Latest Updates
-
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ?
ഗുണത്തിന് നേന്ത്രപ്പഴം ഇങ്ങനെ കഴിയ്ക്കണം....
നേന്ത്രപ്പഴം പുഴുങ്ങിയത് കഴിയ്ക്കുമ്പോള്‍,
മലയാളികളുടെ തീന്‍ മേശയില്‍ പ്രത്യേകമായെത്തുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം. കേരള ബനാന എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ നേന്ത്രപ്പഴം ആറുമാനസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.
നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഏതു വിധത്തില്‍ കഴിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇതിലെ പോഷകങ്ങള്‍ ലഭിയ്ക്കുന്നത്.
പ്രധാനമായും ഇത് പുഴുങ്ങിയത്, പച്ചക്കായ ഉപ്പേരിയോ കറിയോ ആക്കിയത്, ചിപ്‌സാക്കി, പഴുത്ത പഴമായി തുടങ്ങിയ രീതികളിലാണ് കഴിയ്ക്കുന്നത്. ഇങ്ങനെ ഓരോ രീതിയില്‍ കഴിയ്ക്കുമ്പോള്‍ ഓരോ തരം ഗുണങ്ങളാണു ലഭിയ്ക്കുന്നത്.

അധികം പഴുക്കാത്ത പഴം
അധികം പഴുക്കാത്ത പഴം, അതായത് നല്ലപോലെ പഴുക്കാത്ത, എന്നാല്‍ പഴുത്തു തുടങ്ങിയ ഏത്തക്കായ കഴിയ്ക്കുന്നത് പൊതുവേ നല്ലതാണെന്നു പറയാം. അതായത് നല്ലതു പോലെ മൂത്ത് പഴുക്കാന്‍ തുടങ്ങിയത്.

പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ
പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഏറെ നല്ലതാണ് അധികം പഴുക്കാത്ത പഴം കറി വച്ചോ പുഴുങ്ങിയോ കഴിയ്ക്കുന്നത്. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. നല്ലപോലെ പഴുത്ത ഏത്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് സുരക്ഷിതമല്ലെന്നു പറയാം. ഇതില്‍ മധുരമുള്ളതു തന്നെ കാരണം.

ദഹനം
എന്നാല്‍ അധികം പഴുക്കാത്ത പഴത്തിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും നടക്കുന്നു. ഇതു കൊണ്ടു തന്നെ മധുരം പതുക്കെയേ രക്തത്തിലേയ്ക്ക് കടക്കുകയുള്ളൂ. ഇതാണ് ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണെന്നു പറയുന്നതിലെ കാരണവും.

ധാരാളം നാരുകള്‍
ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബര്‍ ഇതില്‍ നിന്നും ലഭിയ്ക്കും. ഇതു കൊണ്ടു തന്നെ ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

ചെറുപയര്‍ പുഴുങ്ങിയതും
രാവിലെ ഒരു പച്ച ഏത്തയ്ക്ക കഷ്ണങ്ങളാക്കി നുറുക്കിയതും ചെറുപയര്‍ പുഴുങ്ങിയതും അല്‍പം കടുകു വറുത്തിട്ടു കഴിച്ചു നോക്കൂ. ഏറ്റവും പോഷകം അടങ്ങിയ പ്രാതലാണ് ഇതെന്നു പറയാം. ശരാരീരത്തിന് ആവശ്യമായ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ആരോഗ്യകരമായ പ്രാതലാണ് ഇത്. കംപ്ലീറ്റ് ബ്രേക്ക്ഫാസ്റ്റ് എന്നു പറയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍
അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.

സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍
ഇതുപോലെ ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ഇതു രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്
നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. ഇതു കൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. എല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും ഇത് ഏറെ ഉത്തമമാണ്.

നല്ല മൂഡു നല്‍കാന്‍
നല്ല മൂഡു നല്‍കാന്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല മൂഡു നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നല്‍കുന്നത്. മൂഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിച്ചു നോക്കൂ, ഫലം കാണാം. നല്ല ഊര്‍ജം നല്‍കും. ഇതു കൊണ്ടു തന്നെ കു്ട്ടികള്‍ക്കും സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കും.

ശരീരത്തിന്റെ പ്രതിരോധ ശേഷി
കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയാന്‍. അതായത് കറുത്ത കുത്തും തോല്‍ കറുത്തതുമായ നേന്ത്രപ്പഴം അവഗണിയ്‌ക്കേണ്ടതില്ലെന്നര്‍ത്ഥം.

ദഹനം എളുപ്പമാക്കാന്‍
ദഹനം എളുപ്പമാക്കാന്‍ പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണ് നല്ലതാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും. ആറു മാസത്തില്‍ മീതേ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ നല്‍കാവുന്ന പോഷകാഹാരമാണ് പുഴുങ്ങിയ പഴം. എന്നാല്‍ പഴം പുഴുങ്ങുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി അളവു കുറയുകയാണ് ചെയ്യുന്നത്.

പുഴുങ്ങിയ പഴം
പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. പുഴുങ്ങിയ പഴത്തില്‍ നെയ്യു ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പു കൂട്ടാനും ഏത്തപ്പഴം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്.

വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ
പുഴുങ്ങിയ പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ വൈറ്റമിന്‍ സി മാത്രമാണ് കുറയുന്നത്. കുട്ടികള്‍ക്കു പുഴുങ്ങി നല്‍കുന്നതാണ് ദഹനത്തിനു നല്ലത്. ഇതുപോലെ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എളുപ്പം ദഹിയ്ക്കാന്‍ ഇതു സഹായിക്കും.

എന്നാല്‍ ചിപ്‌സാക്കുമ്പോള്‍
എന്നാല്‍ ചിപ്‌സാക്കുമ്പോള്‍ ഇതിലെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു. ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ ലേശം ബാക്കിയുണ്ടാകുമെന്നു മാത്രം. മാത്രമല്ല, കൊളസ്‌ട്രോള്‍, ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവയെല്ലാം വറുക്കുമ്പോള്‍ ശരീരത്തില്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications











