For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴ ശേഷം ഒരു പഴം, കൂടുതലെങ്കില്‍ ദോഷം ഫലം

|

പഴം നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പല വിധത്തിലും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് പഴങ്ങള്‍. എന്നാല്‍ ഭക്ഷണ ശേഷം പഴം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നുമുണ്ട് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നുമുണ്ട്. പഴം സ്ഥിരമായി കഴിക്കുന്നവരില്‍ ആരോഗ്യവും അനാരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നതിനെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല.

രാത്രിയില്‍ പലരുടേയും ശീലമാണ് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പഴം കഴിയ്ക്കുക എന്നത്. എന്നാല്‍ ഇത്തരത്തിലൊരു ശീലം നല്ലതാണോ ചീത്തയാണോ എന്നൊന്നും ആരും ചിന്തിക്കാറില്ല. പലരും കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്നതും ഇത്തരത്തിലായിരിക്കും. ഇത് പിന്തുടരുന്നതായിരിക്കും അവരുടെ തലമുറയും. എന്നാല്‍ അത്താഴശേഷം പഴം കഴിയ്ക്കുന്നത് നല്ല ശീലമാണോ എന്നതാണ് ആലോചിക്കേണ്ടത്.

കൊഴുപ്പിനെ ഉരുക്കി ശരീരം ക്ലീന്‍ ആക്കും ജ്യൂസ് ഇത്കൊഴുപ്പിനെ ഉരുക്കി ശരീരം ക്ലീന്‍ ആക്കും ജ്യൂസ് ഇത്

അത്താഴം കഴിച്ച ശേഷം ഒരു പഴം കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കഴിക്കുന്ന പഴത്തിന്റെ എണ്ണം കൂടിയാല്‍ അത് ആരോഗ്യത്തിന് വളരെ ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്തൊക്കെയെന്ന് നോക്കാം. കഴിക്കാനും കഴിക്കാതിരിക്കാനും ഉള്ള കാരണങ്ങള്‍ നിരവധിയാണ്. അതെന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിന്‍ തന്നെ കാരണം

വിറ്റാമിന്‍ തന്നെ കാരണം

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലെല്ലാം സോഡിയം പൊട്ടാസ്യം തുടങ്ങിയവയുണ്ട്. ഇത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സൃഷ്ടിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത്താഴശേഷം ഇത്തരത്തിലുള്ള ഉയര്‍ന്ന പൊട്ടാസ്യത്തേയും സോഡിയത്തേയും കുറയ്ക്കാന്‍ ഒരു പഴം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പഴത്തില്‍ ഉള്ള പൊട്ടാസ്യം അധികമായാല്‍ അത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഒരു പഴം കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

പലപ്പോഴും പലര്‍ക്കും ഭക്ഷണത്തോട് ആര്‍ത്തി ഉണ്ടാവാറുണ്ട്. എന്നാല്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ പഴം കഴിയ്ക്കുന്നത് സ്ഥിരമാക്കുന്നത് നല്ലതാണ്. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ അത് ദഹനം പെട്ടെന്നാക്കുകയും പെട്ടെന്ന് തന്നെ വിശക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതിലൂടെ ഭക്ഷണത്തിന്റെ അളവ് നമ്മള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുയും ആണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു പഴത്തില്‍ കൂടുതല്‍ ഒരുകാരണവശാലും കഴിക്കരുത്.

ശോധനയ്ക്ക്

ശോധനയ്ക്ക്

പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് മലബന്ധം. എന്നാല്‍ മലബന്ധം ഇല്ലാതാക്കാന്‍ പഴം കഴിയ്ക്കുന്നത് നല്ലതാണ്. അത്താഴത്തിന് ശേഷം എന്നും രാത്രിയില്‍ പഴം കഴിച്ച് കിടന്നാല്‍ മതി മലബന്ധം ഇല്ലാതാവും. കൂടുതല്‍ കഴിക്കുമ്പോള്‍ അത് മലബന്ധത്തില്‍ നിന്ന് കൂടുതല്‍ ശോധനയിലേക്ക് നയിക്കുകയാണ് ചെയ്യുക എന്നത് മനസ്സിലാക്കണം. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് പഴം എങ്കിലും സൂക്ഷിക്കുക.

ദഹനരസങ്ങള്‍ നിയന്ത്രിക്കും

ദഹനരസങ്ങള്‍ നിയന്ത്രിക്കും

അധികമായി ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ശരീരത്തിന് കേടാണ്. ഇതിനെ ഇല്ലാതാക്കാന്‍ പഴം കഴിയ്ക്കുന്നിലൂടെ സാധിയ്ക്കും. എന്നാല്‍ ഒരു പഴത്തില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മുകളില്‍ പറഞ്ഞ ആരോഗ്യഗുണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പല്ല് ദ്രവിയ്ക്കാന്‍

പല്ല് ദ്രവിയ്ക്കാന്‍

പഴം പല്ലിനും എല്ലിനും നല്ലതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ശ്രദ്ധിച്ച് കഴിക്കണം. കാരണം അത്താഴ ശേഷം പഴം കഴിച്ച് കിടക്കുന്നവരില്‍ പല്ല് ദ്രവിക്കാനുള്ള സാധ്യത കൂടുതലാണ്. പഴം കഴിയ്ക്കുന്നവരുടെയെല്ലാം പല്ല് ദ്രവിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ ശരിയാവില്ല. എന്നാല്‍ അമിതമായി പഴം കഴിയ്ക്കുന്നവരില്‍ പല്ലിന് പുളിപ്പും പ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട് എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

ഞരമ്പുകളിലെ പ്രശ്‌നം

ഞരമ്പുകളിലെ പ്രശ്‌നം

പലപ്പോഴും ഞരമ്പുകള്‍ക്കുള്ളില്‍ പ്രശ്‌നം നേരിടുന്നു. വിറ്റാമിന്‍ ബി 6 കൂടുതലായി കഴിയ്ക്കുന്നത് തന്നെയാണ് കാരണം. പഴത്തിലാകട്ടെ വിറ്റാമിന്‍ ബി 6 ധാരാളം ഉണ്ട്. ഇത് എണ്ണത്തില്‍ കൂടുതലായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കുക പഴം കഴിക്കുമ്പോള്‍

മെലാടോണിന്‍

മെലാടോണിന്‍

ഇരുട്ടാകുന്നതോടെ ശരീരത്തില്‍ ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണാണ് മെലാടോണിന്‍. ഇതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പഴം കഴിയ്ക്കുന്നത് കാരണമാകും. എന്നാല്‍ പഴം കൂടുതല്‍ കഴിക്കുന്നതിലൂടെ ഇതിന്റെ അളവ് വര്‍ദ്ധിക്കുകയും ഉറക്കം എന്നത് അതിഭീകര ഉറക്കമായി മാറുകയും ചെയ്യുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും വില്ലനാവുന്നു. ഉറക്കം വര്‍ദ്ധിക്കുന്നത് ആരോഗ്യത്തിനും പ്രശ്‌നമാണ്.

 ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

രാത്രി അത്താഴം വളരെ കുറച്ച് മാത്രമേ കഴിയ്ക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പലരും വയറു നിറയെ കഴിച്ചായിരിക്കും ഉറങ്ങാന്‍ പോകുന്നത്. ഇത് ദഹനത്തെ പ്രശ്‌നത്തിലാക്കും. ദഹനം കൃത്യമായി നടക്കാന്‍ അത്താഴശേഷം പഴം കഴിയ്ക്കുന്നത് ശീലമാക്കാം. ഒരു പഴം എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്. എന്നാല്‍ ഒരു പഴത്തില്‍ കൂടുതല്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ദഹനത്തിന് സഹായിക്കുന്നതോടൊപ്പം അത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുക.

അമിത ക്ഷീണം

അമിത ക്ഷീണം

പഴം ഊര്‍ജ്ജത്തിന്റെ കലവറയാണ്. എന്നാല്‍ അമിതമായാല്‍ ഇത്രത്തോളം അപകടം വേറൊന്നുമില്ല. കാരണം അമിതക്ഷീണം ഉണ്ടാക്കുന്നതിന് പഴം കാരണമാകുന്നു. അതുകൊണ്ട് സുഖമായി കിടന്നുറങ്ങണം എന്നുണ്ടെങ്കില്‍ പഴത്തിന്റെ എണ്ണം കൂട്ടരുത്. ഇത് ആരോഗ്യത്തിന് വില്ലനായി മാറുകയാണ് ചെയ്യുക.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

തലവേദന അതിന്റെ അറ്റത്തെത്തുമ്പോഴാണ് മൈഗ്രേയ്ന്‍ ആയി മാറുന്നത്. എന്നാല്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. രാത്രിയിലെ പഴം കഴിക്കുന്നത് പലപ്പോഴും മൈഗ്രേയ്ന്‍ ഉണ്ടാവാന്‍ കാരണമാകുന്നു. പഴത്തൊലിയില്‍ ഉള്ളതിനേക്കാള്‍ 10 മടങ്ങ് ടൈറാമിന്‍ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് പലപ്പോഴും മൈഗ്രേയ്‌നിന് കാരണമാകുന്നത്. അതുകൊണ്ട് ഒന്നില്‍ കൂടുതല്‍ കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം.

 നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

ഒരു സാധാരണ പഴത്തില്‍ 3 ഗ്രാമോളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 50 വയസ്സായ ഒരു വ്യക്തി ദിവസവും 25 ഗ്രാം ഫൈബര്‍ എങ്കിലും കഴിയ്ക്കണം. ഇത് പഴത്തിലൂടെ ലഭിയ്ക്കും എന്നത് തന്നെയാണ് സത്യം. എന്നാല്‍ ഫൈബര്‍ അളവില്‍ കൂടുതലായാല്‍ അത് ശോധന വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിന് പലപ്പോഴും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു പഴത്തില്‍ കൂടുതല്‍ അത്താഴ ശേഷം കഴിക്കരുത്.

English summary

health benefits of eating banana at night

Bananas are a source of many vitamins, minerals and fiber. But here we have listed some benefits and side effects of banana at night.
Story first published: Friday, May 4, 2018, 17:31 [IST]
X
Desktop Bottom Promotion