Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
പ്രാതലിനൊപ്പം 3 ബദാം, ഫലം....
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ഡ്രൈ നട്സില്‍ തന്നെ പല പോഷകമൂല്യങ്ങളും ഒത്തിണങ്ങിയ ഒന്നു കൂടിയാണിത്. നല്ല കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ഉറവിടം. നല്ല കൊഴുപ്പു നല്കുന്ന ഒന്നു കൂടിയാണിത്.
പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണിത്. ആരോഗ്യകരമായ നാരുകള്‍, മഗ്നീഷ്യം എന്നിവയും മോണോസാച്വറേറ്റഡ്, പോളിസാച്വറേറ്റഡ് കൊഴുപ്പുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം അത്യുത്തമമാണിത്. കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.
ദിവസവും ബദാം കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യഗുണങ്ങള്‍ നല്‍കും. പ്രാതലിനൊപ്പം ബദാം കഴിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാനും സഹായിക്കും. ഇതോടൊപ്പം ഒരുപിടി ആരോഗ്യഗുണങ്ങളും.
ബദാം എപ്പോഴും രാവിലെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് ഇത് കുതിര്‍ത്തി തൊലി കളഞ്ഞു വേണം, കഴിയ്ക്കാന്‍. ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട് ഇത് ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത് വരുന്നത് തടയും.കൂടാതെ ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത് വിടുന്ന ലിപാസ് എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.
കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്ഡിഎല്‍) അളവ് ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ചെയ്യും. എച്ച്ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.
ബദാം തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. തടി മാത്രമല്ല, പലരേയും അലട്ടുന്ന ഒന്നായ വയര്‍ ചാടുന്ന പ്രശ്നവും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഗുണം നല്കുന്ന ഒന്നു കൂടിയാണിത്.

നാരുകള്‍
ബദാമില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഇതു വയറും തടിയും കുറയ്ക്കാന്‍ ഒരു തരത്തില്‍ സഹായിക്കുന്നത്. നല്ല ദഹനപ്രക്രിയ ഉറപ്പു നല്കുന്ന ഒന്നാണ് ബദാം. ഇതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഇതും വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും. തടിയും കുറയ്ക്കും.

മസിലുകള്‍ക്ക്
മസിലുകള്‍ക്ക് ഉറപ്പു നല്കുന്ന ഒന്നാണിത്. ഇതിലെ പ്രോട്ടീനുകളാണ് ഇതിനു സഹായിക്കുന്നതും. മസിലുകള്‍ക്ക് ഉറപ്പു വരുന്നത് തടി കുറയ്ക്കാന്‍, പ്രത്യേകിച്ചും വയറു ചാടുന്നതു കുറയ്ക്കാന്‍ സഹായിക്കും.

ബദാം തടി കുറയ്ക്കാന്‍
ബദാം തടി കുറയ്ക്കാന്‍ പല രീതിയിലും കഴിയ്ക്കാം. ഇതു വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുവഴി ഇതിലെ പോഷകങ്ങള്‍ ശരീത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.

ബദാം പാലില്‍
ബദാം പാലില്‍ ചേര്‍ത്തരച്ചു കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതു പുരുഷന്മാരില് സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

ബദാം തേന്‍
ബദാം തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേനും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. തേന്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റിക്കളയും. ടോക്സിനുകള്‍ പുറന്തള്ളും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്.

ഭക്ഷണത്തിനൊപ്പം ബദാം
ഭക്ഷണത്തിനൊപ്പം ബദാം കഴിയ്ക്കുന്നത് വിശപ്പു പെട്ടെന്നു കുറയാനും വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നാനും കാരണമാകും. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്.

അപചയപ്രക്രിയ
ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും തടിയുംവയറും കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ തടിയും വയറും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നത് തടിയും വയറും കുറയ്ക്കും.

മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍
ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ബോഡിമാസ് ഇന്‍ഡെക്സ് കുറയ്ക്കും. ഇതുവഴി വയറ്റില്‍ സംഭരിയ്ക്കപ്പെടുന്ന കൊഴുപ്പു കുറയും. ഇതിലെ മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ഇതും തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യത്തിന്
തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റ് ഒരുപിടി ആരോഗ്യ ഗുണങ്ങള്‍ കൂടി ഉള്ള ഒന്നാണിത്.
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ബദാം. ഇതിലെ അണ്സാച്വററ്റഡ് ഫാറ്റുകളാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ ഒമേഗ 3, ഒമേഗ 6, ഒമേഗ 9 എന്നീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. നല്ല കൊളസ്ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നതു കൊണ്ടും ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതു തന്നെയാണ്.

അര്‍ബുദങ്ങള്‍
ബദാം കഴിക്കുന്നത് പ്രോസ്ട്രേറ്റ് , സ്തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്ളവനോയിഡുകളും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്.

ബദാം
പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴിയാണ് ബദാം. പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്നതു മാത്രമല്ല, ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്ക്കേറെ നല്ലതാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. കുതിര്‍ക്കുമ്പോള്‍ ദഹനം എളുപ്പമാകുന്നു. ഇതിലെ ഫൈബര്‍ മലബന്ധം മാറ്റാനും സഹായിക്കും.

ബദാമില്‍
ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.



Click it and Unblock the Notifications
