Latest Updates
-
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ചര്‍മത്തിലെ ചൊറിച്ചില്‍:ലിവര്‍, ക്യാന്‍സര്‍ സൂചന
ചര്‍മത്തിലെ ചൊറിച്ചില്‍ പലപ്പോഴും പല ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമല്ല.
ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗലക്ഷണങ്ങള്‍ കാണിയ്ക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുെട ശരീരം തന്നെ ശ്രദ്ധിച്ചാലും മതിയാകും.
ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ പലതും ചര്‍മ പ്രശ്നങ്ങളായി കാണപ്പെടുകയും ചെയ്യും പലരും ഇത് ചര്‍മത്തിനുണ്ടാകുന്ന രോഗബാധകളായാണ് കണക്കാക്കുക.
ചര്‍മത്തില്‍ ചൊറിച്ചിലുകള്‍ ഉണ്ടാകുന്ന സര്‍വ്വസാധാരണയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വരണ്ട ചര്‍മം, ചര്‍മത്തിലെ അലര്‍ജി, ചില അലര്‍ജിയുള്ള കെമിക്കലുകളോ മറ്റോ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ എന്നിങ്ങനെ പോകുന്നു, ഇത്.
എന്നാല്‍ ചര്‍മത്തിലെ ചൊറിച്ചില്‍ പലപ്പോഴും പല ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമല്ല, ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ കൂടിയാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രശ്നങ്ങളാണ് ചര്‍മത്തിലെ ചൊറിച്ചിലുകളായി പ്രത്യക്ഷപ്പെടുന്നതും.
ചര്‍മത്തിലെ ചൊറിച്ചിലുകള്‍ എങ്ങനെയാണ് അസുഖങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതെന്നു നോക്കൂ,

കിഡ്നി
കിഡ്നി ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആവശ്യമില്ലാത്തവ, അതായത് വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നത് കിഡ്നിയാണ്. ഇതുകൊണ്ടുതന്നെ കിഡ്നിയുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരത്തിന്റെ മൊത്തം അവസ്ഥയും തകരാറിലാകും. കിഡ്നി തകരാറുകള്‍ സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് ചര്‍മത്തിലെ ചൊറിച്ചില്‍. കിഡ്നിയ്ക്കു രോഗങ്ങള്‍ വന്നാലും കിഡ്നി തകരാറിലാണെങ്കിലും ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ കിഡ്നിയ്ക്കു സാധിയ്ക്കാതെ വരുന്നതു കൊണ്ട് രക്തത്തില്‍ വിഷാംശം കലരുന്നാണ് ചര്‍മ പ്രശ്നങ്ങളായി വരുന്നത്. ഇത് വലിയ തോതില്‍ ആകണമെന്നില്ല. ചിലരില്‍ ഇത് അനുഭവപ്പെടാതെയുമിരിയ്ക്കാം.

ലിവര്‍
മനുഷ്യ ശരീരത്തിലെ മറ്റൊരു പ്രധാനപ്പെട്ട അവയവമാണ് ലിവര്‍. ലിവറിനുണ്ടാകുന്ന പല പ്രശ്നങ്ങളും ആരോഗ്യത്തെ തകരാറിലാക്കും. ദഹനപ്രക്രിയയെ സഹായിച്ച് ശരീരത്തിന് ഊര്‍ജം നല്കുന്ന പ്രധാനപ്പെട്ട കടമ ചെയ്യുന്ന ഒന്നാണ് ലിവര്‍. ലിവര്‍ പ്രശ്നങ്ങള്‍ തുടക്കത്തില്‍ സൂചിപ്പിയ്ക്കുന്ന ഒന്നാണ് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍. പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ ശരീരം ചൊറിയുകയാണെങ്കില്‍ ലിവര്‍ പ്രശ്നത്തിലാണെന്നു സംശയിക്കാം. ലിവറിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ബൈല്‍ അഥവാ പിത്തരസം അടിഞ്ഞു കൂടി അസിഡിറ്റി വര്‍ദ്ധിച്ച് രക്തത്തിലേയ്ക്കു കടക്കും. ഇതാണ് ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നത്.

സ്പൈനല്‍ സംബന്ധമായ തകരാറുകളുടെ സൂചന
സ്പൈനല്‍ സംബന്ധമായ തകരാറുകളുടെ സൂചന കൂടിയാണ് ചര്‍മത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍. സ്പൈനല്‍ കോഡിലെ നാഡികള്‍ക്കു തകരാറുണ്ടാകുമ്പോള്‍ ഇരിയ്ക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ചര്‍മത്തില്‍ കൊണ്ട് ചര്‍മം ചൊറിയുന്നതു പോലെ തോന്നുന്നതു സാധാരണയാണ്. നടുഭാഗത്താണ് പ്രധാനമായും ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുക. എന്നാല്‍ ശരീരത്തില്‍ തിണര്‍പ്പുകളോ പാടുകളോ ഒന്നും കാണപ്പെടുകയുമില്ല. ചൊറിച്ചില്‍ മാത്രമേ ഉണ്ടാകൂ.

സീലിയാക് രോഗ ലക്ഷണം
സീലിയാക് രോഗ ലക്ഷണം കൂടിയാണ് ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍.കാല്‍മുട്ട്, കൈമുട്ട്, നിതംബം, ഹെയര്‍ലൈന്‍ ഏരിയ എന്നീ ഭാഗങ്ങളിലായാണ് ഇത്തരം ചൊറിച്ചിലെങ്കില്‍ ഇത് സീലിയാക് രോഗത്തിന്റെ ഒരു വിഭാഗമായ ഡെര്‍മറ്റൈറ്റിസ് ഹെര്‍പെറ്റിഫോമിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗങ്ങളില്‍ ചുവന്ന കുരുക്കളും മറ്റും ഉണ്ടാകുകയും ചെയ്യും. സീലിയാക് രോഗമുള്ളവര്‍ ഗ്ലൂട്ടെന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴാണ് സാധാരണയായി ഇതുണ്ടാകുന്നത്. ഗ്ലൂട്ടെന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചില മരുന്നുകള്‍ കഴിയ്ക്കുകയും ചെയ്താല്‍ ഇത് മാറും. എന്നാല്‍ അല്പം സമയം പിടിയ്ക്കുകയും ചെയ്യും.

ലിംഫോമ
ലിംഫോമ എന്ന രക്താര്‍ബുദ ലക്ഷണം കൂടിയാണ് ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍. ലിംഫ് നോഡുകളെ ബാധിയ്ക്കുന്ന അര്‍ബുദമാണ് ഇത്. ഇത്തരം അര്‍ബുദം ചികിത്സിച്ചു മാറ്റാന്‍ ഏറെ ബുദ്ധിമുട്ടാണ്. ശരീരം മുഴുവന്‍ ചൊറിയുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. എ്ന്നാല്‍ തടിപ്പുകളോ കുരുക്കളോ ഉണ്ടാകുകയുമില്ല.

തൈറോയ്ഡ് രോഗങ്ങള്‍
തൈറോയ്ഡ് രോഗങ്ങള്‍ ഇന്ന് സര്‍വസാധാരണയാണ്. ഇത്തരം രോഗികളില്‍ ചിലപ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡ് രോഗികളില്‍ ഇത് അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത്തരം രോഗികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ചര്‍മത്തില്‍ ചൊറിച്ചിലായി പ്രത്യക്ഷപ്പെടാറുണ്ട്. ഇത് എല്ലാ രോഗികളിലും അനുഭവപ്പെടണമെന്നുമില്ല.

ആര്‍ത്തവ വിരാമം
സ്ത്രീകളില്‍ ആര്‍ത്തവ വിരാമം അഥവാ മെനോപോസിനോട് അനുബന്ധിച്ച് പല അസ്വസ്ഥതകളുമുണ്ടാകും. ഇതിലൊന്നാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം മെനോപോസാകുമ്പോള്‍ കുറയും. ഇത് ചര്‍മം വരളാനും ചൊറിയാനും ഇട വരും. ഹോര്‍മോണ്‍ പ്രവര്‍ത്തം തന്നെയാണ് ഇതിനു പുറകില്‍. മെനോപോസ് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പിയ്ക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സാധിയ്ക്കും.



Click it and Unblock the Notifications