Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദഹന പ്രശ്നത്തിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ദഹന പ്രശ്നങ്ങള്‍. ദഹന പ്രതിസന്ധി കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഭക്ഷണം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിലുണ്ടാവുന്ന പ്രശ്നം ഗുരുതുരമായാല്‍ അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നമ്മള് തന്നെയാണ്.

ഭക്ഷണം കഴിക്കുന്ന രീതിയിലും ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിച്ചാല്‍ പിന്നെ ദഹനസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ദഹനം ആരംഭിക്കുന്നത് തന്നെ വായില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം ചവച്ച് കഴിക്കാം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഏത് ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും അതെല്ലാം നല്ലതു പോലെ ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന് അത് തന്നെയാണ് ഏറ്റവും നല്ലത്. ഭക്ഷണം നല്ലതു പോലെ ചവച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. നല്ലതു പോലെ ചവച്ച് കഴിക്കുന്ന ഭക്ഷണം ഒരിക്കലും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു.

മായംകലര്‍ന്ന ഭക്ഷണം വേണ്ട
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതോടൊപ്പം ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഇന്നത്തെ കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ അത് മായം കലര്‍ന്നതാണെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് പലപ്പോഴും ദഹന പ്രശ്നങ്ങളിലാണ് അവസാനിക്കുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യഥാര്‍ത്ഥ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. മായം കലര്‍ന്ന ഭക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കഴിത്താതിരിക്കുക.

ദഹനവും കരളും
ദഹന പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുത് തന്നെയാണ്. അതുകൊണ്ട് ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. ദഹന പ്രശ്നങ്ങള്‍ ഗുരുതരമായാല്‍ അത് പലപ്പോഴും കരളിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ കരളിനിഷ്ടപ്പെടുന്ന ഭക്ഷണങ്ങളായ കാരറ്റ്, ബീറ്റ്റൂട്ട്, ഇലക്കറികള്‍ എന്നിവ ശീലമാക്കാന്‍ ശ്രമിക്കുക.

നിര്‍ജ്ജലീകരണത്തിനെ ഒഴിവാക്കുക
മരണത്തിലേക്ക് വരെ പലപ്പോഴും നിര്‍ജ്ജലീകരണം നമ്മളെ എത്തിക്കുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ വെള്ളം കുടിക്കുക എന്നതിലുപരി ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.അതിലുപരി ദഹന പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക
എന്ത് കാര്യത്തിന്റെ പേരിലായാലും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. ഇത് ദഹനത്തെ കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കി ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി പ്രവര്‍ത്തിക്കുക.

ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കുക
നാരുകളാല്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. ഇതും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് സഹായിക്കുന്ന ഒന്നാണ്.

സമയക്രമം പാലിക്കുക
തോന്നുമ്പോള്‍ വാരിവലിച്ച് കഴിക്കുന്ന രീതി മാറ്റുക. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിശക്കുമ്പോള്‍ മാത്രം കഴിച്ചാല്‍ മാത്രമേ അത് കൃത്യമായി ദഹിക്കുകയുള്ളൂ.

ദുശ്ശീലങ്ങള്‍ ഒഴിവാക്കുക
ദുശ്ശീലങ്ങള്‍ ഒഴിവാക്കിയാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള ശരീരവും അതിലുപരി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications
