ഒരു കട കുറുന്തോട്ടിയ്ക്ക മരുന്നുഗുണം ഏറെ

Subscribe to Boldsky

നമ്മുടെ വളപ്പിലും ചുറ്റുപാടുകളിലും വളരുന്ന, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടക്കുന്ന ഔഷധ ഗുണമുള്ള സസ്യങ്ങള്‍ പലതാണ്. ഇവയുടെയെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ പല തരത്തിലും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. പണ്ടു കാലം മുതല്‍ നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ചു പോരുന്നവയാണ് ഇത്തരം മരുന്നുകള്‍.

നമ്മുടെ തൊടിയിലും മുററത്തും വഴി വക്കിലും നാട്ടിട വഴികളിലുമെല്ലാം വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളരുന്ന ചെറു സസ്യമാണ് കുറുന്തോട്ടി. മുത്തശ്ശിമാര്‍ മുടിയ്ക്ക് താളിയായി ഉപയോഗിയ്ക്കുമായിരുന്നു എന്നതായിരിയ്ക്കും, ഇതെക്കുറിച്ചു പലര്‍ക്കും അറിയാവുന്ന ഏക കാര്യം. എന്നാല്‍ ഇതിനപ്പുറത്താണ് ഇതിന്റെ ആരോഗ്യ പരമായ കഴിവുകള്‍. ഇതിന്റെ വേരും ഇലകളം സമൂലവും, അതായത് എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദവുമാണ്. സിഡി എന്നാണ് ഇതിന്റെ പേര്. കുറുന്തോട്ടി തന്നെ പല തരത്തിലുമുണ്ട്. സിഡ അക്യൂട്ട എന്നതാണ് പൊതുവേ ഉപയോഗിയ്ക്കാറ്.

രോഗശാന്തിയ്ക്ക് തൊടിയിലെ മുക്കുററി മതി

പല ആയുര്‍വേദ ചികിത്സകളിലും പ്രധാന ഭാഗമായ

ഈ ചെറുസസ്യം ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത് എന്നറിയൂ,

വാത രോഗത്തിന്റെ ചികിത്സയില്‍

വാത രോഗത്തിന്റെ ചികിത്സയില്‍

കുറുന്തോട്ടിയ്ക്കും വാതമോ എന്നൊരു പഴഞ്ചൊല്ലുണ്ട്. വാത രോഗത്തിന്റെ ചികിത്സയില്‍ ഇതിന്റെ പ്രാധാന്യം എടുത്തു കാണിയ്ക്കുന്ന ഒന്നാണ് ഈ ചൊല്ലെന്നു പറയാം. വാത രോഗത്തിനുളള മിക്കവാറും മരുന്നുകളിലെ, പ്രത്യേകിച്ചും ആയുര്‍വേദ മരുന്നുകളിലെ പ്രധാനപ്പെട്ടൊരു ചേരുവയാണ് കുറുന്തോട്ടി. ഇതു കഴുകി വൃത്തിയാക്കി വേരും ഇലകളും അരച്ചോ ചതച്ചോ നീരെടുക്കു ദിവസവും 30 മില്ലി കുടിയ്ക്കുന്നത് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് സന്ധികളിലെ നീരും തിണര്‍പ്പും വേദനയുമെല്ലാം മാറ്റാന്‍ ഇത് ഏറെ നല്ലതാണ്.

ഡയൂററ്റിക് ഗുണമുളള ഒന്നാണിത്

ഡയൂററ്റിക് ഗുണമുളള ഒന്നാണിത്

ഡയൂററ്റിക് ഗുണമുളള ഒന്നാണിത്. ഇതു കൊണ്ടു തന്നെ വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് അത്യുത്തമവുമാണ്. ഇതിന്റെ നീരെടുത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇലയുടെ നീരാണ് കുടിയ്‌ക്കേണ്ടത്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.

പനി

പനി

പനി മാറാനുള്ള നല്ലൊരു മരുന്നാണിത്. ഇത് സമൂലം ചതച്ചു പിഴിഞ്ഞ് ഈ നീരു കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. തികച്ചും ദോഷം വരുത്താത്ത വഴിയെന്നു വേണം, പറയാന്‍.

നാഡീസംബന്ധമായ ആരോഗ്യത്തിനും

നാഡീസംബന്ധമായ ആരോഗ്യത്തിനും

നാഡീസംബന്ധമായ ആരോഗ്യത്തിനും കുറുന്തോട്ടി അത്യുത്തമമാണ്. ഇത് മൈഗ്രേന്‍, തലവേദന പോലുളള രോഗങ്ങളില്‍ നിന്നും മോചനം നല്‍കുന്നു. അനാര്‍ജിക് ഗുണമുളള ഒന്നാണിത്.ഇതിന്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

കുറുന്തോട്ടി സമൂലം

കുറുന്തോട്ടി സമൂലം

കുറുന്തോട്ടി സമൂലം കഴുകി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കാം. 2 ഔണ്‍സ് വീതം രണ്ടു നേരമായി ഒരാഴ്ച കുടിയ്ക്കുന്നത് സ്വപ്‌നസ്ഖലനം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അഫ്രോഡിയാക് എന്ന ഗണത്തില്‍ പെടുന്ന ഒന്ന്. അതായത് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നു എന്നര്‍ത്ഥം. സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദശിയ്ക്കുന്ന ഒരു മരുന്നു കൂടിയാണിത്.

അസ്ഥിസ്രാവം

അസ്ഥിസ്രാവം

സ്ത്രീകളെ ബാധിയ്ക്കുന്ന അസ്ഥിസ്രാവം അഥവാ വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുറുന്തോട്ടി. കുറുന്തോട്ടി കഷായം 75 മില്ലി വീതം ദിവസവും കഴിച്ചാല്‍ അസ്ഥിസ്രാവം കുറയും. സ്ത്രീകള്‍ക്ക് പ്രസവ സമയത്തു സഹായിക്കുന്ന ഒന്നു കൂടിയാണിത്. പരമ്പരാഗത രീതിയില്‍ പ്രസവം സുഖകരമാകാന്‍ സഹായിക്കാറുളള ഒന്ന്.

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി കൂടിയാണ് കുറുന്തോട്ടി. തലവേദനയ്ക്ക് കുറുന്തോട്ടി വേര് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ധാര കോരുന്നത് നല്ലതാണ്.. ഇത് കാലു വേദനയ്ക്കും കാലിനുണ്ടാകുന്ന പുകച്ചിലിനുമെല്ലാം ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. ഇതിന്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമായ നാട്ടുവൈദ്യമാണ് കുറുന്തോട്ടി. ഇതു സമൂലം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. ഹൃദയ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.

ഓര്‍മക്കുറവു പോലുളള പ്രശ്‌നങ്ങള്‍ക്ക്

ഓര്‍മക്കുറവു പോലുളള പ്രശ്‌നങ്ങള്‍ക്ക്

നാഡികളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഇത്. നെര്‍വസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മക്കുറവു പോലുളള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്.

ആന്റിഇന്‍ഫ്‌ളമേറ്ററി

ആന്റിഇന്‍ഫ്‌ളമേറ്ററി

ഇതിന്റെ ഇലകള്‍ക്ക് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണമുണ്ട്. ഇതിന്റെ നീരു കുടിയ്ക്കുന്നത് ദഹനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. വിര ശല്യത്തിനും അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ മികച്ച ഒന്നാണിത്.

ശരീരത്തിനു പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും മികച്ച ഒരു മരുന്നാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ സ്വാഭാവിക രീതിയില്‍ നീക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ലിവര്‍ ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്.

ടിബി

ടിബി

ടിബിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കുറുന്തോട്ടി. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്തു കഴിച്ചാല്‍ ക്ഷയത്തില്‍ നിന്നും രക്ഷ നേടാം. ചുമയ്ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് കുറുന്തോട്ടിയുടെ കഷായം.

മുടിയ്ക്ക്

മുടിയ്ക്ക്

മുടിയ്ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി. ഇത് താളിയാക്കി ഉപയോഗിയ്ക്കുന്ന രീതി പരമ്പരാഗതമാണ്. മുടിയ്ക്കു കറുപ്പും തിളക്കവും നല്‍കാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും. ഇതിനു പുറമെ തല തണുക്കാനും ഏറെ നല്ലതാണ് കുറുന്തോട്ടി അരച്ചു തലയില്‍ പുരട്ടുന്നത്. ഇതിന്റെ ഇലകള്‍ മാത്രമോ അല്ലെങ്കില്‍ ഒരുമിച്ചെടുത്തോ വെള്ളം ചേര്‍ത്ത് അരച്ച് താളിയാക്കി ഉപയോഗിയ്ക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Health Benefits Of Cida Acuta (kuruthotti)

    Health Benefits Of Cida Acuta (kuruthotti), Read more to know about,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more