Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരു പിടി ഇലയില്‍ ക്യാന്‍സറും പേടിയ്ക്കും
ഈ ഒരു പിടി ഇല ക്യാന്‍സറിനു മരുന്ന്
നമുക്കു പ്രകൃതി തന്നെ നല്കുന്ന ആരോഗ്യ വഴികള്‍ പലതുണ്ട്. പണ്ടു കാലത്ത് ആരോഗ്യം നിറഞ്ഞ നമ്മുടെ പൂര്‍വ്വികള്‍ വളപ്പിലേയ്ക്കിറങ്ങിയാണ് പലപ്പോഴും ആരോഗ്യം സംരക്ഷിച്ചിരുന്നത്. വളപ്പില്‍ പണി ചെയ്തും വളപ്പിലെ വിഭവങ്ങള്‍ കഴിച്ചും.
പൊതുവേ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇലക്കറികള്‍. നാരുകളുടേയും നല്ല പോഷകങ്ങളുടേയും ഉത്തമ ശേഖരം. ശോധനയ്ക്കുളള ഏറ്റവും നല്ല വഴിയാണ് ഇലക്കറികള്‍.
ഇലക്കറികളില്‍ തന്നെ ഏറെ ആരോഗ്യഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് മുരിങ്ങയില. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം അത്യുത്തമമാണ്. മുരിങ്ങയുടെ കായയും ആരോഗ്യപരമായ ഗുണങ്ങളാല്‍ ഉത്തമം തന്നെയാണ്.
പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധിയണ് മുരിങ്ങയില. ഇതു പല തരത്തിലും കഴിയ്ക്കാം. കറി വച്ചും തോരന്‍ വച്ചുമെല്ലാമാണ് നാം ഇതു കഴിയ്ക്കാറ്. ഇതൊന്നും വേണമെന്നില്ല, അല്പം മുരിങ്ങയില കഴുകി വൃത്തിയാക്കി ലേശം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ചു കഴിച്ചു നോക്കൂ. ആരോഗ്യഗുണങ്ങള്‍ ഒന്നല്ല, ഒട്ടനവധിയാണ്. മഞ്ഞളും ആരോഗ്യപമരായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്.

പ്രമേഹത്തിനുള്ള ഏറ്റവും നല്ല മരുന്നാണ്
പ്രമേഹത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് മുരിങ്ങയില. ഇതിനൊപ്പം മഞ്ഞള്‍ കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു ഗുണം ചെയ്യും. മുരിങ്ങയിലെ റൈബോഫ്ളേവിനാണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞളും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ ഉത്തമ ഉപായമാണ് മുരിങ്ങയില. ഇതിനൊപ്പം മഞ്ഞള്‍ കൂടി കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മുരിങ്ങയിലും മഞ്ഞളും ചേര്‍ത്തു കഴിയ്ക്കുന്നത് ടോക്സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങളില്‍ നിന്നും മോചനം നല്‍കും. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ ഉത്തമ ഉപായമാണ് മുരിങ്ങയില. ഇതിനൊപ്പം മഞ്ഞള്‍ കൂടി കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മുരിങ്ങയിലും മഞ്ഞളും ചേര്‍ത്തു കഴിയ്ക്കുന്നത് ടോക്സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങളില്‍ നിന്നും മോചനം നല്‍കും. അഞ്ചോളം ക്യാന്‍സറുകളില്‍ നിന്നും സംരക്ഷണം നല്കുന്ന ഒന്നാണ് ഇതെന്നു ശാസ്ത്രം പറയുന്നു

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ പൊതുവേ ഗുണകരമാണ് ഇലക്കറികള്‍. മുരിങ്ങയിലയ്ക്കും ഈ ഗുണങ്ങള്‍ ഏറെയുണ്ട്. മഞ്ഞളും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മുരിങ്ങയിലയിലെ ഫൈബറും മഞ്ഞളിന്റെ കൊഴുപ്പു കത്തിച്ചു കളയാനുള്ള ഗുണവുമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

നാഡീ സംബന്ധമായ ആരോഗ്യത്തിന്
നാഡീ സംബന്ധമായ ആരോഗ്യത്തിന് ഉത്തമമായ ഔഷധമാണിത്. നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റും .ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്. ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

പുരുഷന്റെ ലൈംഗിക ശേഷിയ്ക്കും
പുരുഷന്റെ ലൈംഗിക ശേഷിയ്ക്കും ഏറെ നല്ലതാണ് മുരിങ്ങയില ഉപ്പും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത്. ഇതിന്റെ ജ്യൂസില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതു തന്നെയാണ്. നല്ല ഉദ്ധാരണം നല്‍കാനും ശീഘ്രസ്ഖലനത്തിനുമെല്ലാമുള്ള നല്ലൊരു പ്രകൃതിദത്ത മരുന്ന്. മുരിങ്ങാക്കായ പൊതുവേ ലൈംഗിക ശേഷി വര്ദ്ധിപ്പിയ്ക്കുന്നുവെന്ന കാര്യം അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നുമാണ്.

വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളെങ്കില്‍ മുരിങ്ങയില ഈ രീതിയില്‍ കഴിയ്ക്കുന്നതു ഗുണം നല്‍കും. ഇരുമ്പിന്റെ നല്ലൊരു കലവറയാണിത്. ഇതില്‍ ചീരയിലുള്ളതിനേക്കാള്‍ 75 ശതമാനം അയേണ്‍ കൂടുതലുണ്ടെന്നാണ് പറയുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം. മഞ്ഞള്‍ രക്തം ശുദ്ധീകരിയ്ക്കാനും ഏറെ നല്ലതാണ്.

ലിവര്‍ ആരോഗ്യത്തിന്
ലിവര്‍ ആരോഗ്യത്തിന് ഉത്തമമായ ഔഷധമാണ് മുരിങ്ങയിലയും മഞ്ഞളും. ടോക്സിനുകള്‍ നീക്കി കരളിനെ ശുദ്ധീകരിയ്ക്കാന്‍ അത്യുത്തമം. ഇതു വഴി കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഫാററി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനും വയര്‍ വീര്‍ക്കുന്നതു തടയാനുമെല്ലാം അത്യുത്തമമാണിത്.

പ്രോട്ടീന്‍
പ്രോട്ടീന്‍ ധാരാളമടങ്ങിയ ഒന്നു കൂടിയാണ് മുരിങ്ങയില. ഇതു കൊണ്ടു തന്നെ മസിലുകളുടെ വളര്‍ച്ചയ്ക്കും മസില് കരുത്തിനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. കൃത്രിമ മരുന്നുകള്‍ കൂടാതെ മസില് കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ് മുരിങ്ങയില ഉപ്പും മഞ്ഞള്പ്പൊടിയുമിട്ടു വേവിച്ചു കഴിയ്ക്കുന്നത്.

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം
ധാരാളം ആന്റിഓക്സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. മുടി വളരാന്‍ മുരിങ്ങയില, മുരിങ്ങാക്കായ എന്നിവ ഏറെ നല്ലതാണ്. ഇതിലെ വൈററമിനുകളാണ് ഈ ഗുണം നല്‍കുന്നത്.

ദഹനത്തിന്
ദഹനത്തിന് ഉത്തമമായ ഒന്നാണ് മുരിങ്ങയില വേവിച്ചു കഴിയ്ക്കുന്നത്. ഇതില്‍ ഉപ്പും മഞ്ഞള്പ്പൊടിയുമിട്ടു വേവിച്ചു കഴിയ്ക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും.



Click it and Unblock the Notifications
