Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ഒരു പിടി വാള്‍നട്സ് ആണില്‍ അദ്ഭുതം!!
പുരുഷന്മാര്ക്ക് വാള്‍നട്സ് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ഡൈ ഫ്രൂട്സ്, നട്സ് എന്നിവ എല്ലായ്പ്പോഴും ആരോഗ്യപരമായ ഗുണങ്ങളാല്‍ പ്രധാനപ്പെട്ടവയാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമാണ് മിക്കവാറും ഡ്രൈ ഫ്രൂട്സും നട്സും. നല്ല കൊളസ്ട്രോളിന്റെ ഉറവിടം, കൊഴുപ്പു കത്തിച്ചു കളയാനും അത്യുത്തമമാണ് ഇവ.
ഡ്രൈ നട്സില്‍ തന്നെ വാള്‍നട്സ്, ബദാം, പിസ്ത എന്നിവയാണ് ഏറെ പ്രധാനപ്പെട്ടവ. ഓരോന്നിനും വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങളുണ്ടുതാനും.
ഡ്രൈ നട്സില്‍ തന്നെ വാള്‍നട്സ് ഏറെ പ്രധാനപ്പെട്ടവയാണ്. അല്പം കയ്പാണ് രുചിയെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണിവ.
ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മോളിബ്ഡിനം, കോപ്പര്‍, ബയോട്ടിന്‍, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.
പുരുഷന്മാര്ക്ക് വാള്‍നട്സ് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് പ്രധാനപ്പെട്ട പല ആരോഗ്യഗുണങ്ങളും നല്‍കുന്നുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ക്യാന്‍സര്‍
ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്സ്. ഇത് പുരുഷന്മാരില് വരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അടക്കമുള്ള പല ക്യാന്‍സറുകളും തടയാന്‍ അത്യുത്തമമാണ്. ഇതില്‍ ടാനിന്, ടെലിമാഗ്രാന്റിന് പോലുള്ള പല ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ വരുത്തുന്ന ഫ്രീ റാഡിക്കലിനെ തടയുന്നു. ഇതിലെ പോളിഫിനോളുകള്‍ മറ്റേത് ഡ്രൈ നട്സിനേക്കാളും ലിപ്പോപ്രോട്ടീന്‍ അടങ്ങിയ ആന്റിഓക്സിഡന്റുമാണ്. ഇവയെല്ലാം ക്യാന്‍സര്‍ തടയാന്‍ ശേഷിയുള്ളവയാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
പുരുഷന്മാര്ക്ക് സ്ത്രീകളെ സംബന്ധിച്ചിടത്തോളും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് വാള്‍നട്സ്. ഇതിലെ ആര്‍ജിനൈന്‍ പോലുള്ള അമിനോ ആസിഡുകള്‍ ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതില്‍ സസ്യങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന ഒമേഗ ത്രീ ഫാറ്റി ആല്‍ഫ ലിനോലെനിക് ആസിഡ് ധാരാളമുള്ള ഒന്നാണ്. ഇത് രക്തം കട്ട പിടിയ്ക്കുന്നതു തടഞ്ഞ് ഹൃദയാഘാതം വരുന്നതു തടയാന്‍ സഹായിക്കും. ദിവസവും 4 വാള്‍നട്സ് കഴിയ്ക്കുന്നത് കാര്‍ഡിയാക് അറസ്ററ് വരുന്നത് 50 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ഒരു ഔണ്‍സ് വാള്‍നട്സ് ശീലമാക്കുന്നത് പല ഹൃദയപ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു മരുന്നുമാണ്.

തടി
തടി കുറയ്ക്കാനും ഉത്തമമായ ഒന്നാണ് വാള്‍നട്സ്. ദിവസവും ഡ്രൈ നട്സ് കഴിയ്ക്കുന്നത് 1.4 പൗണ്ട് തടി കുറയ്ക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിയ്ക്കുന്നത്. ഇത് വയര്‍ കുറയ്ക്കാനും പ്രധാനപ്പെട്ട ഒരു സഹായിയാണ്. കുടവയര്‍ ചാടുന്ന പുരുഷന്മാര്ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ് വാള്‍നട്സ്. ഇത് നല്ല കൊളസ്ട്രോള്‍ ഉല്പാദനത്തിനും സഹായിക്കുന്നു.

പ്രമേഹം
പ്രമേഹത്തെ തടയാനുളള നല്ലൊരു വഴിയാണ് ദിവസവും ഒരുപിടി വാള്‍നട്സ് ശീലമാക്കുന്നത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്. ഇതിലെ ഡയറ്റെറി ഫൈബറാണ് ഇതിനു സഹായിക്കുന്നത്. പ്രമേഹം കാരണം അമിതവണ്ണമുള്ളവരുണ്ട്. ഇത്തരം ആളുകള്‍ക്ക് ഇത് ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വാള്‍നട്സ്. ഇതില്‍ വൈറ്റമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഡിപ്രഷന്, സ്ട്രെസ്, തലവേദന, ഓര്‍മക്കുറവ് തുടങ്ങിയ ഒരു പിടി തലച്ചോര്‍ സംബന്ധിയായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ബീജസംഖ്യയും ബീജഗുണവും
പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ബീജസംഖ്യയും ബീജഗുണവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. ബീജങ്ങളുടെ ചലനശേഷിയും ഇതു വര്‍ദ്ധിപ്പിയ്ക്കും. ഇതെല്ലാം പുരുഷവന്ധ്യതയ്ക്ക് ഇടയാക്കുന്ന ചില പ്രശ്നങ്ങളാണ്. ദിവസവും അല്പം വാള്‍നട്സ് കഴിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

അള്‍സര്‍
വയറ്റിലെ അള്‍സര്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. 20 ഗ്രാം പൊടിച്ച വാള്‍നട്ട് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുക്കുക. പാല് പോലുള്ള മിശ്രിതം ലഭിയ്ക്കും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ദിവസം 2-3 ടേബിള്‍ സ്പൂണ്‍ മിശ്രിതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക. നല്ല ദഹനത്തിനും ഇത് ഏറെ സഹായിക്കും.

വിളര്‍ച്ച
ഇത് രക്തക്കുറവു പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. വിളര്‍ച്ചയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. അരക്കിലോ തേനില്‍ അരക്കിലോ വാള്‍നട്ട് പൊടിച്ചു ചേര്‍ക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീരൊഴിച്ചു കലര്‍ത്തുക. ഇത് സൂക്ഷിച്ചു വച്ച് ദിവസം ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. ഇത് നല്ലൊരു അയേണ്‍ സിറപ്പിന്റെ ഗുണം നല്കുന്ന ഒന്നാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും വാള്‍നട്ട് ഏറെ നല്ലതാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും, കണ്‍തടത്തിലെ കറുപ്പൊഴിവാക്കും. പുരുഷ ശരീരത്തിന്റെ കരുത്തിനു മാത്രമല്ല, ചെറുപ്പത്തിനും വാള്‍നട്സ് ദിവസവും ശീലമാക്കുന്നത് ഏറെ നല്ലതാണ്.

വയറ്റില്‍
വയറ്റില്‍ ഫംഗല്‍ ഇന്ഫെക്ഷനുകള് തടയാന്‍ ഈ മിശ്രിതം നല്ലതാണ്. പ്രത്യേകിച്ചും കറുത്ത വാള്‍നട്സ്. ദഹനേന്ദ്രിയത്തിലെ കാന്ഡിഡ ബാക്ടീരിയല്‍ വളര്‍ച്ച പോലുള്ളവ ഈ മിശ്രിതം തടയും.

എല്ലുകളുടെ ആരോഗ്യത്തിനും
എല്ലുകളുടെ ആരോഗ്യത്തിനും തേനും വാള്‍നട്സും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. വാള്‍നട്സിലെ ആല്‍ഫ ലിനോലെനിക് ആസിഡ് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. തേനും എല്ലുകള്‍ ഉരയുന്നതു ഇതുവഴി തേയ്മാനമുണ്ടാകുന്നതും തടയാന്‍ ഏറെ നല്ലതാണ്. മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണ് വാള്‍നട്സ്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കും മസിലുകള്‍ക്ക് ഉറപ്പേകാനും സഹായിക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ പൊതുവേ ഡ്രൈ നട്സ്ഏറെ നല്ലതുമാണ്



Click it and Unblock the Notifications