ഏതു ക്യാന്‍സറും എളുപ്പം തിരിച്ചറിയാന്‍ ലക്ഷണം

Subscribe to Boldsky

ഇന്നത്തെ കാലത്ത് ഭയപ്പെടുത്തുന്ന രോഗം ഏതെന്നു ചോദിച്ചാല്‍ ആദ്യ പറയുന്ന പേര് ക്യാന്‍സര്‍ എന്നായിരിയ്ക്കും. പല തരത്തിലും പല വിധത്തിലും പല രൂപത്തിലും ചെറു പ്രായത്തിലുള്ളവരെ വരെ പിടി കൂടുന്ന ഒന്നാണിത്.

ചര്‍മത്തിന്റെ പുറത്തു വരുന്ന സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വരെയുണ്ട്. ഏതു ഭാഗത്തേയും ക്യാന്‍സര്‍ ബാധിയ്ക്കാം.

അഹങ്കാരികളാണ് ഈ സ്ത്രീ നക്ഷത്രങ്ങള്‍

ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ കെമിക്കല്‍ അടങ്ങിയ ഭഭക്ഷണം, പ്രോസസ്ഡ് ഫുഡ്, വറുത്തവ തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതിനു പുറമേ ജീവിത ശൈലിയും പുകവലി പോലുള്ള ദുശീലങ്ങളും അന്തരീക്ഷ മലിനീകരണവും, എന്തിന്, കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള കാരണങ്ങളുമുണ്ട്, ഈ രോഗത്തിന്.

ക്യാന്‍സറിനെ ഏറ്റവും ഗുരുതരമാക്കുന്നത് കണ്ടു പിടിയ്ക്കാന്‍ വൈകുന്നതാണ്. കാരണം പല ലക്ഷണങ്ങളും മറ്റു പല രോഗലക്ഷണങ്ങളോടും സാമ്യമുള്ളതു കൊണ്ടു തന്നെ നാം അവഗണിച്ചു കളയും. തുടക്കത്തില്‍ ചികിത്സിച്ചാല്‍ മാറുമെങ്കിലും ഗുരുതരമായാല്‍ മരണം വരുത്തി വയ്ക്കുന്ന ഒന്നാണീ രോഗം.

ബന്ധപ്പെടുംമുന്‍പ് ആണു ശ്രദ്ധിച്ചാല്‍ സൂപ്പര്‍ കുഞ്ഞ്

ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ ബാധിയ്ക്കുന്ന വ്യത്യസ്ത ക്യാന്‍സറുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണും. എന്നാല്‍ ഏതു തരം ക്യാന്‍സറിനും കണ്ടു വരുന്ന ചില പൊതു സ്വഭാവങ്ങളുണ്ട്. ചില പൊതുവായ ലക്ഷണങ്ങള്‍. നമുക്കു തന്നെ ക്യാന്‍സര്‍ ആണോയെന്നു സംശയിക്കാവുന്ന ചില ലക്ഷണങ്ങള്‍. ഇത്തരം സംശയങ്ങള്‍ ക്യാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും ക്യാന്‍സര്‍ അതിജീവനവുമെല്ലാം എളുപ്പമാക്കും.

ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില എളുപ്പ ലക്ഷണങ്ങള്‍ ഇവയാണ്.

 തൂക്കം കുറയുന്നത്

തൂക്കം കുറയുന്നത്

പ്രത്യേക കാരണങ്ങളില്ലാതെ, അതായത് ഡയറ്റിംഗും മറ്റുമൊന്നുമില്ലാതെ തൂക്കം കുറയുന്നത് ഒരു പ്രധാന ക്യാന്‍സര്‍ ലക്ഷണമാണ്. ഒന്നു രണ്ടു മാസത്തില്‍ മൂന്നു നാലു കിലോയെല്ലാം പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ കുറയുന്നത് ശ്രദ്ധിയ്ക്കുക.

ക്ഷീണം

ക്ഷീണം

അകാരണമായ ക്ഷീണം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണം, അതായത് അറിയാത്ത, പ്രത്യേകിച്ചൊന്നുമില്ലാതെ ക്ഷീണം വരുന്ന അവസ്ഥയെന്നു പറയാം. ഇതുപോലെ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതും, അതായത് ക്ഷീണത്തിനൊപ്പം ഈ ഒരു ലക്ഷണം കൂടിയുണ്ടെങ്കില്‍ ഇതും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം.

അടിക്കടി വരുന്ന രോഗങ്ങള്‍

അടിക്കടി വരുന്ന രോഗങ്ങള്‍

ഇതുപോലെ അടിക്കടി വരുന്ന രോഗങ്ങള്‍, പനിയാണെങ്കിലും തൊണ്ടവേദനയെങ്കിലും മാറിയാലും വീണ്ടും വീണ്ടും വരിക, മാറാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ ലക്ഷണങ്ങില്‍ പെടുത്താവുന്നതാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ക്യാന്‍സര്‍ ബാധയുണ്ടാകുമ്പോള്‍ കുറഞ്ഞു വരുന്നതാണ് കാരണം.

തലവേദന

തലവേദന

മുന്‍പ് ഇല്ലാതെ പെട്ടെന്ന് അടിക്കടി തലവേദന വരിക, തല ചുറ്റല്‍ വരിക തുടങ്ങിയവ തലച്ചോറില്‍ ക്യാന്‍സറസ് വളര്‍ച്ചയുണ്ടെന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്. പ്രത്യേകിച്ചും മധ്യവയസു കഴിഞ്ഞാണ് ഇതു വരുന്നതെങ്കില്‍.

ബ്ലീഡിംഗ്, അതായത് മൂക്കിലൂടെയോ ചെവിയിലൂടെയോ ഉള്ള രക്തപ്രവാഹം

ബ്ലീഡിംഗ്, അതായത് മൂക്കിലൂടെയോ ചെവിയിലൂടെയോ ഉള്ള രക്തപ്രവാഹം

ബ്ലീഡിംഗ്, അതായത് മൂക്കിലൂടെയോ ചെവിയിലൂടെയോ ഉള്ള രക്തപ്രവാഹം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. വേദനയില്ലാതെ പെട്ടെന്നു ബ്ലീഡിംഗ് വരുന്നത്, പ്രത്യേകിച്ചും മൂക്കില്‍ കൂടി ബ്ലീഡിംഗ് വരുന്നത് ക്യാന്‍സറിനെ സംശയിക്കേണ്ട ഒന്നാണ്.

ക്യാന്‍സര്‍ വളര്‍ച്ചയുടെ

ക്യാന്‍സര്‍ വളര്‍ച്ചയുടെ

ഇതുപോലെ മൂക്കു ചീറ്റുമ്പോഴോ മറ്റോ രക്തം വരിക, മുഖത്തിന്റെ മൂക്കിനോടു ചേര്‍ന്ന ഭാഗങ്ങളിലെ വേദന എന്നിവ സൈനസ് ഭാഗത്തുണ്ടാകുന്ന ക്യാന്‍സര്‍ വളര്‍ച്ചയുടെ ലക്ഷണമാണ്. ഇത്തരം ക്യാന്‍സര്‍ അപൂര്‍വമാണ്. എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ ഈ ക്യാന്‍സറിന്റേതാണെന്നു സംശയിക്കണം.

വായിലുണ്ടാകുന്ന മുറിവുകള്‍,

വായിലുണ്ടാകുന്ന മുറിവുകള്‍,

വായിലുണ്ടാകുന്ന മുറിവുകള്‍, വ്രണങ്ങല്‍, വിട്ടുമാറാത്ത വായ്പ്പുണ്ണ് എന്നിവ മൗത് ക്യാന്‍സര്‍ ലക്ഷണവുമാകാം.

ഇതുപോലെ തൊണ്ട വേദന, ശബ്ദം കുറഞ്ഞു വരിക, ശബ്ദം മാറുക, കഴുത്തിനു ചുറ്റും അസ്വസ്ഥത തുടങ്ങിയവ തൊണ്ടയില്‍ വരുന്ന ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം. ചുമയ്ക്കുമ്പോള്‍ രക്തത്തോടു കൂടിയ കഫം എന്നിവയും ലക്ഷണങ്ങളില്‍ പെടുത്താം.

തൈറോയ്ഡ് ഗ്രന്ഥിയുടെ

തൈറോയ്ഡ് ഗ്രന്ഥിയുടെ

ഇതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ സമീപത്തായി വരുന്ന മുഴകളോ തടിപ്പുകളോ തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ചും കഴുത്തിനു ചുറ്റും കഴലകള്‍, തൊണ്ടയില്‍ എന്തോ തടഞ്ഞതു പോലുള്ള തോന്നല്‍, കഴിയ്ക്കുമ്പോഴോ വെള്ളം ഇറക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവ തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം മുഴകള്‍ കാഠിന്യം കൂടിയതാകും.

ശ്വാസകോശ ക്യാന്‍സര്‍

ശ്വാസകോശ ക്യാന്‍സര്‍

ശ്വാസകോശ ക്യാന്‍സര്‍ കഫത്തില്‍ രക്തം, രാത്രിയില്‍ നിലയ്ക്കാത്ത ചുമ എന്നിവയോടെയാണ് വരിക. ഇത്തരം ലക്ഷണങ്ങള്‍ ടിബി അഥവാ ക്ഷയ രോഗത്തിന ഉണ്ടെങ്കിലും ശ്വാസകോശ ക്യാന്‍സറിനും ഇത്തരം ലക്ഷണങ്ങള്‍ കാണാം.

ആമാശയ ക്യാന്‍സര്‍

ആമാശയ ക്യാന്‍സര്‍

വിശപ്പില്ലായ്മ, ആഹാരം കഴിയ്ക്കാന്‍ തോന്നാതിരിയ്ക്കുക, വയറ്റില്‍ സൂചി കൊണ്ടു കുത്തുന്ന പോലെ വേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയയെല്ലാം ആമാശയ ക്യാന്‍സര്‍ ലക്ഷണമായി പറയാം. പോരാത്തതിന് പുളിച്ചു തികട്ടി കഴിയ്ക്കുന്ന ഭക്ഷണം ഛര്‍ദിയ്ക്കുമ്പോള്‍ രക്തം എന്നിവയെല്ലാം ആമാശയ ക്യാന്‍സര്‍ ലക്ഷണമാണ്.

ലിവര്‍ ക്യാന്‍സര്‍

ലിവര്‍ ക്യാന്‍സര്‍

ശരീരം മെലിയുക, ഇടയ്ക്കിടെ പനി, ദഹന പ്രശ്‌നം, വയര്‍ വീര്‍ത്തു വരിക, ഹീമോഗ്ലോബിന്‍ കുറയുക എന്നിവയെല്ലാം തന്നെ ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാണ്. ചിലര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണം കൂടിയായി ക്യാന്‍സര്‍ ലക്ഷണം വരും.

കുടല്‍ ക്യാന്‍സര്‍

കുടല്‍ ക്യാന്‍സര്‍

ചികിത്സ ചെയ്തിട്ടും വിട്ടു മാറാത്ത വയറുവേദന, മലത്തോടൊപ്പവും മല വിസര്‍ജനം കഴിഞ്ഞ ശേഷം തുളളികളായി രക്തം പോകുക എന്നിവയെല്ലാം തന്നെ കുടല്‍ ക്യാന്‍സര്‍ ലക്ഷണമാണ്.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത

മുലയൂട്ടാത്ത സ്ത്രീകളില്‍ മുലയൂട്ടുന്ന സ്ത്രീകളേക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. മാറിടത്തിലെ കഴലകളോ കക്ഷത്തോടു ചേര്‍ന്നുള്ള തെന്നി മാറുന്ന മുഴകളോ മുലകളിലെ ഡിസ്ചാര്‍ജോ എല്ലാം ബ്രെസ്റ്റ് ക്യാന്‍സറുമാകാം

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Easy Ways To Recognize Different Forms Of Cancer

    Easy Ways To Recognize Different Forms Of Cancer, Read more to know about,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more