Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ദിവസവും മുട്ട വെള്ള കഴിച്ചോളൂ, ധൈര്യമായി
ദിവസവും മുട്ട വെള്ള കഴിച്ചോളൂ, ധൈര്യമായി
മുട്ട നല്ലൊരു സമീകൃതാഹാരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പല പോഷകങ്ങളും ഒത്തിണങ്ങിയ ഒന്നാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആര്‍ക്കു വേണമെങ്കിലും ഒരുപോലെ കഴിയ്ക്കാവുന്ന ഭക്ഷണമാണിത്.
പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, ബി 12, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.
മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിയ്ക്കണമെങ്കില്‍ ഇവ മുഴുവന്‍ കഴിയ്ക്കണം. എന്നാല്‍ മുട്ടമഞ്ഞ കൂടുതല്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും പാരമ്പര്യമായി ഇതുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും.ഇത്തരം ഘട്ടത്തില്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.
എന്നാല്‍ മുട്ട മഞ്ഞ പോലെ അല്ല, മുട്ട വെള്ള. ഏതു രോഗികള്‍ക്കും ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. മുട്ടയിലെ ഏറ്റവും സേഫ് ഭാഗം എന്നു വേണമെങ്കില്‍ പറയാം. ദിവസവും രണ്ടോ മൂന്നോ മുട്ട വെള്ള കഴിയ്ക്കുന്നതു കൊണ്ട് യാതൊരു ദോഷങ്ങളുമില്ലെന്നതാണ് വാസ്തവം.
മുട്ടവെള്ള ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്. ദിവസവും പ്രാതലിന് ഇതു കഴിയ്ക്കുന്നതാണു കൂടുതല്‍ ഗുണകരമെന്നു വേണം, പറയാന്‍.
മുട്ടവെള്ള ദിവസവും കഴിയ്ക്കുന്നതു കൊണ്ടു പല ആരോഗ്യ പ്രയോജനങ്ങളുമുണ്ട്. ഇതെക്കുറിച്ചു നിങ്ങള്‍ അറിയണം.

കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ട വെള്ള. ഇതിലെ റൈബോഫ്‌ളേവിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. വൈറ്റമിന്‍ ബി 2 എന്നും ഇത് അറിയപ്പെടുന്നുണ്ട്. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്‍, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാകും

സോഡിയം
സോഡിയം സമ്പുഷ്ടമാണ് മുട്ട വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്.

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് മുട്ട വെള്ള.. ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ മുട്ട വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ബിപി
ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടവെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

മസില്‍ വളര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നവരും
മസില്‍ വളര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നവരും വര്‍ക്കൗട്ട് ചെയ്യുന്നവരുമെല്ലാം നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണമാണിത്. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്. മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍
മുട്ടയെ പലരും ഭയപ്പെടുന്നത് കൊളസ്‌ട്രോള്‍ എന്ന കാരണത്താലാണ്. എന്നാല്‍ ഈ ഭയം തീരെയില്ലാതെ കഴിയ്ക്കാന്‍ പറ്റുന്ന ഒന്നാണ് മുട്ടവെള്ള. സീറോ കൊളസ്‌ട്രോള്‍ അടങ്ങിയ ഒന്നാണു മുട്ടവെള്ള. മുട്ടവെള്ള ഹൃദയാരോഗ്യത്തിന് ദോഷം വരുത്താത്തതിന്റെ ഒരു പ്രധാന കാരണം കൊളസ്‌ട്രോള്‍ ഫ്രീ ആയതു കൊണ്ടാണ്.

ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടവെള്ള. മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

ദഹിയ്ക്കാന്‍
മുട്ട മഞ്ഞ പോലെയല്ല, മുട്ട വെള്ള. ദഹിയ്ക്കാന്‍ ഏറ്റവും എളുപ്പമാണ്. ഇതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കടക്കം നല്‍കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണിത്. ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്കും ഏറെ നല്ലത്. യാതൊരു വിധത്തിലെ അസ്വസ്ഥതകളും വയറ്റിലുണ്ടാക്കില്ല.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ട വെള്ള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. ദിവസവും മുട്ട കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു.ഇതുകൊണ്ടു തന്നെ പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കുകയും വേണം.

എല്ലുകളുടെ കരുത്തിനു സഹായിക്കുന്ന ഒന്നാണ്
മുട്ട വെള്ള എല്ലുകളുടെ കരുത്തിനു സഹായിക്കുന്ന ഒന്നാണ് . ഇതിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്. പ്രത്യേകിച്ചും സ്‌പോട്‌സുകാരായവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ് മുട്ട. പ്രായമാകുമ്പോഴുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുട്ട. ഇതുകൊണ്ടു തന്നെ പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കുകയും വേണം. എല്ലുതേയ്മാനത്തിനു മാത്രമല്ല, സന്ധികളിലെ വേദനയ്ക്കും ഇത് ഏറെ നല്ലതാണ്.

തടി
കൊളസ്‌ട്രോള്‍, കൊഴുപ്പു ഫ്രീയാണ് മുട്ട വെള്ള. ഇതു കൊണ്ടു തന്ന തടി കുറയ്ക്കാന്‍ ഏറ്റവും ഉത്തമവും. ഇതിലെ പ്രോട്ടീന്‍ വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. മുട്ട മഞ്ഞയില്‍ മാത്രമല്ല, മുട്ട വെള്ളയിലും പ്രോട്ടീനുണ്ട്.

ദഹിയ്ക്കാന്‍
മുട്ട മഞ്ഞ പോലെയല്ല, മുട്ട വെള്ള. ദഹിയ്ക്കാന്‍ ഏറ്റവും എളുപ്പമാണ്. ഇതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കടക്കം നല്‍കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണിത്. ദഹന പ്രശ്‌നങ്ങളുള്ളവര്‍ക്കും ഏറെ നല്ലത്. യാതൊരു വിധത്തിലെ അസ്വസ്ഥതകളും വയറ്റിലുണ്ടാക്കില്ല.



Click it and Unblock the Notifications











