Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദിവസവുമുളള സെക്സെങ്കില്‍ സംഭവിയ്ക്കുന്നത്
ദിവസവുമുളള സെക്സെങ്കില്‍ സംഭവിയ്ക്കുന്നത്
സെക്സ് കേവലം ശരീര സുഖം അല്ലെങ്കില്‍ പ്രത്യുല്പാദനം എന്നിങ്ങനെയുള്ള ഗുണങ്ങള്ക്കാണെന്നു കരുതിയിയാല് തെറ്റി. ഏറെ ശാരീരിക പ്രവര്‍ത്തങ്ങള്‍ ഉള്‍പ്പെടുന്ന ഇതില്‍ ഹോര്‍മോണ്‍ പ്രക്രിയകള്‍ ധാരാളം ഉള്‍പ്പെടുന്നു. ഹൃദയം, ബ്രെയിന്‍ തുടങ്ങിയ ആന്തരാവയവങ്ങളും ഇതില്‍ പ്രവര്‍ത്തന ക്ഷമമാകുന്നു.
സെക്സ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരികമായും മാനസികമായും ഏറെ ഗുണഫലങ്ങളുള്ള ഒന്നാണ് സെക്സ്. സ്ത്രീയ്ക്കു പുരുഷനും പൊതു ഗുണങ്ങളും വ്യത്യസ്തമായ ഗുണങ്ങളുമെല്ലാം സെക്സിലൂടെ ലഭ്യമാകുന്നുണ്ട്.
ദിവസവുമുള്ള സെക്സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ദിവസവുമുളള സെക്സ് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

രോഗപ്രതിരോധ ശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കാന് കഴിവുന്ന ഒന്നാണ് ഡെയ്ലി സെക്സ് എന്നു പറയാം. സെക്സ് വഴി ഇമ്യൂണോഗ്ലോബിന് എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ ഗുണകരമാണ്.

രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിനും ബ്രെയിനിനുമെല്ലാം ഏറെ നല്ലതാണ് സെക്സ്. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കുംഇതു വഴി ഓക്സിജനും ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ലഭ്യമാകുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഓര്മ ശക്തിയും ബുദ്ധി ശക്തിയും വര്‍ദ്ധിയ്ക്കാനും . ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരവേദനകള്‍
ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സെക്സ് സമയത്ത് ഏറെ നടക്കുന്നുണ്ട്. ശരീരത്തില്‍ ഓക്സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ സെക്സ് സമയത്ത് ഉല്പാദിപ്പിക്കപ്പെടും. ഇത് തലവേദനയുള്‍പ്പെടെയുള്ള ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതലായി ഈ സമയത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീര സൗന്ദര്യത്തിനും ഹൃദയത്തിനും ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും മാറിട വളര്‍ച്ചയ്ക്കുമെല്ലാം ഏറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കും, പ്രായക്കുറവു തോന്നിപ്പിയ്ക്കും. ഈസ്ട്രജന് പൊതുവേ സ്ത്രീ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. സ്ത്രീയെ സ്ത്രീയാക്കുന്ന ഹോര്‍മോണ്‍.

സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്കു പറ്റിയ നല്ലൊരു വ്യായാമം
സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്കു പറ്റിയ നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ഇതുവഴി യൂറിനറി ബ്ലാഡര്‍ നിയന്ത്രണം ലഭിയ്ക്കും. പെല്‍വിക് മസിലുകള്‍ സെക്സ് സുഖം ലഭ്യമാക്കുന്നതിനു പ്രധാനപ്പെട്ടവയാണ്. ഇവയ്ക്കുള്ള നല്ലൊരു വ്യായാമാണ് സെക്സ്. സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഓര്ഗാസസമയത്തുള്ള പെല്‍വിക് മസിലുകളുടെ ചലനം സഹായിക്കും. പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുന്നത് ഗര്‍ഭകാലത്തു നല്ലതാണ്.

മാനസിക ആരോഗ്യത്തിനും
മാനസിക ആരോഗ്യത്തിനും സെക്സ് സഹായിക്കുന്നു. സ്ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്സ്. സ്ട്രെസ് സമയത്ത് ഓക്സിടോസിന്‍ പോലുള്ള ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള മാനസികമായ അടുപ്പത്തിനും സൈക്കോളജിക്കല്‍ വഴിയില്‍ സെക്സ് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

സ്ത്രീകളിലെ മാസമുറ പ്രശ്നങ്ങള്‍ക്കും
സ്ത്രീകളിലെ മാസമുറ പ്രശ്നങ്ങള്‍ക്കും ആര്‍ത്തവ വേദനയ്ക്കുമെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് സെക്സ് സഹായിക്കുന്നതാണ് കാരണം.സ്ത്രീകളിലെ മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും കുറയ്ക്കാനും ലൈംഗികബനധം സഹായിക്കുന്നുണ്ട്.സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും സെക്സ് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

നല്ലൊരു വ്യായാമം
നല്ലൊരു വ്യായാമം കൂടിയാണ് ഇത്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സെക്സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.സെക്സ് കഠിനമായ വ്യായാമങ്ങള്‍ക്കും എക്സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.

ഗര്‍ഭകാല സെക്സും ആര്‍ത്തവ സെക്സുമെല്ലാം
ഗര്‍ഭകാല സെക്സും ആര്‍ത്തവ സെക്സുമെല്ലാം പ്രശ്നങ്ങില്ലെങ്കില് ആകാമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കും ആര്‍ത്തവ കാല വേദനയ്ക്കും മൂഡു മാറ്റത്തിനുമെല്ലാം സെക്സ് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പുരുഷന്മാരില് പ്രോസ്റ്റേറ്റ് ആരോഗ്യത്തിന്
പുരുഷന്മാരില് പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് ഇത് മികച്ചതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഉദ്ധാരണ, സ്ഖലന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്സ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ബിപി, പ്രമേഹം
ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സെക്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു നല്കുന്ന വ്യായാമ ഗുണമാണ് ഒരു പരിധി വരെ സഹായിക്കുന്നത്. അമിത വണ്ണവും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. പ്രമേഹത്തിനു മാത്രമല്ല, കൊളസ്ട്രോളിനുള്ള നല്ലൊരു വ്യായാമ മുറ കൂടിയാണ്സെക്സ് എന്നു വേണം, പറയാന്‍.



Click it and Unblock the Notifications