നിത്യയൗവനത്തിന് പ്രത്യേക ലേഹ്യം

നിത്യയൗവനത്തിന് പ്രത്യേക ലേഹ്യം

ആയുര്‍വദം പൊതുവേ നാം വിശ്വസിയ്ക്കുന്ന ചികിത്സാശാഖയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖ എന്നു വേണമെങ്കില്‍ പറയാം.

മിക്കവാറും ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതില്‍ മരുന്നുമുണ്ട്. ഇത്തരം മരുന്നുകളില്‍ പെടുന്ന ഒന്നാണ് ച്യവനപ്രാശം, പുരാതന കാലം മുതല്‍ തന്നെ ആരോഗ്യകരമായ മരുന്നു കൂട്ടുകളാല്‍ തയ്യാറാക്കി വന്നിരുന്ന ഒന്നാണിത്.

ച്യവന മഹര്‍ഷിയുടെ ജരാനരകള്‍ മാറ്റി അദ്ദേഹത്തെ ചെറുപ്പമാക്കിയ മരുന്നെന്നതാണ് പുരാണത്തില്‍ ഇതേക്കുറിച്ചുള്ള പരാമര്‍ശം. നെല്ലിക്കയും ഇതൊടൊപ്പം ഏറെ ആയുര്‍വേദ മരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ഈ മരുന്ന് ചെറുപ്പം നില നിര്‍ത്താന്‍ ഏത്ര സഹായകമാകുന്നുവെന്നതിന് ഇതില്‍ പരം തെളിവിന്റെ ആവശ്യവുമില്ല.

ദിവസവും രാത്രി കിടക്കാന്‍ നേരം ഒരു സ്പൂണ്‍ ച്യവനപ്രാശവും ഒപ്പം 1 ഗ്ലാസ് ചൂടുപാലും ശീലമാക്കിയാല്‍ ആരോഗ്യത്തെയും ചര്‍മത്തേയും ബാധിയ്ക്കുന്ന ഒരു പിടി പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുകയും ചെയ്യും.

ഇതിലെ പ്രധാന ചേരുവ നെല്ലിക്ക തന്നെയാണ്. ഈ ലേഹ്യം 100 ഗ്രാം കഴിച്ചാല്‍ 15,000 മില്ലീഗ്രാം നെല്ലിക്ക ശരീരത്തില്‍ എത്തുമെന്നാണ് കണക്ക്.പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്വൈറ്റമിന്‍ സി അടക്കമുള്ള പ്രധാനപ്പെട്ട വൈറ്റമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ശരീരത്തിന് പ്രതിരോധം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണിത്. ഇതിനൊപ്പം ഗ്രാമ്പൂ, ഏലയ്ക്ക, ശര്‍ക്കര, തേന്‍ തുടങ്ങിയ ഒരു പിടി ചേരുവകളും ഉണ്ട്.

49 ആയുര്‍വേദ മരുന്നുകളാണ് ച്യവനപ്രാശത്തിലെ മുഖ്യചേരുവ.പല രോഗങ്ങള്‍ക്കു മരുന്നാകുന്ന, രോഗങ്ങളെ തടയുന്ന ചേരുവകള്‍. അല്‍പം ബുദ്ധിമുട്ടിയാല്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒന്നുമാണ്. ഇതിനുള്ള ചേരുവകള്‍ ആയുര്‍വേദ കടകളില്‍ നിന്നും ലഭിയ്ക്കുകയും ചെയ്യും.

ഈ ലേഹ്യം ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

അലര്‍ജി, ആസ്തമ

അലര്‍ജി, ആസ്തമ

അലര്‍ജി, ആസ്തമ പ്രശ്‌നങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ് ച്യവനപ്രാശമെന്നു പറയാം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇത് ലംഗ്‌സിനെ ശക്തിപ്പെടുത്തുന്നു.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇതിലെ ചേരുവകള്‍. ഗ്യാസ്, അ,സിഡിറ്റി, മലബന്ധം, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്.

രക്തോല്‍പാദനത്തിനും രക്തശുദ്ധീകരണത്തിനും

രക്തോല്‍പാദനത്തിനും രക്തശുദ്ധീകരണത്തിനും

രക്തോല്‍പാദനത്തിനും രക്തശുദ്ധീകരണത്തിനും ഇത് ഏറെ നല്ലതാണ്. നെല്ലിക്കയും ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന ചില മരുന്നുകളും അയേണ്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതിലെ ചേരുവകള്‍ സഹായിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമായ മരുന്നാണ് ച്യവനപ്രാശം. ക്ലൈമറ്റ് വ്യത്യാസത്തിനനുസരിച്ചു രോഗങ്ങള്‍ വരുന്നതു തടയാന്‍ ഇതേറെ ഉത്തമമാണ്. അണുക്കളോട് പൊരുതിയാണ് ഈ ഗുണം ച്യവനപ്രാശം നല്‍കുന്നത്.

ബുദ്ധിശക്തി

ബുദ്ധിശക്തി

ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം മികച്ച ഒന്നാണ് ച്യവനപ്രാശം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണകരം. ഇതിലെ മരുന്നു ചേരുവകള്‍ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ബ്രെയിന്‍ എനര്‍ജറ്റൈസര്‍ ആയി ഇതു പ്രവര്‍ത്തിയ്ക്കുന്നു. കുട്ടികളില്‍ പഠന പരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുളള ഏറ്റവും നല്ലൊരു വഴിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്.

ശരീരത്തിന് ചെറുപ്പം

ശരീരത്തിന് ചെറുപ്പം

ശരീരത്തിന് ചെറുപ്പം നല്‍കുന്ന ധാരാളം മരുന്നുകള്‍ ഇതിലെ മുഖ്യ ചേരുവയാണ്. ഇതിലെ നെല്ലിക്ക തന്നെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് രക്തത്തുടിപ്പുണ്ടാകാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും ഏറെ ഫലപ്രദം. തിളങ്ങുന്ന ചര്‍മത്തിനും നിറത്തിനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

നെല്ലിക്ക

നെല്ലിക്ക

ഇതിലെ നെല്ലിക്ക പോലുള്ള ഘടകങ്ങള്‍ മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. ഇത് അകാല നര അകറ്റുവാനും മുടി കൊഴിച്ചില്‍ അകറ്റുവാനും ഗുണം നല്‍കുന്നു.

 സ്റ്റാമിന

സ്റ്റാമിന

സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കന്നതിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഗുണകരം. പുരുഷന് എനര്‍ജിയും മൂഡും നല്‍കാനും സ്ത്രീകളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല മരുന്നാണ്.

നിത്യയൗവനത്തിന് പ്രത്യേക ലേഹ്യം

ച്യവനപ്രാശം കഴിച്ചാല്‍ തടി കൂടുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് അസ്ഥാനത്താണ്. ഇത് ആരോഗ്യകരമായി തൂക്കം കൂടാന്‍ നല്ലതാണ്.

ഇതിലെ നെയ്യാണ് പലരേയും പേടിപ്പിയ്ക്കുന്നത്. എന്നാല്‍ മരുന്നുകള്‍ കൂട്ടി ചേരുവയാക്കാന്‍ വേണ്ട ക്ലാരിഫൈഡ് ബട്ടര്‍ മാത്രമേ ച്യവനപ്രാശത്തില്‍ ഉപയോഗിയ്ക്കുന്നുള്ളൂ. ഇതുകൊണ്ടു തന്നെ ഇത് തടി കൂട്ടുമെന്ന ഭയം അസ്ഥാനത്താണ്.

പല തരം അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണ്

പല തരം അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണ്

പല തരം അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത് ദിവസവും കഴിയ്ക്കുന്നത്.യൂറിനറി ഇന്‍ഫെക്ഷന്‍, തൊണ്ടയിലെ അണുബാധ, നെഞ്ചിലെ അണുബാധ തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ച്യവനപ്രാശം ഇതിനെല്ലാം പ്രതിവിധിയാകുന്നു.

പാലും

പാലും

ചിലര്‍ക്ക് ഇതു കഴിയ്ക്കുമ്പോള്‍ വയറ്റില്‍ എരിച്ചില്‍ പോലുളള അവസ്ഥകളുണ്ടാകും. ഇതിനുളള പ്രതിവിധി ഇളംചൂടുള്ള പാലും ഇതിനൊപ്പം കുടിയ്ക്കുകയെന്നതാണ്. ച്യവനപ്രാശത്തിലെ മരുന്നുകളാണ് ഇത്തരം എരിച്ചിലുണ്ടാക്കുന്നത്.ച്യവനപ്രാശം രാവിലെയും രാത്രിയും 1 സ്പൂണ്‍ വീതം കഴിയ്ക്കാം.

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത് ഇതിന്റെ ഉപയോഗം കുറയ്ക്കന്നതാണ് നല്ലതെന്നു പറയാം. ഇതു ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇതുപോലെ പ്രമേഹ രോഗികളും ഇത് കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇതിലെ മധുരം പ്രമേഹ രോഗികള്‍ക്കു ദോഷം ചെയ്‌തേക്കും. ഇതുപോലെ സ്വപ്‌നസ്ഖലനം പോലുളള പ്രശ്‌നങ്ങളുള്ളവരും പ്രത്യേക മെഡിക്കല്‍ കണ്ടീഷനുകളും മരുന്നുകളും കഴിയ്ക്കുന്നവരുമെല്ലാം ഇത് ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശേ തേടുന്നതു നല്ലതായിരിയ്ക്കും. ഇതു കഴിച്ച് അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ ഉപയോഗം നിര്‍ത്തുകയും വേണം. സാധാരണ ഗതിയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ചിലര്‍ക്ക ഇതിലെ ചേരുവകള്‍ അലര്‍ജിയാകാന്‍ വഴിയുണ്ട്.

X
Desktop Bottom Promotion