Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സാമ്പാറിലെ മുരിങ്ങക്കാ ഭര്‍ത്താവിന് കൊടുക്കണം
നല്ല ചൂടുള്ള ചോറില്‍ അഴകൊഴമ്പന്‍ സാമ്പാറൊഴിച്ചു കുഴച്ചുണ്ണുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. സൗത്ത് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചും മലയാളികള്‍ക്ക് സാമ്പാറില്ലാതെ എന്തു സദ്യ, എന്തു ചോറ് എന്ന മട്ടാണ്.
സാമ്പാറിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. കാരണം പരിപ്പു മുതല്‍ പല തരം പച്ചക്കറികളും കറിവേപ്പിലയുമെല്ലാമിട്ടാണ് സാമ്പാര്‍ തയ്യാറാക്കുന്നത്.
സാമ്പാറിലിടുന്ന പ്രധാന പച്ചക്കറികളില്‍ ഉരുളക്കിഴങ്ങ്, സവാള, വെണ്ടയ്ക്ക, തക്കാളി, മുരിങ്ങ എന്നിവയെല്ലാം പ്രധാനം. ഇവയ്ക്കോരോന്നിനും അതിന്റേതായ ആരോഗ്യവശങ്ങളുമുണ്ട്.
സാമ്പാറില്‍ മുരിങ്ങ ചേര്‍ത്തുവേണം, ഉണ്ടാക്കാനെന്നു പറയും. കാരണം മുരിങ്ങ സ്വാദു മാത്രമല്ല, പല ഗുണങ്ങളും നല്കുന്നു. പ്രത്യേകിച്ചും പുരുഷന്മാര്ക്ക്.

ധാരാളം പോഷകങ്ങള്‍
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങക്കാ. ഇതില്‍ വൈറ്റമിന്‍ സി, കാല്‍സ്യം, പ്രോട്ടീന്‍, കരാറ്റനോയ്ഡുകള്‍ എന്നിവ ധാരാളം. ഇതെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തെ സംരക്ഷിയ്ക്കും. വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി, കരാറ്റനോയ്ഡുകള്‍ കാഴ്ചശക്തി എന്നിങ്ങനെ പോകുന്നു, ഇത്.

കാല്‍സ്യം
മുരിങ്ങ കാല്‍സ്യം സമ്പുഷ്ടമാണ്. എല്ലിന്റേയും പല്ലിന്റെയും ബലത്തിന് ഏറെ ഗുണകരമാണിത്. മുരിങ്ങയുടെ കായും ഇലയും പൂവുമെല്ലാം ഒരുപോലെ ഗുണകരമാണ്.

ടെസ്റ്റോസ്ററിറോണ്‍
ഇതിലെ വൈറ്റമിന്‍ ഡി, സിങ്ക് എന്നിവ പുരുഷഹോര്‍മോണായ ടെസ്റ്റോസ്ററിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് സെക്സിന് മാത്രമല്ല, നല്ല മസിലുകളുണ്ടാകാനും സഹായകമാണ്.

രക്തം
രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുരിങ്ങാക്കായ. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

രക്തത്തിലെ ഗ്ലൂക്കോസ്
രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും ഇതുവഴി പ്രമേഹം തടയാനുമുള്ള നല്ലൊരു വഴി കൂടിയാണ് മുരിങ്ങക്കാ. ഗോള്‍ ബ്ലാഡര്‍ പ്രവര്‍ത്തനം ശരിയായി നിയന്ത്രിച്ചാണ് ഈ ഗുണം നല്‍കുന്നത്.

ആസ്തമ
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുരിങ്ങാക്കാ. ആസ്തമ, ടിബി, ബ്രോങ്കൈറ്റിസ് പോലുളള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം.

ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം
വൈറ്റമിന്‍ ബി കോംപ്ലക്സ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. നിയാസിന്, റൈബോഫ്ളേവിന്‍, ഫോളിക് ആസിഡ് എന്നിവ ഇതില്‍ ധാരാളമുണ്ട്.ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ചര്‍മ, മുടിസംബന്ധമായ ഗുണങ്ങള്‍ക്കും
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംബന്ധമായ ഗുണങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധശേഷിയ്ക്കൊപ്പം ചര്‍മത്തിനും നല്ലതാണ്. മുടി വളരാനും മുരിങ്ങ ഏറെ നല്ലതുതന്നെ.ചര്‍മത്തിന് പ്രായക്കുറവു തോന്നാനും ചര്‍മം അയയാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന്
നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് മുരിങ്ങക്കാ ഏറെ നല്ലതാണ്. ഇത് ഓര്‍മശക്തിയും ബുദ്ധിശക്തിയുമെല്ലാം നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications
