Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സദ്യയ്ക്കുമുണ്ട് ആരോഗ്യ ശാസ്ത്രം, അറിയാമോ
സദ്യയ്ക്കുമുണ്ട് ആരോഗ്യ ശാസ്ത്രം, അറിയാമോ
സദ്യ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. നാക്കിലയിട്ട് എട്ടു കൂട്ടം കറികളും ചൂടു ചോറും പായസവും രസവും മോരും പപ്പടവും രസവുമെല്ലാം കൂട്ടിയുള്ള സദ്യയോടുള്ള പ്രിയം മലയാളിയ്ക്ക് പണ്ടേയുള്ളതാണ്. വിശേഷാവസരങ്ങളില്‍ എത്ര തന്നെ പുതു വിഭവങ്ങള്‍ വന്നിട്ടും സദ്യയ്ക്ക് പത്തരമാറ്റു തിളക്കമുള്ളതിന്റെ കാരണവും ഇതു തന്നെയാണ്. പഴമയുടെ ഗന്ധമുള്ള ചില ഓര്‍മകള്‍ കൂടിയാണ് നമുക്കിന്നും സദ്യ. ഏതു ബിരിയാണി വന്നാലും നാക്കിലയ്ക്കു മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ഉണ്ണുന്ന മലയാളി ഒരു നൊസ്റ്റാള്‍ജിക് ഓര്മ കൂടിയാണ്.
സദ്യ കഴിയ്ക്കുന്നതിനും ഇതിലെ വിഭവങ്ങള്‍ക്കുമെല്ലാം സ്വാദു മാത്രമല്ല, ഓരോരോ ചിട്ടകളും ഇതിനു പുറകില്‍ ചില ആരോഗ്യ സത്യങ്ങളുമെല്ലാമുണ്ട്. അല്ലാതെ കുറേ സ്വാദുള്ള വിഭവങ്ങള്‍ എന്നതു മാത്രമല്ല, കണക്ക്.
ആയുര്‍വേദ ശാസ്ത്ര പ്രകാരമുളള വിധികള്‍ അനുസരിച്ചാണ് സദ്യയുടെ വിഭവങ്ങളും ഇവ ഉണ്ണേണ്ട രീതിയും. ഇതിലെ ഓരോ വിഭവങ്ങളും കഴിയ്ക്കേണ്ടുന്ന രീതിയുമെല്ലാം ആരോഗ്യക്രമത്തെ ചിട്ടപ്പെടുത്തിയുള്ളതുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

സദ്യയില്‍
സദ്യയില്‍ നാക്കിലയുടെ അറ്റത്ത് ശര്‍ക്കര ഉപ്പേരിയും കായ വറുത്തതുമാണ് ആദ്യം വിളമ്പുക. ആദ്യം കഴിയ്ക്കേണ്ടത് ഈ ശര്‍ക്കര ഉപ്പേരിയാണെന്നു പറയാം. കാരണം ശര്‍ക്കര ഉപ്പേരിയിലെ ശര്‍ക്കരയുടെ മധുരം നാക്കിലെ രസമുകുളങ്ങളെ ഉത്തേജിപ്പിയ്ക്കുന്നു. ഇത് സ്വാദുകള്‍ വ്യക്തമായി തിരിച്ചറിയാനും ആസ്വദിയ്ക്കാനും തലച്ചോറിനെ പ്രാപ്തമാക്കുന്നു. ശര്‍ക്കരവരട്ടി തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന ചുക്ക് ദഹനത്തിന് ഏറെ നല്ലതുമാണ്. വയറിനെ ബാക്കി വിഭവങ്ങള്‍ ദഹിപ്പിയ്ക്കാന്‍ പ്രാപ്തിയാക്കുന്ന ഒന്ന്.

ചോറും നെയ്യുമാണ്
ശര്‍ക്കര ഉപ്പേരിയ്ക്കു ശേഷം ചോറും നെയ്യുമാണ് അടുത്ത ക്രമം. സാധാരണ കുത്തരിച്ചോറാണ് പതിവ്. ധാരാളം നാരുകളടങ്ങിയ ആരോഗ്യപരമായ ഗുണങ്ങളുള്ള കുത്തരിയാണ് പരമ്പരാഗത കേരള സദ്യയ്ക്കു പ്രധാനം. ഇതിനൊപ്പം നെയ്യും കൂടി ചേര്‍ക്കുമ്പോള്‍ ആയുര്‍വേദ പ്രകാരം വയറ്റിലെ അഗ്നിയെ ശക്തിപ്പെടുത്തുന്നു. ഇതും ദഹനത്തിന് സഹായിക്കും.

നെയ്യു കൂട്ടി ഊണു കഴിച്ചാല്‍ അടുത്ത ക്രമം പുളിയിഞ്ചി കൂട്ടുകയോ നാക്കില്‍ തൊട്ടു വയ്ക്കുകയോ ചെയ്യുക. പുളിയിഞ്ചിയില്‍ പല സ്വാദുകളുണ്ട്. മധുരവും പുളിയും എരിവുമെല്ലാം. ഇതിലെ പ്രധാന ചേരുവയായ ഇഞ്ചി ദഹനത്തിന് ഏറെ സഹായിക്കുന്നതുമാണ്. നെയ്യും പരിപ്പും ചേരുവയും ചിലയിടത്തുണ്ട്. പരിപ്പും വയറിന് ഗുണം ചെയ്യുന്ന ഒന്നാണ്. കായം പോലുള്ള ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന സാമ്പാര്‍ കൂട്ടിയുള്ള ഊണാണ് അടുത്തത്. . ഇവയും വയറിനും ആരോഗ്യത്തിനും ഏറെ ഗുണം നല്‍കും. കായം ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

മധുരമുള്ള കറികള്‍
ഇതു കഴിഞ്ഞാല്‍ മധുരമുള്ള കറികള്‍ ആദ്യം കൂട്ടണമെന്നതാണ് പ്രമാണം. തേങ്ങയും മോരുമെല്ലാം ചേര്‍ത്തുള്ള കറികള്‍ സദ്യയ്ക്കു പ്രധാനമാണ്. മധുരമുള്ള കറികളില്‍ പൈനാപ്പിള്‍ പച്ചടി, കൂട്ടുകറി എന്നിവ പെടും. അവിയില്‍ പോലുള്ളവയിലെ പല തരം പച്ചക്കറികളും കറിവേപ്പിലയും വെളിച്ചെണ്ണയുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നു.

രസം
ചോറും സാമ്പാറും കഴിഞ്ഞാല്‍ മറ്റു കറികള്‍ ചേര്‍ത്തു കഴിച്ച് പിന്നീടുള്ള ക്രമം രസവും ചോറുമാണ്. രസം വയറിനും ഏറെ രസകരമാണ്. കാരണം ഇതിലെ കുരുമുളകും കായവും വെളുത്തുള്ളിയുമെല്ലാം വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മുന്‍പു കഴിച്ച കറികളുടെ ഹാങ്ഓവര്‍ മാറ്റാന്‍ വിശേഷം എന്നു പറയാം.

ഓലന്‍
കറികളില്‍ തന്നെ സിംപിള്‍ കറികള്‍ എന്നു പറയാവുന്ന ചിലതുമുണ്ടായിരുന്നു. വയറിന് യാതൊരു പ്രശ്നവും വരുത്താത്ത ഓലന്‍ പോലുളള കറികള്‍. ചിലയിടങ്ങളില്‍ ഇതില്‍ മത്തങ്ങയും പയറും ചേര്‍ക്കുമ്പോള്‍ ചിലയിടങ്ങളില്‍ കുമ്പളങ്ങയാണ് ചേരുവ. ഇതിനൊപ്പം പച്ചമുളകും തേങ്ങാപ്പാലും കറിവേപ്പിലയും മാത്രം ചേരുന്ന ചേരുവകള്‍ വയറിന്റെ ആരോഗ്യത്തിനും കേമമാണ്.

ഇഞ്ചിത്തൈരുണ്ടെങ്കില്
ഇഞ്ചി സദ്യക്ക് പ്രധാനമെന്നതിന്റെ ലക്ഷണമാണ് പുളിയിഞ്ചിയും ഇഞ്ചിത്തൈരുമെല്ലാം. ഇഞ്ചിത്തൈരുണ്ടെങ്കില് മറ്റു കറികള്‍ക്കു സമം എന്നും പറയും. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇഞ്ചിത്തൈര് ഉത്തമമാണ്. ഇഞ്ചിയും പച്ചമുളകും തൈരുമെല്ലാം ചേര്‍ന്ന നല്ലൊരു കൂട്ട്.

മോരു കൂട്ടി
പലരും ഇതിനു ശേഷം മോരു കൂട്ടി ഊണു കഴിയ്ക്കും. എന്നാല്‍ പായസ ശേഷം അല്പം മോരു കൂട്ടി ഊണ് എന്നാണ് വിവക്ഷ. കാരണം പായസത്തിന്റെ മധുരവും മറ്റു കറികളുടെ ആളലും എരിവുമെല്ലാം ശമിപ്പിച്ചു വയര്‍ ശാന്തമാക്കാന്‍ മോര് കെങ്കേമമാണ്. ഇതില്‍ കറിവേപ്പിലയിട്ടതാണെങ്കില് ഏറെ വിശേഷവും. കറിവേപ്പിനും ചെറുതല്ല, ഗുണങ്ങള്‍.

വയറിനും കുടലിനും ആരോഗ്യം നല്കാന്
വയറിനും കുടലിനും ആരോഗ്യം നല്കാന് അവസാനം പഴം കഴിച്ച് അവസാനിപ്പിയ്ക്കാം. വയറിനെ തണുപ്പിയ്ക്കാന്‍ മോരും പിന്നീട് പഴവുമെല്ലാം സഹായിക്കും.

ചൂടുവെള്ളം
സദ്യയ്ക്ക് ചൂടുവെള്ളം തന്നെ കുടിയ്ക്കുക. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. തണുത്ത വെള്ളം ദഹനം ബുദ്ധിമുട്ടാക്കുകയാണ് ചെയ്യുക.

വെറ്റില
സദ്യക്കു ശേഷം വെറ്റില മുറുക്കാന്‍, പാന്‍ എന്നിവ പലര്‍ക്കും ശീലമാണ്. സദ്യക്കു ശേഷം വെറ്റില മുറുക്കു പ്രധാനവും. വെറ്റില നീര് വയറിന് ഏറെ നല്ലതാണ്. ഇതു വായിലിട്ടു ചവയ്ക്കുന്നത് അയവിറക്കലിന്റെ ഗുണമാണ് നല്‍കുന്നത്.

പച്ചമുളകും തേങ്ങയു വെളിച്ചെണ്ണയുമെല്ലാമാണ്
പണ്ടു കാലത്തെ സദ്യകളില്‍ പച്ചമുളകും തേങ്ങയു വെളിച്ചെണ്ണയുമെല്ലാമാണ് പ്രധാന ചേരുവകളായിരുന്നത്. ഇവയെല്ലാം വയറിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്നവയുമായിരുന്നു. വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, പ്രതിരോധ ശേഷിയ്ക്കും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഇവ ഏറെ നല്ലതായിരുന്നു. കൃത്രിമ മസാലകള്‍ ഒന്നും തന്നെ ചേര്‍ക്കാതെയുള്ള സദ്യകളായിരുന്നു തനതു സദ്യകള്‍. ഇവയാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം. നല്ല ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഗുണങ്ങള്‍ ധാരാളമായിരുന്നു. ഇവയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്.

പായസങ്ങളില്‍
പായസങ്ങളില്‍ ഇന്നത്തെ കാലത്ത് പാല് ചേര്‍ത്തുള്ള പായസങ്ങള്ക്കാണ് ആദ്യ പരിഗണന. എന്നാല്‍ ആരോഗ്യത്തിനു നല്ലത് പ്രഥമനാണ്. പാല് പ്രഥമനല്ല, ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്തു തയ്യാറാക്കുന്ന പ്രഥമന്‍.



Click it and Unblock the Notifications
