Latest Updates
-
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം!
കര്‍ക്കിടക പ്രാതലിന് 7 ദിനം ചെറുപയര്‍ കഞ്ഞി
കര്‍ക്കിടകത്തില്‍ പെറുപയര് കഞ്ഞി കഴിയ്ക്കൂ
കര്‍ക്കിടകം രോഗങ്ങളുടെ മാസമാണെന്നു പറയാം. ആരോഗ്യപരമായ പല പ്രശ്നങ്ങളും വര്‍ദ്ധിയ്ക്കുന്ന കാലയളവാണിത്. ഇതുപോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും ഏറ്റവും ഉത്തമമായ മാസമാണ് കര്‍ക്കിടക മാസം എന്നു പറയാം.
കര്‍ക്കിടകത്തില്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്ന ഔഷധങ്ങള്‍ പ്രധാനമാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും.
കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടക കഞ്ഞി. ഇതില്‍ ഉലുവക്കാഞ്ഞി, നവരക്കഞ്ഞി, ചെറുപയര്‍ കഞ്ഞി, ജീരകക്കഞ്ഞി എന്നിങ്ങനെ പോകുന്നു ഇത്.
കര്‍ക്കിടകത്തില്‍ മറ്റു കഞ്ഞികളൊന്നും കുടിയ്ക്കാന്‍ പറ്റില്ലെങ്കിലും ചെറുപയര്‍ കഞ്ഞി കുടിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണെന്നു വേണം, പറയാന്‍. ഇത് ഒരു പിടി ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ ശരീരത്തിന് നല്‍കും.
പ്രത്യേക രീതിയിലാണ് ഇതു തയ്യാറാക്കുക. ഇതിനൊന്നും സമയമില്ലെങ്കില്‍ മുളപ്പിച്ച ഒരു പിടി ചെറുപയര്‍ വേവിച്ച് കഞ്ഞിയില്‍ ചേര്‍ത്തു കഴിച്ചാലും മതി. കുത്തരിയും ചെറുപയറും വേവിച്ച് ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്തിളക്കിയാണ് സാധാരണയായി ചെറുപയര്‍ കഞ്ഞി തയ്യാറാക്കുക.
ചെറുപയര്‍ കഞ്ഞി ആരോഗ്യത്തിനു നല്കുന്ന ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍.

പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ വൈററമിനുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്ക്കാന് അത്യുത്തമം. കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. കുട്ടികളില്‍ മഴക്കാല രോഗങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍.

പ്രോട്ടീന്‍
മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. സാധാരണയായി മാംസഭക്ഷണങ്ങളില്‍ നിന്നാണ് പ്രോട്ടീന്‍ കൂടുതലും ലഭിയ്ക്കുക. കര്‍ക്കിടക മാസത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നു വേണം, പറയാന്‍. കാരണം ദഹനപ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള സമയമാണ് കര്‍ക്കിടക മാസവും മഴക്കാലവും. ഇത്തരം സമയങ്ങളില്‍ മാംസാഹാരം ദോഷം ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്കാന് മുളപ്പിച്ച ചെറുപയര്‍ കഴിയ്ക്കുന്നത് ധാരാളമാണ്.

കഫ, പിത്ത ദോഷങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴി
ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്ക് കാരണം വാത, കഫ, പിത്ത ദോഷങ്ങളാണ് ആയുര്‍വേദം കാരണമായി പറയുന്നത്. കഫ, പിത്ത ദോഷങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ കഞ്ഞി. ഇതുവഴിയും രോഗങ്ങളെ ചെറുത്തു നില്ക്കാം.

ദഹനപ്രക്രിയ
ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്. മഴക്കാലത്ത്, പ്രത്യേകിച്ചും കര്‍്ക്കിടക മാസത്തില്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി.

അനീമിയ
അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിയ്ക്കാനുള്ള മുഖ്യവഴിയാണ് ചെറുപയര്‍. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്കുന്ന ഒന്നാണിത്.

പ്രമേഹം, കൊളസ്ട്രോള്‍
പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കുളള നല്ലൊരു പ്രതിവിധിയാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കാന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ശരീരത്തിന്റെ അപയച പ്രക്രിയ
മഴക്കാലത്ത് ശരീരത്തിന്റെ അപയച പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്‍കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുപയര്‍ കഞ്ഞി. ഇതു വഴി കൊഴുപ്പൊഴിവാക്കാനും സഹായിക്കും. ഇതിലെ നാരുകളും ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതു വഴി തടിയും കൊഴുപ്പും നീക്കാന്‍ സഹായിക്കും.

അസിഡിറ്റി, ഗ്യാസ്
ചെറുപയര്‍ കഞ്ഞി നല്ല ശോധന നല്കുന്ന ഒന്നാന്തരം ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവും. ദഹനവും എളുപ്പം. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയുമില്ല.

ഊര്‍ജം
ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി. ശരീരത്തിന്റെ ഊര്ജോല്പാദനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരക്ഷീണം ഒഴിവാക്കി ശരീരത്തിന് ബലം നല്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.

വയറിന്റെ ആരോഗ്യത്തിന്
ഉദര സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊന്നാന്തരം വഴിയാണിത്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. പെട്ടെന്നുള്ള ഇതിന്റെ ദഹന ശേഷി തന്നെയാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. ഇത് മുളപ്പിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും.

ബിപി
ധാരാളം മഗ്നീഷ്യം അടങ്ങിയ ഇത് ബിപി പോലുള്ള പ്രശ്നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഏറെ ഉത്തമമാണ്. ബിപി നിയന്ത്രിയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ അകറ്റി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നുപോലും ഈ വിഭവം കൊണ്ടു രക്ഷ നേടാന്‍ സാധിയ്ക്കും.

പ്രോട്ടീന്റെ നല്ലൊരു കലവറ
കാല്‍സ്യത്തിന്റെ സുപ്രധാന ഉറവിടമായതു കൊണ്ടുതന്നെ ചെറുപയര്‍ കഞ്ഞി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

ചെറുപയര്‍ കഞ്ഞി
ചെറുപയര്‍ കഞ്ഞി രാവിലെയോ രാത്രിയോ കഴിയ്ക്കാം. രാവിലെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഉത്തമമെന്നു വേണം, പറയാന്‍ . കര്‍ക്കിടകത്തില്‍ ഒരാഴ്ചയെങ്കിലും ഈ രീതിയില്‍ കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രാതലിനെങ്കില്‍ കൂടുതല്‍ ഗുണകരം. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജം ഇതില്‍ നിന്നും ലഭിയ്ക്കും. ഈ കഞ്ഞി കുടിയ്ക്കുമ്പോള്‍ പൂര്‍ണ ഗുണം ലഭിയ്ക്കണമെങ്കില്‍ പഥ്യവും പ്രധാനം. മത്സ്യ, മാംസാദികള്‍ ഉപേക്ഷിയ്ക്കുക. മദ്യപാനവും വേണ്ട. ഏഴു ദിവസം കഞ്ഞി കുടിയ്ക്കുകയാണെങ്കില്‍ പതിനാലു ദിവസം പഥ്യമെന്നതാണ് പൊതുവെ പറയുന്ന ചിട്ട.



Click it and Unblock the Notifications