Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ഇവിടെ അമര്‍ത്തി തടിയുംവയറും കുറയ്ക്കാം
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. കൊളസ്ട്രോള്‍, പ്രമേഹം, ഹൃദയ പ്രശ്നങ്ങള്‍, അമിതവണ്ണം, വയര്‍ എന്നിങ്ങനെ പോകുന്നു, ഇത്.
അമിത വണ്ണവും വയറുമെല്ലാം പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഇതിന് പാരമ്പര്യം മുതല്‍ ഭക്ഷണ രീതിയും പല അസുഖങ്ങളും വരെ കാരണമായിട്ടുണ്ട്. ഇതിനു പുറമെ ഇന്നത്തെ കാലത്ത് ജോലികള്‍ നല്കുന്ന സ്ട്രെസ് മറ്റൊരു കാരണമാണ്.
ജങ്ക് ഫുഡും വ്യായാമക്കുറവുമാണ് ഇപ്പോഴത്തെ തലമുറകളില്‍ ഈ പ്രശ്നത്തിന് പ്രധാന കാരണമാകുന്നത്. ഇത്തരം ശീലങ്ങള്‍ കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്.
തടിയില്‍ തന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. മെലിഞ്ഞവര്‍ക്കു വരെ പ്രശ്നമുണ്ടാക്കാവുന്ന ഒന്ന്. വയറ്റിലെ കൊഴുപ്പ് ശരീരത്തില്‍ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും വേഗം അടിഞ്ഞു കൂടുന്ന ഒന്നാണ്. ഇത് പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. വയറ്റിലെ കൊഴുപ്പ് അപകടകരമായ ഒന്നുമാണ്.
അമിതവണ്ണവും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ സര്‍ജറി പോലുള്ളവയും വീ്ട്ടുവൈ്ദ്യങ്ങളുമെല്ലാമുള്പ്പെടുന്നു. തടിയും വയറും കുറയ്ക്കാന്‍ സഹായകമായ മറ്റൊന്നാണ് അക്യുപ്രഷര്‍ വിദ്യ. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മര്‍ദമേല്‍പ്പിച്ച് അസുഖങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന, പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്ത ഒരു ചികിത്സാരീതിയാണിത്. കൃത്യമായി ചെയ്താല്‍ ഫലം ഉറപ്പു നല്കുന്ന ഒന്നും.
വയറും തടിയും കുറയ്ക്കാന്‍ സഹായകമായ അക്യുപ്രഷന് പോയന്റുകളുണ്ട്, നമ്മുടെ ശരീരത്തില്‍. ഈ പോയന്റുകളില്‍ മര്ദമേല്പ്പിച്ചാല് തടിയും വയറും കുറയുകയെന്ന ലക്ഷ്യം നേടാനാകും. ഏതെല്ലാം പോയന്റുകളിലാണ് തടിയും വയറും കുറയ്ക്കാനായി അക്യുപ്രഷര്‍ ഏല്പ്പിയ്ക്കേണ്ടതെന്നറിയൂ,

ചെവിയ്ക്കു സമീപത്തായാണ്
വയറും തടിയും കുറയ്ക്കാനുള്ള ഒരു പോയന്റ് നമ്മുടെ ചെവിയ്ക്കു സമീപത്തായാണ് ഉള്ളത്. ചെവിയുടെ ഈ പ്രത്യേക ഭാഗത്തായാണ് ഒരു പോയന്റ്. ചെവി മുഖവുമായി ചേരുന്ന ഭാഗത്തിന് അടുത്തായുള്ള ഈ പോയന്റ് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അമിതഭക്ഷണവും വിശപ്പുമെല്ലാം തടിയും വയറും കൂടാന്‍ ഇടയാക്കുന്നവയാണ്. കൈകള്‍ കൊണ്ട് ഈ ഭാഗത്ത് മെല്ലെ മുകളിലേയ്ക്കും താഴേയ്ക്കും മസാജ് ചെയ്താല്‍ ഇവിടെ കൂടുതല്‍ ചലിയ്ക്കുന്ന ഭാഗമുണ്ട്. ഇവിടെ തള്ളവിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം. അല്പനേരം അമര്‍ത്തിപ്പിടിച്ചു വിടാം. ഇങ്ങനെ പലവട്ടം ചെയ്യാം.

പൊക്കിളിനു താഴെ
തടിയും വയറും കുറയ്ക്കാനുള്ള മറ്റൊരു പ്രത്യേക പോയന്റ് പൊക്കിളിനു താഴെയായി കാണാം. പൊക്കിളിനു കൃത്യം 3 സെന്റീമീറ്റര്‍ താഴെയായാണ് ഇത് കാണാറ്. ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ പ്രത്യേക പോയന്റിലുള്ള മര്‍ദം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്. മലബന്ധം അകറ്റാനും ഈ പ്രത്യേക പോയന്റില്‍ മര്ദമേല്പ്പിയ്ക്കുന്നതു സഹായിക്കും. ഇതുവഴിയും ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാണ്. ആ ഭാഗത്ത് 2 വിരലുകള്‍ വച്ച് മുകളിലേയ്ക്കും താഴേയ്ക്കും മസാജ് ചെയ്യുക. 1 മിനിറ്റെങ്കിലും ഇതു ചെയ്യുക. പിന്നീട് ഈ പോയന്റില്‍ 2 മിനിറ്റ് അമര്ത്തിപ്പിടിയ്ക്കുകയും വേണം. ഇത് ദിവസവും ഒരു തവണയെങ്കിലും ചെയ്യുന്നത് ഗുണം നല്‍കും.

നെഞ്ചിനു
അബ്ഡൊമിനല് സോറോ അക്വാപോയന്റ് എന്നൊരു പ്രത്യേക പോയന്റുണ്ട്. നെഞ്ചിനു താഴേ ഇരു വാരിയെല്ലുകള്‍ക്കു തൊട്ടുതാഴെയായി കാണപ്പെടുന്ന ഒരു പ്രത്യേക പോയന്റാണിത്. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നതു വഴിയാണ് തടിയും വയറും കുറയ്ക്കുന്നത്. അള്‍സര്‍, വാരിയെല്ലിനുണ്ടാകുന്ന വേദന എന്നിവ തടയാനും ഈ ഭാഗത്ത് അക്യുപ്രഷര്‍ ചെയ്യുന്നത് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദിവസവും 5 മിനിറ്റെങ്കിലും ഈ ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുക.

കൈമുട്ടിന്റെ
കൈമുട്ടിന്റെ ഈ ഭാഗത്തായി മറ്റൊരു അക്യൂപ്രഷര്‍ പോയന്റുണ്ട്. വന്‍കുടല്‍ പോയന്റാണ് ഇത്. ഇത് കുടലിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത ചൂടും ഈര്‍പ്പവുമെല്ലാം നീക്കാനും ഈ പ്രത്യേക പോയന്റില്‍ മര്ദമേല്പ്പിയ്ക്കുന്നതു സഹായിക്കും. എല്ലാ ദിവസവും ഒരു തവണയെങ്കിലും ഒരു മിനിറ്റു നേരമെങ്കിലും ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത് വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ.്

കാല്‍മുട്ടിലും
കാല്‍മുട്ടിലും ഇത്തരമൊരു പോയന്റുണ്ട്. ഈ ഭാഗത്തു മര്ദേമേല്പ്പിച്ചു വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും . ഈ ഭാഗത്തു മര്‍ദമേല്‍പ്പിയ്ക്കുന്നത് ദഹന പ്രക്രിയകള്‍ ശക്തിപ്പെടാനും തടിയും വയറും കുറയ്ക്കാനും സഹായിക്കും. കാല്‍മുട്ടിന് രണ്ടിഞ്ചു താഴെയായാണ് ഈ പ്രത്യേക സ്ഥാനം. കാല്‍മുട്ടിന് താഴെയായുള്ള ഈ പ്രത്യേക സ്ഥാനത്ത് 1 മിനിറ്റു നേരം അമര്‍ത്തിപ്പിടിയ്ക്കുക. അതിനു ശേഷം കൈവിരല്‍ എടുക്കാതെ തന്നെ കാല് മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിയ്ക്കുക. മസില് നീങ്ങുന്നത് നിങ്ങള്‍ക്ക് കൈ വിരലില്‍ അറിയാന്‍ സാധിയ്ക്കും. ഇതാണ് ആ പ്രത്യേക സ്ഥാനം. ഇവിടെ വീണ്ടും 2 മിനിററു നേരം കൂടി അമര്‍ത്തിപ്പിടിയ്ക്കുക.

കാല്പാദത്തിലും
കാല്പാദത്തിലും ഇത്തരമൊരു പ്രത്യേക പോയന്റുണ്ട്. ഇത് ശരീരത്തിലെ സ്പ്ലീന്‍ എന്ന അവയവത്തിനു വേണ്ടിയുള്ളതാണെങ്കിലും ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. കണങ്കാലിന് 2 ഇഞ്ചു മുകളിലായാണ് ഈ പ്രത്യേക സ്ഥാനമുള്ളത്. കാലിന്റെ ഉള്‍ഭാഗത്തായാണ് ഇത്. പുറം കാലിലല്ല. ദിവസവും ഒരു മിനിറ്റു നേരം ഇവിടെ അമര്‍ത്തിപ്പിടിയ്ക്കുന്നത് വിശപ്പു കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കും.

പൊക്കിളിനു ഇരുവശത്തുമായി
പൊക്കിളിനു ഇരുവശത്തുമായി 2 ഇഞ്ചു അകലെയായായി ടിനാശു പോയന്റ് എന്ന പ്രത്യേക പോയന്റുകളുണ്ട്. ഇവിടെ അമര്‍ത്തുന്നത് വയര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇതുവഴി ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രമേഹം, മാസമുറ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, ശരീര വേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത്.

പൊക്കിളിന് തൊട്ട് 1 ഇഞ്ചു മുകളിലായി
പൊക്കിളിന് തൊട്ട് 1 ഇഞ്ചു മുകളിലായി മറ്റൊരു അക്യുപ്രഷര്‍ പോയന്റുണ്ട്. വാട്ടര്‍ പോയന്റ് എന്നാണ് ഈ പ്രത്യേക ഇടം അറിയപ്പെടുന്നത്. ഈ ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുന്നത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും വിഷാംശവുമെല്ലാം നീക്കിക്കളയാന്‍ ഏറെ നല്ലതാണ്. ഇവിടെ അല്പനേരം അമര്‍ത്തിപ്പിടിയ്ക്കുക. ഉറക്കക്കുറവ്, മലബന്ധം, അടിവയര്‍ വേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത്.



Click it and Unblock the Notifications