ആണുങ്ങളില്‍ കുടവയര്‍ കൂടുന്നതിന്റെ രഹസ്യം

ആണുങ്ങളില്‍ കുടവയര്‍ കൂടുന്നതിന്റെ രഹസ്യം

കുടവയര്‍ എന്ന് പറയുമ്പോള്‍ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്നത് പുരുഷന്‍മാരില്‍ ആയിരിക്കും. കാരണം സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് കുടവയര്‍ ഉണ്ടാുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

ഭക്ഷണശീലം തന്നെയാണ് പ്രധാന കാരണം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാമാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ിങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് കാരണങ്ങള്‍ അറിഞ്ഞിരിക്കുക. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഭക്ഷണ രീതി അല്ലെങ്കില്‍ വയറു കൂടാന്‍ കാരണം ഇവയൊക്കെയാണ്. ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുമെങ്കിലും ഇതെല്ലാം ഏത് വിധത്തിലും ആരോഗ്യത്തിന് ദോഷം തന്നെയാണ്.

ബിയര്‍ കഴിക്കുന്നത്

ബിയര്‍ കഴിക്കുന്നത്

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പലരും ബിയര്‍ കഴിക്കുന്നവരാണ്. അതുതന്നെയാണ് പലപ്പോഴും ചെറുപ്പക്കാരില്‍ കുടവയര്‍ ഉണ്ടാക്കുന്നത്. ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബിയര്‍ അല്ലെങ്കില്‍ മദ്യപാനം പൂര്‍ണമായും നര്‍ത്തുക. ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും നിര്‍ത്താവുന്ന ഒന്നാണ് ബിയര്‍.

ജോലി

ജോലി

ജോലിയും വയറും തമ്മില്‍ ബന്ധമുണ്ട്. കാരണം ഇത് പലപ്പോഴും കുടവയറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകും. വയര്‍ ചാടുന്നത് കൊണ്ട് പല വിധത്തില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

വ്യായാമത്തിനുള്ള മടി

വ്യായാമത്തിനുള്ള മടി

പലപ്പോഴും ഭക്ഷണം കഴിക്കാന്‍ കാണിക്കുന്ന ഉത്സാഹം വ്യായാമം ചെയ്യുന്ന കാര്യത്തില്‍ കാണിക്കുകയില്ല. വ്യായാമം ജീവിതത്തിന്റെ ഒരുഭാഗമാക്കുക. ഏത് തിരക്കിനിടയിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യാനുള്ള സമയമില്ലായ്മ നമ്മളെ പലപ്പോഴും മടിയന്‍മാരാക്കും. ഇതു കുടവയര്‍ മാത്രമല്ല നമ്മളെ അനാരോഗ്യത്തില്‍ കൊണ്ടെത്തിക്കും. മടി ഒഴിവാക്കി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് കുടവയറും തടിയും ഒതുക്കും.

സ്ട്രെസ്സ്

സ്ട്രെസ്സ്

ചെറുപ്പക്കാരിലാണ് ഇത് പലപ്പോഴും വില്ലനാവുന്നത്. മാനസിക സമ്മര്‍ദ്ദം പല വിധത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. കുടവയറിന്റെ കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല. ഇന്നത്തെ ജോലികളെല്ലാം സ്ട്രെസ്സും ടെന്‍ഷനും നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ സ്ട്രെസ്സ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിലും വ്യതിയാനം സൃഷ്ടിക്കും. ഇതെല്ലാം തടി വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക്ഫുഡാണ് പുരുഷന്‍മാരില്‍ തടി കൂട്ടുന്ന പ്രധാന കാരണം. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരമായ പല കാര്യങ്ങളും അനാരോഗ്യകരമായി മാറാന്‍ പലപ്പോഴും കാരണമാകുന്നത് ഇത്തരത്തിലുള്ള ജങ്ക്ഫുഡാണ്. പുരുഷന്‍മാരേക്കാള്‍ ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നത് സ്ത്രീകളാണ് എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാലും പുരുഷന്‍മാരും ഒട്ടും പുറകിലല്ല എന്നതാണ് അവരുടെ പൊണ്ണത്തടിയും കുടവയറും സൂചിപ്പിക്കുന്നത്. അതുകൊണ്ട് പരമാവധി ജങ്ക്ഫുഡുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

എപ്പോഴും കിടക്കുന്നത്

എപ്പോഴും കിടക്കുന്നത്

എപ്പോഴും കിടക്കുന്നത് ഇത്തരത്തില്‍ അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഗുരുതരമാണ്. ഭൂരിഭാഗം പുരുഷന്‍മാരും അവരുടെ ഒഴിവു സമയങ്ങള്‍ ചിലവഴിക്കുന്നത് കിടന്നുകൊണ്ട് ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനും ആണ്. എന്നാല്‍ ഇതു ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷമം കഴിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരെ കുടവയറന്മാരാക്കുന്നതിന്റെ പ്രധാന കാരണം. വെറുതേ കിടന്ന് വയറു കൂട്ടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പാര്‍ട്ടികളില്‍ നിയന്ത്രണം

പാര്‍ട്ടികളില്‍ നിയന്ത്രണം

പാര്‍ട്ടികളും ആഘോഷങ്ങളും ധാരാളമാണ് ഇന്നത്തെ കാലത്ത്. അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. നിയന്ത്രണമില്ലാത്ത രീതിയിലുള്ള ഇത്തരം ആഘോഷങ്ങള്‍ വയറു കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാതൊരു നിയന്ത്രണവുമില്ലാതെ കുടിക്കുക.ും ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കാതെ.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഉറക്കമില്ലായ്മ നമ്മുടെ വളര്‍ച്ചയേയും ദഹനപ്രക്രിയകളേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

മധുരം

മധുരം

മധുരം കൂടുതല്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കുടവയര്‍ കുറച്ച് ആരോഗ്യത്തിന് വേണ്ടി മധുരം കുറച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ഐസ്‌ക്രീം, ജ്യൂസ് മറ്റു മധുര പലഹാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നമ്മളെ പൊണ്ണത്തടിയന്‍മാരും കുടവയറന്‍മാരും ആക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. പ്രത്യേകിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ മധുരം കുറക്കുക തന്നെയാണ് വേണ്ടത്.

 ആവശ്യത്തിന് ഭക്ഷണം

ആവശ്യത്തിന് ഭക്ഷണം

ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുക. കാരണം വയറ് അറിഞ്ഞ് വേണം ഭക്ഷണം കഴിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക. ഇതെല്ലാം വയറു കൂടുന്നതിന് കാരണമാകുന്നു.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍

പഞ്ചസാര ഉപയോഗിക്കുമ്പോള്‍

പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നയാണ് പ്രമേഹ രോഗികള്‍ വയറു ചാടി തടി വര്‍ദ്ധിച്ച് ഇരിക്കുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പഞ്ചസാര ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് കുറക്കുന്നത് പൊണ്ണത്തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 സോഫ്റ്റ് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍

ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിനെന്ന് കരുതി കഴിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം. ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും തടിയും വയറും കൂടുന്നതിന് കാരണമാകുന്നു.

X
Desktop Bottom Promotion