Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
നെല്ലിക്ക ചതച്ചിട്ടവെളളം മഞ്ഞള്‍ചേര്‍ത്ത് കുടിക്കൂ
നെല്ലിക്ക ചതച്ചിട്ടവെളളം മഞ്ഞള്‍ചേര്‍ത്ത് കുടിക്കൂ
ആരോഗ്യകരമായ ശീലങ്ങള്‍ ആദ്യം തുടങ്ങേണ്ടത് നമ്മുടെ തന്നെ വീടുകളിലാണ്. പുലര്‍ച്ചേ ഉണരുന്നതുള്‍പ്പെടെയുള്ള പല ശീലങ്ങളും നമുക്കു തന്നെ തുടങ്ങാം. ആരോഗ്യകരമായ പല ചിട്ടകളും അതിരാവിലെ തന്നെ തുടങ്ങേണ്ടതുമാണ്. #
പലരും പാനീയ ശീലങ്ങളിലൂടെയാണ് ദിവസം തുടങ്ങുന്നത്. ചിലര്‍ സാധാരണ വെള്ളം കുടിയ്ക്കും. ചിലര്‍ ചൂടുവെള്ളം. ചെറുചൂടുള്ള ചെറുനാരങ്ങാവെളളം പലരും കുടിയ്ക്കുന്ന ഒന്നാണ്. ഇതിനു പുറമെ കറ്റാര്‍ വാഴ ജ്യൂസ്, നെല്ലിക്കാ ജ്യൂസുകള്‍ കുടിയ്ക്കുന്നവരുമുണ്ട്. ഇത്തരം പാനീയങ്ങള്‍ക്ക് വെറുംവയറ്റില്‍ ആരോഗ്യകരമായ ഒരു പിടി ഗുണങ്ങള്‍ നല്‍കാനും സാധിയ്ക്കും. ചായ, കാപ്പി വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നു തന്നെ വേണം, പറയാന്‍.പകരം ഇത്തരം പാനീയങ്ങള്‍ കുടിച്ച ശേഷം മാത്രം ഇവ കുടിയ്ക്കുക.
ഇത്തരം പാനീയങ്ങളില്‍ പെടുത്താവുന്ന ഒരു പാനീയം തന്നെയാണ് നെല്ലിക്കാവെള്ളം. തലേന്നു രാത്രി രണ്ടോ മൂന്നോ നെല്ലിക്ക അരിഞ്ഞ് ചതച്ച് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഈ വെള്ളം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ സൗന്ദര്യ ഗുണങ്ങളും ധാരാളമുണ്ട്.
നെല്ലിക്കാവെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുന്നതും എറെ നല്ലതാണ്. ഇതൊരു സ്വാഭാവിക എനര്‍ജി ഡ്രിങ്കും പ്രതിരോധ മരുന്നുമായി ഉപയോഗിയ്ക്കാം.
രാവിലെയുള്ള ഈ പച്ച നെല്ലിക്കാവെള്ളം നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ.

പ്രമേഹം, കൊളസ്‌ട്രോള്‍
പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഇത്തരം വെളളം കുടിയ്ക്കുന്നത് ഈ രോഗാവസ്ഥകള്‍ നിയന്ത്രിയ്ക്കുന്നതിന് ഏറെ നല്ലതാണ്. നെല്ലിക്കയുടെ കയ്പു ഗുണമാണ് പ്രമേഹത്തിന് ആരോഗ്യകരമാകുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതുപോലെ ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം ഏറെ ഗുണകരമാണ്.

ഹീമോഗ്ലോബിന്‍
ശരീരത്തില്‍ രക്താംശം കൂട്ടുന്ന ഒന്നാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം. ഇത് ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. രക്തം ശുദ്ധീകരിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണം, രക്തവര്‍ദ്ധനവ് തുടങ്ങിയവയെല്ലാം ഹൃദയാരോഗ്യത്തിന് ഉത്തമവുമാണ്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഒരു മരുന്നാണിത്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചും ടോക്‌സിനുകള്‍ നീക്കിയുമെല്ലാം ഇത് തടിയും വയറും നിയന്ത്രിയ്ക്കാന്‍ ഏറെ സഹായകമാകുന്നു.

ക്യാന്‍സര്‍
ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇത് അത്യുത്തമമാണ്. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. നെല്ലിക്കാവെള്ളത്തില്‍, അല്ലെങ്കില്‍ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഈ പാനീയം ഏറെ സഹായിക്കുന്നു.

അസിഡിറ്റി, ഗ്യാസ്
ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം. ഇത് നല്ല ശോധന നല്‍കാനും സഹായിക്കും. വയറിനെ ആല്‍ക്കലൈനാക്കാന്‍ മികച്ച ഒന്നാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഇതൊരു പരിഹാരമാണ്. മലബന്ധത്തിനെ ഇല്ലാതാക്കാന്‍ രാവിലെ തന്നെ വെറും വയറ്റില്‍ ഇത് കഴിക്കണം. ശോധന കൃത്യമാക്കാന്‍ ഈ മിശ്രിതം വളരെയധികം സഹായിക്കുന്നു.

ശരീരത്തിന് രോഗപ്രതിരോധ ശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു പാനീയമാണ് നെല്ലിക്ക ചതച്ചിട്ട വെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. മഞ്ഞള്‍പ്പൊടിയും ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്ക്കുന്നു. പ്രകൃതിദത്തമായി ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്
ശരീരത്തിലെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ചര്‍മ സൗന്ദര്യത്തിന് ഏറ്റവും ഉത്തമമാണ്
ചര്‍മ സൗന്ദര്യത്തിന് ഏറ്റവും ഉത്തമമാണ് പച്ചനെല്ലിക്കാ വെള്ളവും ഒപ്പം മഞ്ഞള്‍പ്പൊടിയും. നെല്ലിക്കയിലെ വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ നല്ലതാണ്. നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണിത്. മഞ്ഞള്‍ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ചര്‍മാരോഗ്യത്തിനും ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കി ചര്‍മത്തിന് ഇറുക്കവും ചെറുപ്പവും നല്‍കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നു. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍, കുത്തുകള്‍ എന്നിവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. കിടക്കാന്‍ നേരം മുഖത്ത് അല്‍പം നെല്ലിക്കാജ്യൂസ് വെള്ളത്തില്‍ കലക്കി തളിയ്ക്കുന്നതോ പുരട്ടുന്നതോ
ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

മുടി
വൈറ്റമിന്‍ സി ഉള്ളതു കൊണ്ടു തന്നെ മുടി വളര്‍ച്ചയ്ക്കും ഏറെ നല്ലതാണിത്. മുടി നരയ്ക്കുളള സ്വാഭാവിക പരിഹാരം കൂടിയാണ് നെല്ലിക്കയിട്ട വെള്ളം കുടിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതുമെല്ലാം.

മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്
മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ് വൈററമിന്‍ അടങ്ങിയ നെല്ലിക്കയും അണുബാധ തടയുന്ന മഞ്ഞളും.



Click it and Unblock the Notifications











