For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി പോകാന്‍ 7 ഗ്ലാസ് ചൂടുവെള്ളം ഇങ്ങനെ കുടിയ്ക്കൂ

തടി പോകാന്‍ 7 ഗ്ലാസ് ചൂടുവെള്ളം ഇങ്ങനെ കുടിയ്ക്കൂ

|
ഏതു തടിയും സിംപിളായി കുറയ്ക്കാം | Boldsky Malayalam

പല അസുഖങ്ങള്‍ക്കുമൊപ്പം ഇന്നത്തെ സമൂഹത്തില്‍ തടി ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിയ്ക്കുന്നു. പഴിയ്‌ക്കേണ്ടത് ജീവിത രീതികളേയും വ്യായാമക്കുറവിനേയും ഭക്ഷണ രീതികളേയുമാണെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. പല രോഗങ്ങളുടേയും പ്രധാന കാരണമാകാവുന്ന ഒന്നു കൂടിയാണിത്.

തടിയും വയറുമെല്ലാം ചിലപ്പോള്‍ പാരമ്പര്യമായി വരാറുണ്ട്. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളുമെല്ലാം കാരണമാകാം. വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ഉണ്ടാകാറുമുണ്ട്.

തടി കുറയ്ക്കാന്‍ പല കൃത്രിമ വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇത്തരം വഴികള്‍ ഗുണത്തേക്കാള്‍ ചിലപ്പോള്‍ ദോഷം വരുത്തി വയ്ക്കുന്നവയുമാണ്. താല്‍ക്കാലിക ഗുണം നല്‍കിയാല്‍ തന്നെ ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും ഏറെയുണ്ടാക്കും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. ഇതല്ലാതെ പരീക്ഷിയ്ക്കാവുന്ന പല വീട്ടു വൈദ്യങ്ങളും ഒറ്റമൂലികളുമെല്ലാം ഇതില്‍ പെടുന്നു.

തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.

വെള്ളം ഉപയോഗിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിനായി ചൂടുവെള്ളമാണ് ഉപയോഗിയ്‌ക്കേണ്ടത്. 7 ഗ്ലാസ് ചൂടുവെളളം ഒരു പ്രത്യേക രീതിയില്‍ കുടിയ്ക്കുന്നത് തടിയും കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ ഫലപ്രദമായ ഒന്നാണ്. ഹോട്ട് വാട്ടര്‍ തെറാപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതേക്കുറിച്ചു കൂടുതലറിയൂ,

7 ഗ്ലാസ് വെള്ളം

7 ഗ്ലാസ് വെള്ളം

7 ഗ്ലാസ് വെള്ളം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പി. ഇതിന്റെ ഗുണം ഒന്നു രണ്ടു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ലഭിയ്ക്കില്ല. 15-20 ദിവസം വരെ ഇത് കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഇതെക്കുറിച്ചു കൂടുതലറിയൂ.

ആദ്യത്തെ ഒരു ഗ്ലാസ് ചൂടുവെള്ളം

ആദ്യത്തെ ഒരു ഗ്ലാസ് ചൂടുവെള്ളം

ആദ്യത്തെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് രാവിലെ വെറും വയറ്റിലാണ്. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം മറ്റുളള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും തേനും കലര്‍ത്തി വേണം, കുടിയ്ക്കാന്‍. 7 ഗ്ലാസ് വെള്ളത്തില്‍ ആദ്യ ഗ്ലാസ് വെള്ളം ഈ മിശ്രിതമാക്കി കുടിയ്ക്കുക.

രണ്ടാമത്തെ ഗ്ലാസ്

രണ്ടാമത്തെ ഗ്ലാസ്

രണ്ടാമത്തെ ഗ്ലാസ് കുടിയ്‌ക്കേണ്ടത്. പ്രാതലിന്, അതായത് ബ്രേക്ഫാസ്റ്റിന് അര മണിക്കൂര്‍ മുന്‍പാണ്. ഇതെല്ലാം ചൂടു വെള്ളമാണ് കുടിയ്‌ക്കേണ്ടതെന്നോര്‍ക്കുക. ഒരു ഗ്ലാസ് മാത്രമേ കുടിയ്‌ക്കേണ്ടതുള്ളൂ. അര മണിക്കൂര്‍ ശേഷം മാത്രം പ്രാതല്‍ കഴിയ്ക്കുക.

പ്രാതല്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ ശേഷം

പ്രാതല്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ ശേഷം

പ്രാതല്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ ശേഷം അടുത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പിയിലെ അടുത്ത വഴി. പ്രാതലിന് ഉടനെയല്ല, ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇതു കുടിയ്‌ക്കേണ്ടത്.

ഉച്ച ഭക്ഷണത്തിന്

ഉച്ച ഭക്ഷണത്തിന്

ഉച്ച ഭക്ഷണത്തിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പായാണ് അടുത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്. ഇതും ഒരു ഗ്ലാസ് പ്ലെയിന്‍ ചൂടുവെള്ളം തന്നെ കുടിയ്ക്കുക. ഇതു വിശപ്പു കുറയ്ക്കാനും ഭക്ഷണം നിയന്ത്രിയ്ക്കാനുമെല്ലാം സഹായിക്കുന്ന ഘടകമാണ്.

ഉച്ച ഭക്ഷണ ശേഷം

ഉച്ച ഭക്ഷണ ശേഷം

അടുത്ത ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് ഉച്ച ഭക്ഷണ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്. ഇതും ചൂടുവെള്ളം പ്ലെയിന്‍ ആയി തന്നെ കുടിയ്ക്കുക. ഇതു ഭക്ഷണത്തിന്റെ ദഹനം വര്‍ദ്ധിപ്പിയ്ക്കും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും.

അത്താഴത്തിന്

അത്താഴത്തിന്

പിന്നീട് ഈ ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്, അതായത് ആറാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് അത്താഴത്തിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇതു കുടിച്ച് അര മണിക്കൂര്‍ ശേഷം മാത്രം അത്താഴം കഴിയ്ക്കുക.

അവസാനത്തെ ഗ്ലാസ്

അവസാനത്തെ ഗ്ലാസ്

ഏഴു ഗ്ലാസില്‍ അവസാനത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇത് വെറും ചൂടുവെള്ളവുമല്ല, കുടിയ്‌ക്കേണ്ടത്. 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു വേണം, കുടിയ്ക്കാന്‍.

വെള്ളം

വെള്ളം

വെള്ളം ഓരോ തവണ കുടിയ്ക്കുമ്പോഴും പതുക്കെ കുടിയ്ക്കുക. അതായത് ഒറ്റ വലിയ്ക്കു കുടിയ്ക്കാതെ കുറേശെ വീതം ഇറക്കിയിറക്കി കുടിയ്ക്കുക. എന്നാലേ പ്രയോജനം ലഭിയ്ക്കൂ.

ശരീരത്തിലെ അപചയ പ്രക്രിയ

ശരീരത്തിലെ അപചയ പ്രക്രിയ

ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുകയാണ് ഈ ചൂടുവെള്ളം ചെയ്യുന്നത്. രക്തപ്രവാഹവും ശരീരത്തിന്റെ ചൂടും വര്‍ദ്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഇതെല്ലാം ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുമ്പോള്‍ കൊഴുപ്പുരുകുന്നത് സ്വാഭാവികമാണ്. ഇതു പോലെ ചൂടുവെള്ളം ദഹനം പെട്ടെന്നാക്കാന്‍ സഹായിക്കുന്നു. ദഹനവും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന നല്ലൊരു ഘടകമാണ്. ചായ, കാപ്പി എന്നിവ കുടിയ്ക്കുന്നത്ര ചൂടില്‍ വെള്ളം കുടിയ്ക്കാം. ഇത് അടുപ്പിച്ച് 20 ദിവസമെങ്കിലും ചെയ്താല്‍ ഗുണം കാണാം.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം കുടിയ്ക്കുന്നത് തടിയും വയറും കുറചൂടുവെള്ളം കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പല തരത്തിലെ അസുഖങ്ങള്‍ക്കു പല തരത്തിലാണ് ഇതു കുടിയ്‌ക്കേണ്ടത് എന്നു മാത്രം.

മൂക്കൊലിപ്പും തൊണ്ടവേദനയും

മൂക്കൊലിപ്പും തൊണ്ടവേദനയും

മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും. പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.

വയറുവേദന

വയറുവേദന

ചൂടുവെള്ളം ആര്‍ത്തവ സമയയത്തെ വയറുവേദനയ്ക്കുള്ള നല്ലൊന്നാനന്തരം പരിഹാരമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ചൂടൂുവെള്ളം വെറുംവയററില്‍ കുടിയ്ക്കുന്നതു നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതിയാകും.

English summary

Drink 7 Glass Of Hot Water To Reduce Weight

Drink 7 Glass Of Hot Water To Reduce Weight, Read more to kn ow about,
Story first published: Monday, December 10, 2018, 12:52 [IST]
X
Desktop Bottom Promotion