Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
അരക്കെട്ടിലെ കൊഴുപ്പകറ്റി ഒതുക്കം നല്‍കും പാനീയം
തടി, വണ്ണം, വയര്‍ എല്ലാം അരക്കെട്ടിനെയാണ് പ്രതിസന്ധിയില്‍ ആക്കുന്നത്. പലരും ആഗ്രഹിച്ചിട്ടുണ്ടാവും ഒതുങ്ങിയ അരക്കെട്ട് വേണമെന്ന്. എന്നാല്‍ പലപ്പോഴും ഇത് പലരുടേയും ആഗ്രഹം മാത്രമായി ഒതുങ്ങിപ്പോവുന്നു. ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഡയറ്റും പലരും ശ്രമിക്കുന്നു. എന്നാല്‍ ഇതൊന്നും ഒരിക്കലും ഫലപ്രദമാകുന്നവയല്ല എന്ന കാര്യവും വളരെ വൈകിയാണ് പലരും തിരിച്ചറിയുന്നത്.
ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഇവയെല്ലാം എത്തുകയും ചെയ്യുന്നു. അമിതവണ്ണവും തടിയും തന്നെയാണ് എല്ലാവരുടേയും പ്രധാന പ്രശ്‌നം. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്.
എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് ചില പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ സാധിക്കുന്നു. എന്നാല്‍ ഈ പാനീയങ്ങള്‍ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത്. ഇത് തടി കുറച്ച് അരക്കെട്ടൊതുക്കുന്നതിന് സഹായിക്കുന്നു. അരക്കെട്ടിലെ കൊഴുപ്പ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കൊണ്ട് തടികുറക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അരക്കെട്ടിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ശരീരത്തിലെ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഉരുക്കിക്കളയുന്നതിന് സഹായിക്കുന്നു. ദിവസവും കുടിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഗ്രീന്‍ടീ കഴിക്കുമ്പോള്‍ അതിലൂടെ വയറ്റിലേയും അരക്കെട്ടിലേയും കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പെട്ടെന്ന് തന്നെ ഇത് ശരീരം ഒതുങ്ങുന്നതിന് സഹായിക്കുന്നു.

കാപ്പി
കാപ്പി കുടിക്കുന്നത് തടിയൊതുക്കി കൊഴുപ്പ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു ഇതിലൂടെ തടി കുറച്ച് അരക്കെട്ട് ഒതുക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ കുടിക്കുന്ന കാപ്പിയുടെ അളവ് വര്‍ദ്ധിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് കാപ്പി കുടിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്. അമിതവണ്ണത്തിന് നല്ലൊരു പരിഹാരമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കട്ടന്‍ചായ
കട്ടന്‍ചായ ഇഷ്ടമുള്ളവരും ചുരുക്കമല്ല. ഇത് കുടിക്കുന്നത് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ദിവസവും ഒരു ഗ്ലാസ്സ് കട്ടന്‍ചായ കഴിക്കുന്നത് ശീലമാക്കൂ. ഇത് തുടര്‍ന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

കര്‍പ്പൂര തുളസി ചായ
കര്‍പ്പൂര തുളസി കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് തടി കുറക്കുകയോ കൂട്ടുകയോ ചെയ്യുന്നതിന് പകരം ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മെറ്റബോളിസം റേറ്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കര്‍പ്പൂരതുളസി ചായ. ഭക്ഷണത്തിന് മുന്‍പ് ഇത് കഴിക്കുന്നത് എന്തുകൊണ്ടും ശീലമാക്കാം. ഇത് പെട്ടെന്ന് തന്നെ തടി കുറക്കുന്നതിനും അരക്കെട്ട് ഒതുക്കുന്നതിനും സഹായിക്കുന്നു.

പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിള്‍ ജ്യൂസ് കൊണ്ട് തടിയും വയറും കുറക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍ ജ്യൂസ്. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം അന്വേഷിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അമിത കൊഴുപ്പ് ഇല്ലാതാക്കുന്നു. അരക്കെട്ട് ഒതുക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് പൈനാപ്പിള്‍ ജ്യൂസ് സ്ഥിരമാക്കുക.

തണ്ണിമത്തന്‍ ജ്യൂസ്
തണ്ണിമത്തന്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തണ്ണിമത്തന്‍ ജ്യൂസ് കൊണ്ട് അരക്കെട്ടൊതുക്കാവുന്നതാണ്. ഇത് നിങ്ങളെ എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. അതിലുപരി കുറഞ്ഞ കലോറിയായതു കൊണ്ട് തന്നെ തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തടി കുറക്കുന്നതിന് തണ്ണിമത്തന്‍ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുക.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് തടിയും വയറും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ച ആപ്പിള്‍ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യവും ഫലവും നല്‍കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അത് കുടിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. അരക്കെട്ടിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്.

സിട്രസ്
സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് തടിയും വയറും ഒതുക്കാം എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ തടി എത്തുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു സിട്രസ് ഫ്രൂട്‌സ് കൊണ്ടുള്ള ജ്യൂസ്. സിട്രസ് അടങ്ങിയ പാനീയം കഴിക്കുന്നതും നല്ലതാണ്. ഇതും അരക്കെട്ട് ഒതുക്കാന്‍ സഹായിക്കുന്നു. നാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയെല്ലാം ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

വെള്ളം
ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തിലും പിശുക്ക് കാണിക്കേണ്ടതില്ല. കാരണം ഇത് ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഒതുങ്ങിയ അരക്കെട്ടിനും വയറിനും വളരെയധികം സഹായിക്കുന്നു. തടിയും വയറും ഒതുക്കാന്‍ സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് പരിഹരിക്കാം.



Click it and Unblock the Notifications











