For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവ മാറ്റും ഏത് കൂടിയ പ്രമേഹത്തേയും

ഉലുവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്

|

ഉലുവ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു. ആരോഗ്യത്തിന് നമ്മള്‍ വിചാരിക്കാത്ത തരത്തിലുള്ള ഗുണങ്ങളാണ് ഉലുവ നല്‍കുന്നത്. പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെ ഇല്ലാതാക്കാന്‍ ഉലുവക്ക് കഴിയുന്നു. നമ്മുടെ ഭക്ഷണത്തില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നത് കൊണ്ട് തന്നെയാണ് ഉലുവയുടെ ഉപയോഗം നമ്മുടെ ഇടയില്‍ വര്‍ദ്ധിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളാണ് ഉലുവ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.

നമ്മളെ വലക്കുന്ന ദൈനം ദിന രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഉലുവ ഉപയോഗിക്കുന്നതിലൂടെ ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില നല്‍കുന്നു.ആരോഗ്യ മാറ്റങ്ങള്‍ ഉണ്ടാവുന്നതിലൂടെ ഇത് എല്ലാ വിധത്തിലും നല്ലതാണ്. എന്നാല്‍ ഉലുവ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. കാരണം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ പല വിധത്തിലാണ് ഉലുവ ഉണ്ടാക്കുന്നത്. എന്നാല്‍ ഉപയോഗം അധികമാവാതെ സൂക്ഷിച്ചാല്‍ അത് ആരോഗ്യമാണ് നല്‍കുന്നത്.

പ്രമേഹം നിയന്ത്രണം

പ്രമേഹം നിയന്ത്രണം

പ്രമേഹം ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള ഒരു വാക്കാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഉലുവ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രമേഹ രോഗികള്‍ കുതിര്‍ത്ത ഉലുവ ഉള്‍പ്പെടുത്തണം. യാതൊരു സംശയവും കൂടാതെ ഉലുവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കൂ. കാരണം ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പല വിധത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഇതിനെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു ഉലുവ. പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ചീത്ത കൊളസ്ട്രോള്‍

ചീത്ത കൊളസ്ട്രോള്‍

കൊളസ്‌ട്രോള്‍ പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഉലുവ വളരെയധികം സഹായിക്കുന്നു. എത്ര പഴകിയ കൊളസ്‌ട്രോള്‍ ആണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ. ഇത് കരളിലേയും മറ്റും കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുതിര്‍ത്ത ഉലുവയുടെ ഉപയോഗത്തിലൂടെ കഴിയും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവ. ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ നല്‍കാന്‍ ഉലുവയുടെ ഉപയോഗത്തിലൂടെ കഴിയുന്നു. ഹൃദ്രോഗ സാധ്യത ഇല്ലാതാക്കി ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

പ്രസവിച്ച സ്ത്രീകളില്‍ മുലപ്പാലില്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഉലുവ. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉലുവ നല്ലതാണ്. പാലൂട്ടുന്ന അമ്മമാര്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ കഴിക്കുന്നു. ഇത് കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

 പ്രസവ വേദന കുറക്കാന്‍

പ്രസവ വേദന കുറക്കാന്‍

പ്രസവ വേദന കുറക്കാനും പ്രസവം സുഗമാക്കാനും ഉലുവ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി ഉലുവ ഉപയോഗിക്കുന്നത് അബോര്‍ഷന് കാരണമാകും. അതുകൊണ്ട് ശ്രദ്ധിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 ഉപയോഗിക്കേണ്ട രീതികള്‍

ഉപയോഗിക്കേണ്ട രീതികള്‍

എന്നാല്‍ ഉലുവ കഴിക്കുന്നതിന് ചില രീതികള്‍ ഉണ്ട്. ഇത്തരത്തില്‍ കഴിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യം നല്‍കുന്നു. ഏതൊക്കെ രീതികള്‍ ആണ് അതെന്ന് നോക്കാം.

ഉലുവപ്പൊടിയും വെള്ളവും

ഉലുവപ്പൊടിയും വെള്ളവും

കണ്ണില്‍ കണ്ട മരുന്നുകള്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉലുവ പൊടി ഉപയോഗിച്ച് ഇനി തടിയും വയറും ഒരു പോലെ കുറയ്ക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത്. തക്കാളിയിലെ ഈവ്യത്യാസം ശ്രദ്ധിച്ചില്ലെങ്കില്‍ മരണം

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

വറുത്തു പൊടിച്ച ഉലുവ പൊടി അല്‍പം തണുത്ത വെള്ളത്തില്‍ മിക്സ് ചെയ്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാവുന്നതാണ്. ഇത് ഉടന്‍ തന്നെ ഫലം തരും എന്ന കാര്യത്തില്‍ സംശയമില്ല.

 ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത്

തടി കുറയ്ക്കാന്‍ പലരും പരീക്ഷിച്ച് ഫലം കണ്ട ഒന്നാണ് ഇത്. അല്‍പം ഉലുവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാനായി വെയ്ക്കുക. രാവിലെ വെള്ളം കളഞ്ഞ് ഓരോ ഉലുവയായി കടിച്ച് ചവച്ച് തിന്നുക. വെറുംവയറ്റില്‍ വേണം ഇതും ചെയ്യാന്‍.

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

പയറും ഗോതമ്പും മറ്റും മുളപ്പിച്ച് കഴിയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഉലുവ മുളപ്പിച്ച് കഴിയ്ക്കുന്നതിനെപ്പറ്റി അത്രയധികം ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഒരു ടീസ്പൂണ്‍ ഉലുവ മുളപ്പിച്ചത് വെറും വയറ്റില്‍ സ്ഥിരമായി കഴിയ്ക്കാം. മൂന്ന് ദിവസമെങ്കിലും സ്ഥിരമായി കഴിച്ച് നോക്കൂ. ഫലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ഉലുവച്ചായ

ഉലുവച്ചായ

ഉലുവച്ചായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പ്രമേഹത്തെയും ഒരു പോലെ നിയന്ത്രിയ്ക്കും എന്നതാണ് സത്യം. അല്‍പം ഉലുവ മിക്സിയില്‍ അരച്ച് പേസ്റ്റാക്കി ഇതിലേക്ക് തിളച്ച വെള്ളമൊഴിച്ച് അല്‍പം ചായപ്പൊടിയും മിക്സ് ചെയ്ത് കഴിയ്ക്കാവുന്നതാണ്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏത് വിധത്തിലുള്ള അനങ്ങാത്ത തടിയേയും അനക്കുന്നു. നാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടി

തേനും ഉലവുയും

തേനും ഉലവുയും

തേന്‍ തടി കുറയ്ക്കുന്നതിന് പേരുകേട്ട ഔഷധമാണ്. എന്നാല്‍ തേനിനോടൊപ്പം ഉലുവ കൂടി ചേരുമ്പോള്‍ അതിന്റെ ഫലം ഇരട്ടിയാവുന്നു. അല്‍പം ഉലുവ അരച്ച് പേസ്റ്റാക്കി അല്‍പം വെള്ളത്തിലൊഴിച്ച് ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് തേന്‍ മിക്സ് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഇത് കഴിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തന്നെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.

 ഉലുവ പൊടി ഭക്ഷണത്തില്‍

ഉലുവ പൊടി ഭക്ഷണത്തില്‍

നിങ്ങള്‍ ഭക്ഷണത്തില്‍ അല്‍പം ഉലുവപൊടി മിക്സ് ചെയ്യാന്‍ എപ്പോഴും ശ്രദ്ധിയ്ക്കുക. മീന്‍ കറിയിലും സാമ്പാറിലും എപ്പോഴും അല്‍പാല്‍പം ഉലുവ ചേര്‍ക്കാം. ഇത് തീര്‍ച്ചയായും ഫലം തരും.

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ഉലുവ. ഉലുവ വെള്ളത്തില്‍ മുടി കഴുകുന്നതും ഉലുവ അരച്ച് തലയില്‍ തേക്കുന്നതും ഏറ്റവും നല്ലതാണ്.

English summary

amazing health benefits of fenugreek

Here are some amazing health benefits of fenugreek, read on.
Story first published: Thursday, June 28, 2018, 16:42 [IST]
X
Desktop Bottom Promotion