Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെളുത്തുളളി ചതച്ചിട്ട പാല് രാത്രിയില്‍ പുരുഷന്...
വെളുത്തുളളി ചതച്ചിട്ട പാല് രാത്രിയില്‍ പുരുഷന്...
ആരോഗ്യത്തിന് നമ്മെ സഹായിക്കുന്ന ശീലങ്ങള്‍ പലതാണ്. ആരോഗ്യത്തിനും അസുഖങ്ങള്‍ വരാതിരിയ്ക്കാനുമെല്ലാം ഇത്തരം പല ശീലങ്ങളുമുണ്ട്. പ്രത്യേകിച്ചു രാവിലെയും രാത്രിയിലും ചെയ്യുന്ന പ്രധാനപ്പെട്ട ചില ശീലങ്ങള്‍.
ആരോഗ്യം നല്കുന്ന അടുക്കളക്കൂട്ടുകള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുളളി. സ്വാദിനും മണത്തിനുമാണ് പലപ്പോഴും പലരും ഇത് ഉപയോഗിയ്ക്കുന്നതെങ്കിലും ഈ ചെറിയ ഭക്ഷണ ചേരുവയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്.
വെളുത്തുള്ളിയിലെ അലിസിന് എന്ന ഘടകമാണ് ഇതിനു പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമവുമാണ്.
വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത്, ചുട്ട്, തേനില്‍ കലര്‍ത്തി ഇങ്ങനെ പോകുന്നു ഇത്. മറ്റൊരു പ്രധാനപ്പെട്ട വഴിയാണ് രാത്രി കിടക്കാന്‍ നേരം ഇളംചൂടുപാലില് രണ്ടല്ലി വെളുത്തുള്ളി ചതച്ചിട്ടു കുടിയ്ക്കുന്നത്. ഇതു നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. വെളുത്തുള്ളിയ്ക്കൊപ്പം പാലിന്റ ഗുണം കൂടിയാകുമ്പോള്‍ പ്രയോജനം ഏറെയാണെന്നു വേണം, പറയാന്‍.

കൊളസ്ട്രോള്‍
ശരീരത്തിലെ കൊളസ്ട്രോള്‍ നീക്കി ഹൃദയാരോഗ്യം നല്‍കാനുള്ള ഏറ്റവും മികച്ചൊരു വഴിയാണ് രാത്രി കിടക്കാന്‍ നേരം പാലിലുള്ള ഈ വെളുത്തുളളി പ്രയോഗം. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കാന്‍ വെളുത്തുളളിയ്ക്കു സാധിയ്ക്കും. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യും. ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്ക് നീക്കുവാനും ഹൃദയാഘതമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലൊരു വഴിയാണ്.

പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സഹായിക്കുന്ന നല്ലൊരു വഴിയാണ് വെളുത്തുളളി ചതച്ചിട്ട ചൂടുപാല് . ഇത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആന്റിബയോട്ടിക് ഗുണം നല്കുന്ന ഒന്നാണ്. അലര്‍ജിയ്ക്കും ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്കും കോള്ിനുമെല്ലാമുള്ള പ്രതിവിധിയാണ്. സ്ഥിരമായി അലര്‍ജി പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ഈ വഴി പരീക്ഷിച്ചാല്‍ ഗുണമുണ്ടാകും.

ലിവര്‍ ആരോഗ്യത്തിന്
ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ് വെളുത്തുളളിയിട്ടു കിടക്കാന്‍ നേരം പാല് കുടിയ്ക്കുന്നത്.മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 5 ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലതാണ്. ഇത് ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും.

ദഹനത്തെ
പാല് കുടിയ്ക്കുമ്പോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്.ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ക്കെലാം പരിഹാരമാകും.പാല് കുടിയ്ക്കുമ്പോഴല്ലാതെയുണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ക്കും വെളുത്തുളളി നല്ലൊരു പരിഹാരമാണ്. ഇത് രാത്രിയില്‍ ദഹനത്തെ സഹായിക്കും. ഉണര്ന്നെഴുന്നേല്ക്കുമ്പോള് സുഖകരമായ കുടല് ആരോഗ്യവും ഉറപ്പു വരുത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന മലബന്ധത്തിനും ഇത് പരിഹാരമാണ്. വിര ശല്യം ഒഴിവാക്കാനും വെളുത്തുളളി ചതച്ചിട്ട ഈ പാല് ഏറെ സഹായിക്കും.

ഇന്‍സോംമ്നിയ
ഇന്‍സോംമ്നിയ അഥവാ ഉറക്കക്കുറവു പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് രാത്രിയില്‍ വെളുത്തുളളി ചതച്ചിച്ച പാല് കുടിയ്ക്കുന്നത്. ഇളംചൂടുപാലും ഒപ്പം വെളുത്തുള്ളിയും തലച്ചോറിനെ സ്വാധീനിച്ചു നല്ല ഉറക്കം നല്കുന്നു.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ഈ വഴി പരീക്ഷിയ്ക്കാം. വെളുത്തുള്ളി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കൊഴുപ്പില്ലാത്ത പാല് വേണം, ഉപയോഗിയ്ക്കാന്‍.

ശരീര വേദനയ്ക്ക്
ശരീര വേദനയ്ക്ക് ഉത്തമമായ ഒരു പാനീയമാണ് വെളുത്തുളളി ചതച്ചിട്ട പാല്. ഇത് ശരീരത്തില്‍ ഉണ്ടാകാനിടയുള്ള നീരും വീര്‍മതയുമെല്ലാം തടയുന്നു. സന്ധിവേദനയുള്ളവര്‍ ഇത്തരം വഴി പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

പുരുഷന്മാര്ക്ക്
രാത്രി വെളുത്തുളളി ചതച്ചിട്ട പാല് കുടിയ്ക്കുന്നത് പുരുഷന്മാര്ക്ക് ഏറെ നല്ലതാണ്. ഇത് ലൈംഗിക ശേഷി നല്കുന്ന ഒന്നാണ്. ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിയ്ക്കാനും ഈ പാ്# ഏറെ നല്ലതാണ്.

ശരീരത്തിലെ രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും വെളുത്തുള്ളി ചതച്ചിട്ട ഒരു ഗ്ലാസ് പാല് രാത്രിയില്‍ ഏറെ നല്ലതാണ്. രക്തം ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും മുഖക്കുരു പോലെ ചര്‍മത്തെ ബാധിയ്ക്കുന്ന പ്രശ്നങ്ങള്‍ തടയാനും ഈ പാല് ഏറെ ഉത്തമമാണ്.



Click it and Unblock the Notifications