Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
കുമ്പളംജ്യൂസില്‍ പഞ്ചസാര ചേര്‍ത്തു രാവിലെ കുടിക്കൂ
വെറുംവയററില്‍ ഒരു ഗ്ലാസ് കുമ്പളങ്ങാനീര് 1 മാസം
ആരോഗ്യത്തിന് വെറും വയറ്റില്‍ എന്ന വാക്കിന് പ്രാധാന്യമേറെയുണ്ട്. ഇത് ഏതു ചികിത്സാരീതികളിലായാലും. ഇതിനു കാരണവുമുണ്ട്. കാരണം വെറുംവയററിലെ പ്രയോഗം ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തില്‍ നല്ലപോലെ പിടിയ്ക്കുന്നു.
വെറുംവയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കുമെല്ലാം ഈ പ്രയോജനം തന്നെയാണ് ഉള്ളത്. ശരീരത്തില്‍ പെട്ടെന്നു പിടിയ്ക്കും. നെല്ലിക്കാ വെള്ളം, നാരങ്ങാവെള്ളം, കറ്റാര്‍ വാഴ ജ്യൂസ് എന്നിങ്ങനെ പലതുമുണ്ട്, വെറുംവയറ്റില്‍ കുടിയ്ക്കാവുന്നവ.
കുമ്പളങ്ങ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ്. നാം സാധാരണ കറി വയ്ക്കാനും മററും ഉപയോഗിയ്ക്കുന്ന ഒന്നാണിത്. എന്നാല്‍ പല തരത്തിലും ഔഷധമാക്കാവുന്ന ഒന്നു കൂടിയാണ് കുമ്പളങ്ങ.
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് കുമ്പളങ്ങാ നീരീന് നിങ്ങളുടെ ശരീരത്തില്‍ പല വ്യത്യാസങ്ങളും വരുത്താനാകും. പ്രമേഹത്തിനുള്ള ചികിത്സാരീതിയെന്ന രീതിയിലിലാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്ന കുമ്പളങ്ങാനീരിനെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ രാവിലെ വെറുംവയറ്റിലുള്ള കുമ്പളങ്ങാനീരു കുടി പല തരത്തിലെയും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് സത്യം. ഇതില്‍ വൈറ്റമിന്‍ ബി, കുക്കുര്‍ബിറ്റിന്‍ തുടങ്ങി ആരോഗ്യത്തിനു സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

പ്രമേഹം
എല്ലാവര്‍ക്കും അറിയുന്നതു പോലെ കുമ്പളങ്ങയുടെ നീരിനു പ്രമേഹം പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. രാവിലെ വെറുംവയറ്റില്‍ കുമ്പളങ്ങാനീരു കുടിയ്ക്കുന്നത് പ്രമേഹത്തെ തടഞ്ഞു നിര്‍ത്തുന്ന ഒന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നു. ഇതു ദിവസവും കുടിയ്ക്കുന്നത് ഇന്‍സുലിന്‍ കുത്തിവയ്പു വരെ ഒഴിവാക്കാന്‍ സഹായിക്കും.

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി
കുമ്പളങ്ങാനീരു കുടിയ്ക്കുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കിഡ്‌നി സ്റ്റോണ്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയാകും. കിഡ്‌നി രോഗങ്ങള്‍ക്ക് രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുളളു തഴുതാമയില, രണ്ടു നുളളു ചെറൂള ഇല എന്നിവ അരച്ചു കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും
ശരീരത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനുമെല്ലാം ഉത്തമമായ ഒന്നാണിത്. ദിവസവും രാവിലെ വെറുംവയറ്റില്‍ കുമ്പളങ്ങാനീരു ശീലമാക്കുന്നത് ചര്‍മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമാണ്.

ബിപി
പ്രമേഹത്തിനു പുറമെ ബിപിയ്ക്കും കൊളസ്‌ട്രോളിനുമെല്ലാം നല്ലൊരു ഔഷധമാണ് കുമ്പളങ്ങയുടെ നീരെന്നു പറയാം. ഇതു വഴി ഹൃദയത്തിന്റ ആരോഗ്യത്തിനും ഇതു സഹായകമാണ്.

രക്തം
രക്തം ശുദ്ധീകരിയ്ക്കുന്ന ഒന്നു കൂടിയാണ് കുമ്പളങ്ങാ ജ്യൂസ്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് രക്ത ദോഷം തീര്‍ക്കും. അമിതമായ ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ആന്തരാവയവങ്ങളില്‍ നിന്നുള്ള ബ്ലീഡിംഗ് തടയാനും കുമ്പളങ്ങാനീര് ഏറെ നല്ലതു തന്നെയാണ്.

ശ്വസന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നുമാണ്
ശ്വസന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നുമാണ്. ഇത് നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. കുമ്പളങ്ങ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇതു പഴിഞ്ഞ് കഷ്ണം വേറെയും വെള്ളം വേറെയുമായി മാറ്റി വയ്ക്കുക. അല്‍പം നെയ്യിലിട്ടു കുമ്പളങ്ങാക്കഷ്ണം വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. വാങ്ങി അടച്ചു വയ്ക്കുക. കുമ്പളങ്ങ പിഴിഞ്ഞു വച്ചിരിയ്ക്കുന്ന നീരില്‍ അല്‍പം കല്‍ക്കണ്ടം ചേര്‍ത്ത് നല്ലപോലെ കുറുക്കി ലേഹംപോലെ കുറുകുമ്പോള്‍ ഇതില്‍ തിപ്പലി, ജീരകം, ചുക്ക്, ഏലയ്ക്ക, ഇലവങ്കം, പച്ചില, കൊത്തമല്ലി, കുരുമുളക് എന്നിവയെല്ലാം കൂടി പൊടിച്ചു ചേര്‍ത്ത് ഇതില്‍ നെയ്യും ചേര്‍ത്തിളക്കുക. ഇതില്‍ കുമ്പളങ്ങാ കഷ്ണവും ചേര്‍ക്കുകു. ഇവയെല്ലാം ചേര്‍ത്ിതളക്കി അല്‍പം തേനും ചേര്‍ത്തു തണുക്കുമ്പോള്‍ അടുച്ചു വച്ച് ഉപയോഗിയ്ക്കാം.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക്
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് വെറുംവയററില്‍ ഇതു സ്ഥിരമായി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതില്‍ കലോറി തീരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയില്‍ 12 ഗ്രാം കലോറി മാത്രമാണ് ഉള്ളത്. എന്നാല്‍ തടി കുറയ്ക്കാന്‍ കുമ്പളങ്ങനീര് ജ്യൂസാക്കി എടുക്കുന്നതിനേക്കാള്‍ ഇതിന്റെ കുരുവുള്ള നടുഭാഗം ചിരകിയെടുത്ത് ഇതു നല്ലപോലെ പിഴ്ിഞ്ഞെടുത്തു ജ്യൂസ് കുടിയ്ക്കുന്നതാണ് നല്ലത്.

കുമ്പളങ്ങ ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത്
കുമ്പളങ്ങ ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് പൈല്‍സിനുളള നല്ലൊരു മരുന്നാണ്. കുമ്പളങ്ങാനീരില്‍ ശര്‍ക്കര ചേര്‍ത്തിളക്കി കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഗ്രഹണിയ്ക്കുള്ള നല്ലൊരു മരുന്നു കൂടീയാണ്.

ദഹന ശക്തി
ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനും നല്ല ശോധനയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ് വെറുംവയറ്റില്‍ കുമ്പളങ്ങാനീര് കുടിയ്ക്കുന്നത്. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കുന്നതും ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കും. ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്.

അപസ്മാരത്തിനുള്ള ചികിത്സ
അപസ്മാരത്തിനുള്ള ചികിത്സ കൂടിയാണ് കുമ്പളങ്ങാനീര്. ഇതില്‍ ഇരട്ടി മധുരം ചേര്‍ത്തു കുടിയ്ക്കുന്നത് അപസ്മാര പരിഹാരത്തിനുള്ള നല്ലൊരു വഴിയാണ്. കുമ്പളങ്ങാനീരില്‍ ലേശം പഞ്ചസാര ചേര്‍ത്തു കുടിയ്ക്കുന്നതും അപസ്മാരത്തിനുള്ള ഒരു ചികിത്സയാണ്.

അയേണ്‍
അയേണ്‍ കുറവുള്ളവര്‍ക്കുള്ള നല്ലൊരു ടോണിക്കാണ് വെറുംവയറ്റില്‍ കുമ്പളങ്ങാനീരെന്നു വേണം, പറയാന്‍. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും, രക്തം ശുദ്ധീകരിയ്ക്കും, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കുമ്പളങ്ങാനീരില്‍ ലേശം പഞ്ചസാര ചേര്‍ത്തു കുടിയ്ക്കുന്നതു അയേണ്‍ ഉല്‍പാദനത്തിനു നല്ലതാണ്. ഇത് ക്ഷീണം മാറാനും ഊര്‍ജോല്‍പാദനത്തിനും സഹായിക്കുകയും ചെയ്യും.

തൈറോയ്ഡിനുളള നല്ലൊരു പപരിഹാരം
തൈറോയ്ഡിനുളള നല്ലൊരു പപരിഹാരം കൂടിയാണ് കുമ്പളങ്ങനീര്. ഇത് ദിവസവും കുടിയ്ക്കുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം സന്തുലിതമാക്കി നില നിര്‍ത്തും.



Click it and Unblock the Notifications











