Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
2 വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം കഴിയ്ക്കൂ
2 വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം കഴിയ്ക്കൂ
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്ളവയാണ് ഡ്രൈ നട്‌സ്. നല്ല കൊഴുപ്പിന്റെ ഉറവിടം. തടി കൂടാതെ തൂക്കം കൂടാനുളള വഴി. പല അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഡ്രൈ നട്‌സ്.
പൊതുവേ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് ഡ്രൈ നട്‌സിനെ കൂടുതല്‍ ആരോഗ്യകരമാക്കുന്നത്. ധാരാളം നാരുകള്‍ അടങ്ങിയവയുമാണ് ഡ്രൈ നട്‌സ്. പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്.
ഡ്രൈ നട്‌സില്‍ തന്നെയുളള ഒന്നാണ് വാള്‍നട്‌സ്. എന്നാല്‍ കശുവണ്ടിപ്പരിപ്പു പോലെയോ ബദാം പോലെയോ അത്രയ്ക്കു പ്രചാരവുമില്ല. അല്‍പം കയ്പു കലര്‍ന്ന ഇത് കറുപ്പു നിറത്തിലും സാധാരണ ബ്രൗണ്‍ നിറത്തിലും ലഭിയ്ക്കുകയും ചെയ്യും.
ദിവസവും രണ്ടു വാള്‍നട്‌സ് വീതം വെറുംവയറ്റില്‍ കഴിച്ചു നോക്കൂ. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇതു തേനിലിട്ടോ വെള്ളത്തിലിട്ടോ കുതിര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ധാരാളം മിനറലുകളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം
ധാരാളം മിനറലുകളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്‌സ്. വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് , ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്.ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു കലവറയായ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ വാള്‍നട്‌സ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഉത്തമമാണ്.ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായത്. അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ബുദ്ധി ശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.

ചീത്ത കൊളസ്‌ട്രോള്‍
ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനുമുള്ള ഉത്തമമായ വഴിയാണ് വാള്‍നട്‌സ്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. കൊളസ്‌ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തിനും ഇതു വഴി ദോഷമുണ്ടാകും.

തടിയും വയറും കുറയ്ക്കാന്‍
തടിയും വയറും കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് വാള്‍നട്‌സ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്‌ലത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക വഴി ശരീരത്തിലെ കൊഴുപ്പ് പിടിച്ചു നിര്‍ത്താനുള്ള കഴിവും വാള്‍നട്‌സിനുണ്ട്. ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വാള്‍നട്‌സ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വാള്‍നട്‌സ്. സെലേനിയം എന്ന ഘടകം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ കൃത്യമായി നിയന്ത്രിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. സെലേനിയം കുറഞ്ഞാല്‍ അയൊഡിന്‍ കുറവിന് കാരണമാകുന്നു. അയൊഡിന്‍ കുറവ് തൈറോയ്ഡ്, പ്രത്യേകിച്ചു ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണവുമാണ്ഇതും തേനും കലര്‍ത്തി കഴിയ്ക്കാം. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ സന്തുലിതമാകാന്‍ സഹായിക്കുന്ന ഒന്നാണ്.

ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും
വാള്‍നട്‌സ് ദിവസവും കഴിക്കണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടിയാണ്. ഇതില്‍ കൂടിയതോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും പ്രതിരോധിക്കും. നല്ല കൊളസ്‌ട്രോളാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്.

സ്തന വളര്‍ച്ച
സ്തന വളര്‍ച്ചയ്ക്കുള്ള നല്ലൊരു വഴിയാണ് വാള്‍നട്‌സ്. ഇതിലടങ്ങിരിയിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. മത്സ്യത്തിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്ളതു തന്നെ കാരണം.

ഇന്‍സോംമ്‌നിയ
ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.വാള്‍നട്‌സിലെ മെലാട്ടനിന്‍ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ഉറക്കം ലഭിയ്ക്കാന്‍ ഇതു സഹായിക്കും.

പുരുഷന്മാര്‍
പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് ഇതെന്നു വേണം, പറയാന്‍. വാള്‍നട്‌സ് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ബീജ ഗുണവും ചലന ശേഷിയുമെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും പുരുഷ ബീജം വര്‍ദ്ധിയ്ക്കാനും ഇതിന്റെ ചലനം കൂട്ടാനുമെല്ലാം വാള്‍നട്‌സ് സഹായിക്കും. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തൈറോയ്ഡിനും നല്ലതാണ്.

ആസ്ത്മ, എക്‌സിമ
ആസ്ത്മ, എക്‌സിമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വാള്‍നട്ടിനുണ്ട്. കൂടാതെ ആര്‍ത്രൈറ്റിസ്സിനേയും തടയുന്നു. പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണ്.

ക്യാന്‍സര്‍
ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.



Click it and Unblock the Notifications











