കറിയിലെ കറിവേപ്പില കളയരുത്, കഴിയ്ക്കൂ, കാരണം...

കറിയിലെ കറിവേപ്പില കളയരുത്, കഴിയ്ക്കൂ, കാരണം...

ആരോഗ്യം സമ്പത്ത് എന്നു പറയും. എന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലെങ്കില്‍ തീര്‍ന്നു എന്നു തന്നെ വേണം, പറയാന്‍. ആയുസു തീരുന്നിടത്തോളം കാലം അസുഖങ്ങള്‍ ഉണ്ടാകരുതെന്നാകും എല്ലാവരുടേയും പ്രാര്‍ത്ഥനയും.

ആരോഗ്യം വെറുതേ ലഭിയ്ക്കില്ല. നാം അതിനു ശ്രദ്ധിയ്ക്കുക തന്നെ വേണം. ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണവുമെല്ലാം ഏറെ പ്രധാനവുമാണ്.

ആരോഗ്യം വലിയ പണച്ചെലവിലൂടെയേ നേടാനാകൂ എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട, പ്രകൃതി തന്നെ ആരോഗ്യത്തിനു സഹായിക്കുന്ന പലതും നമുക്കായി ഒരുക്കി വച്ചിട്ടുണ്ട്. ഇവ നാം തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്‌നം.

നമ്മുടെ ചുറ്റുവട്ടത്തും തൊടിയിലും ഒക്കെയായി കണ്ടു വരുന്ന കറിവേപ്പിലയുടെ കാര്യം തന്നെയെടുക്കാം. ഭക്ഷണത്തിനു രുചിയും മണവും വര്‍ദ്ധിപ്പിയ്ക്കുന്നു എന്നൊരു ഗുണം മാത്രം നല്‍കിയാകും, പലതും ഇതിനെ കാണുന്നത്. കറികളില്‍ നിന്നും കറിവേപ്പില എടുത്തു കളയുന്ന ശീലമാണു പലര്‍ക്കും.

എന്നാല്‍ ഇത്തരം കറിവേപ്പില കളയുകയല്ല, കഴിയ്ക്കുകയാണ് വേണ്ടത്. കാരണം കറിവേപ്പില നമുക്കു നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. നാം പ്രതീക്ഷിയ്ക്കുന്നതിനേക്കാള്‍ ഇരട്ടി വരുമത്.

കറിവേപ്പില ദിവസവും കഴിയ്ക്കണം. കറികളില്‍ ഇട്ടതു കളയാതെ കഴിയ്ക്കണം എന്നു പറയുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

പല പോഷകങ്ങളും

പല പോഷകങ്ങളും

പല പോഷകങ്ങളും അടങ്ങിയ ഒന്നാണ് കറിവേപ്പില. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ എ, ബി, സി, ഇ, അമിനോ ആസിഡുകള്‍, മഗ്നീഷ്യം തുടങ്ങിയ ഒരു പിടി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് ആവശ്യമുളളവയാണ് ഇവ.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളാണ് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ. കറിവേപ്പില ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. കറിവേപ്പില, മഞ്ഞള്‍ അരച്ചു ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതു സഹായിക്കും.ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ തടയാന്‍ സാധിയ്ക്കും. ഇതുവഴി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനുള്ള നല്ലൊരു വഴിയാണ് കറിവേപ്പില കഴിയ്ക്കുന്നത്. ഇതിന് ലൂക്കീമിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും. ടോക്‌സിനുകള്‍ പുറന്തള്ളുന്നതും ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്നു. കറിവേപ്പിലയിലെ കാര്‍ബസോണ്‍ ആല്‍ക്കലോയ്ഡുകളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നു.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കറിവേപ്പില കഴിയ്ക്കുന്നത്. അയേണ്‍ സമ്പുഷ്ടമായ ഒന്നാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.ഇത് അരച്ച് അടുപ്പിച്ചു കഴിച്ചാല്‍ നല്ല വ്യത്യാസമുണ്ടാകും

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ എ ആണ് ഈ ഗുണം നല്‍കുന്നത്. കണ്ണിന്റെ കോര്‍ണിയയ്ക്കു സംരക്ഷണം നല്‍കുന്ന കരാട്ടിനോയ്ഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ ഇത് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കറിവേപ്പില. ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം മികച്ച ഒന്നാണിത്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്കെല്ലാം ഇതൊരു ഉത്തമ പരിഹാരവുമാണ്.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണു കറിവേപ്പില. ഇതിലെ കാംഫറോള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കരളിലെ ടോക്‌സിനുകള്‍ അകറ്റി കരളിന് പൂര്‍ണ ആരോഗ്യം നല്‍കുന്ന ഒന്നാണിത്. കരള്‍ രോഗങ്ങള്‍ തടയാന്‍ ഉത്തമമാണ്.

ദഹന പ്രക്രിയ

ദഹന പ്രക്രിയ

ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് കറിവേപ്പില. ഇതിലെ നാരുകളും മറ്റു ഘടകങ്ങളുമാണ് ഇതിനു സഹായിക്കുന്നത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് കറിവേപ്പില. ഇതിലെ നാരുകളും മറ്റു ഘടകങ്ങളുമാണ് ഇതിനു സഹായിക്കുന്നത്. അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ഒഴിവാക്കാനും നല്ല ശോധനയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. മോരില്‍ ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിയ്ക്കുന്നത് നല്ല ദഹനത്തിനു സഹായിക്കും. വയറിളക്കം, കൃമി ശല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല മരുന്നാണ്.

മുടി

മുടി

കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര്‌ മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. നല്ല നിറമുള്ള പുതിയ മുടി വളരാനും ഇത്‌ സഹായിക്കും. ഇത്‌ നല്ല കറുത്ത തിളങ്ങുന്ന മുടി നല്‍കുംകറിവേപ്പില മുടിയില്‍ പരീക്ഷിയ്ക്കുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഈ പ്രത്യേക പ്രയോജനങ്ങള്‍ നല്‍കാന്‍ സഹായിക്കും. കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ മുടി വളരാനുള്ള നല്ലൊരു വഴിയാണ്. ദുര്‍ബലമായ മുടി ഇഴകള്‍ മുടി കൊഴിച്ചിലിനും മറ്റ്‌ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 ഹോര്‍മോണുകളെ പോലെ പ്രവര്‍ത്തിച്ച്‌ മുടി കൊഴിച്ചില്‍ നിയന്ത്രിക്കും. മുടി ഇഴകള്‍ക്കും വേരുകള്‍ക്കും ബലം നല്‍കി മുടി വളര്‍ച്ച ശക്തമാക്കും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. അണുനാശിനിയാണ് ഇത്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും ചുവപ്പുമെല്ലാം അകറ്റാന്‍ ഇത് അരിച്ചിടാം. കറിവേപ്പില കഴിയ്ക്കുന്നതും ഈ ഗുണങ്ങള്‍ നല്‍കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. അണുനാശിനിയാണ് ഇത്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും ചുവപ്പുമെല്ലാം അകറ്റാന്‍ ഇത് അരിച്ചിടാം. കറിവേപ്പില കഴിയ്ക്കുന്നതും ഈ ഗുണങ്ങള്‍ നല്‍കും. കറിവേപ്പിന്റെ നീര് ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. മുഖക്കുരുവിനും കറിവേപ്പില, മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുന്നത് ഗുണം നല്‍കും.

തടി

തടി

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ് കറിവേപ്പില. ഇത് കൊഴിപ്പുരുക്കി കളയാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നീക്കുന്നതും തടി കുറയാന്‍ സഹായിക്കുന്നു. തടി മാത്രമല്ല, വയറും

Story first published: Tuesday, July 31, 2018, 14:01 [IST]
X
Desktop Bottom Promotion