Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
സ്വയംഭോഗം സ്ത്രീ ശരീരത്തില്‍ നടത്തുന്നത്....
സ്വയംഭോഗം സ്ത്രീ ശരീരത്തില്‍ നടത്തുന്നത്....
സ്വയംഭോഗം മോശം എന്ന രീതിയിലാണ് പൊതുവേ ആളുകളുടെ കാഴ്ചപ്പാട്. സ്വയമേയുള്ള സെക്സ് സുഖം എന്നതില്‍ ഉപരിയായി ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, ശരീരത്തിന് മാത്രമല്ല, മാനസികമായ ഗുണങ്ങളും ഏറെയുണ്ട്.
സ്ത്രീയും പുരുഷനും സ്വയംഭോഗം ചെയ്യുന്നവരാണ്. സ്ത്രീകള്‍ സ്വയംഭോഗം ചെയ്യില്ലെന്ന ധാരണയും തെറ്റാണ്. സ്വയംഭോഗം സ്ത്രീ പുരുഷന്മാര്ക്ക് പൊതുവേ നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതുണ്ട്. ഇതല്ലാതെ പ്രത്യേകമായുള്ള ഇഫക്ടുകളുമുണ്ട്.
ഇത് കുറ്റബോധത്തോടെ ചെയ്യേണ്ടതില്ല. ശാരീരിക സുഖം ലഭിയ്ക്കാനുള്ള തികച്ചും പ്രകൃതിദത്തമായ വഴിയായി കണ്ടാല്‍ മതി. ദോഷകരമായ മറ്റു വഴികളിലേയ്ക്കു തിരിയുന്നതു തടയുന്നതിനുള്ള ഒരു വഴി.
സ്വയംഭോഗം സ്ത്രീയില്‍ വരുത്തുന്ന പല ഇഫക്ടുകളുമുണ്ട്. ആരോഗ്യപരമായും മനശാസ്ത്രപരമായുമെല്ലാം. സെക്സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്.
ആരോഗ്യകരമായ സ്വയംഭോഗം സ്ത്രീകള്‍ക്കും ആരോഗ്യദായകമാണ്. എന്നാല്‍ മിതമായും ശ്രദ്ധയോടെയും വേണം ഇതു ചെയ്യാന്‍ എന്നുള്ളതാണ് വാസ്തവം.

സെര്‍വിക്കല്‍ ക്യാന്‍സര്‍
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത സ്വയംഭോഗം കുറയ്ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് രോഗം വരുത്തുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു.

വ്യായാമം
പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ് സാധ്യതകള്‍
സ്വയംഭോഗം സ്ത്രീകളില്‍ ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ് സാധ്യതകള്‍ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഹോര്‍മോണുകളുടെ സാന്നിധ്യം സ്ത്രീ ശരീരത്തിലെ വേദനകള്‍ കുറയ്ക്കാന്‍ സഹായകമാകുന്നു.

നല്ല ഉറക്കം
നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. സ്വയംഭോഗവേളയില്‍ സ്ത്രീകളില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ നല്ല മൂഡ് നല്‍കും.

യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷനുകള്
യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷനുകള് തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിയ്ക്കും. സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും.

പ്രതിരോധശേഷി
സ്ത്രീ ശരീരത്തിന് പ്രതിരോധശേഷി കൂടുതല്‍ ലഭിയ്ക്കാന്‍ ആരോഗ്യകരായ സ്വയംഭോഗം സഹായിക്കുന്നു. സഹായിക്കും.സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും.

സ്വയംഭോഗത്തിന് അടിമയാകുന്ന
എന്നാല്‍ സ്വയംഭോഗത്തിന് അടിമയാകുന്ന സ്ത്രീകളുമുണ്ട്. അമിതമായ സ്വയംഭോഗം ചില പ്രശ്നങ്ങള്‍ സ്ത്രീകളില്‍ വരുത്തുന്നുമുണ്ട്. കൃത്രിമ വസ്തുക്കളുപയോഗിച്ചു സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇത് അണുബാധ പോലുള്ള പലതരം പ്രശ്നങ്ങള്‍ക്കിട വരുത്തും.കഠിനമായ രീതിയിലുള്ള സ്വയംഭോഗം വജൈനയിലെ ക്ലിറ്റോറിസ് പോലുള്ള ഭാഗങ്ങളില്‍ മുറിവേല്പ്പിയ്ക്കാന് സാധ്യയുണ്ട്. ഇത് ശരീരത്തിനു ദോഷം വരുത്തും.

ആര്ത്തവപ്രശ്നങ്ങള്ക്കിട
ചില സ്ത്രീകളില്‍ സ്വയംഭോഗം ആര്ത്തവപ്രശ്നങ്ങള്ക്കിട വരുത്താറുണ്ട്. ആര്‍ത്തവം വൈകുന്നതോ നേരത്തെയാകുന്നതോ ആണ് പ്രശ്നങ്ങള്‍. ഇത് ശീലമാക്കിയ ചില സ്ത്രീകളില്‍ ഹീമോച്യൂറിയ എന്നൊരു അസുഖം കാണാറുണ്ട്. മൂത്രത്തില്‍ രക്തത്തിന്റെ അംശമാണ് ലക്ഷണം.

പങ്കാളിയുമായുള്ള സെക്സില്‍ നിന്നും
ചില സ്ത്രീകളിലെങ്കിലും, പ്രത്യേകിച്ച് സ്വയംഭോഗം ശീലമാക്കിയ സ്ത്രീകള്‍ക്ക് പങ്കാളിയുമായുള്ള സെക്സില്‍ നിന്നും സുഖം ലഭിയ്ക്കില്ലെന്നു പഠനങ്ങള്‍ പറയുന്നു. അമിതമായ സ്വയംഭോഗത്തിന്റ ദോഷഫലമാണെന്നു പറയണം.

ശീലമാക്കിയവര്‍ക്ക്
ഇത ശീലമാക്കിയവര്‍ക്ക് ഒരു ദിവസം ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ചിലപ്പോള്‍ ക്ഷീണവും അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കിയേക്കാം. ശാരീരികം മാത്രമല്ല, മാനസികവുമാണ് കാരണം.



Click it and Unblock the Notifications
