TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇവിടെ അമര്‍ത്തൂ, നല്ല ഉദ്ധാരണം ലഭിയ്ക്കും
ലൈംഗികപ്രശ്നങ്ങള്‍ സ്ത്രീകളേയും പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. ഇരു കൂട്ടരുടേയും കാര്യത്തില്‍ വ്യത്യസ്തമായിരിയ്ക്കും, ഇതെന്നു മാത്രം.
സ്ത്രീകളേക്കാള്‍ പുരുഷലൈംഗികപ്രശ്നങ്ങളാണു കൂടുതലെന്നു പറയാം. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവയാണ് പുരുഷനെ അലട്ടുന്ന ലൈംഗികപ്രശ്നങ്ങള്‍. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഉദ്ധാരണക്കുറവിന് അടിസ്ഥാന കാരണം ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്. സ്ട്രെസ്, പോഷകങ്ങളുടെ കുറവ്, പുകവലി, മദ്യപാന ശീലങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്.
ലൈംഗികപ്രശ്നങ്ങള്‍ക്ക്,പ്രത്യേകിച്ചും ഉദ്ധാരണപ്രശ്ന്ങള്ക്കു പരിഹാരമാകുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇത്തരം കൃത്രിമമരുന്നുകള്ക്ക് ദോഷഫലങ്ങളുമേറും. ഇതിനെല്ലാം പരിഹാരം യാതൊരു ദോഷവുമില്ലാത്ത ചികിത്സാവിധികള്‍ ഉപയോഗിയ്ക്കുന്നതാണ്.
അക്യുപംങ്ചര്‍ ഇത്തരത്തിലെ ഒരു ചികിത്സാവിധിയാണ്. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ മര്‍ദം ഏല്‍പ്പിച്ചുള്ള ചികിത്സാരീതിയാണിത്. പ്രത്യേകിച്ചും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക്. ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്നങ്ങള്‍ക്കും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത്തരത്തില്‍ അക്യുപ്രഷര്‍ ചികിത്സ ഗുണം ചെയ്യും.
ഏതെല്ലാം വിധത്തില്‍ ഏവിടെയെല്ലാം മര്ദമേല്പ്പിച്ചാലാണ് പുരുഷലൈംഗികപ്രശ്നങ്ങള്ക്കു പരിഹാരമാകുമെന്നറിയൂ,
കാല്പാദത്തിന്
കാല്പാദത്തിന് നടുവിലായാണ് ഇത്തരത്തില്‍ ഒരു അക്യുപ്രഷര്‍ പോയന്റുള്ളത്. ഇത് കെ1 അല്ലെങ്കില്‍ കിഡ്നി 1 എന്നാണ് അറിയപ്പെടുന്നത്. ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ലൊരു പരിഹാരമാണിത്. ഈ ഭാഗത്ത് തള്ളവിരല്‍ കൊണ്ട് അമര്പ്പിടിയ്ക്കുക. ഇതു ചെയ്യുമ്പോള്‍ ശക്തിയായി ശ്വാസമെടുക്കുകയും വേണം. കഴുത്തുവേദന, തലചുറ്റല്‍, നടുവേദന, മനംപിരട്ടല്‍, ഛര്‍ദി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.
ഈ പോയന്റില്‍
കാലിന്റെ ഈ ഭാഗത്തായുള്ള മര്‍ദമേല്‍പ്പിയ്ക്കുന്ന രണ്ടു പോയന്റുകളുണ്ട്.കെ3 അല്ലെങ്കില്‍ കിഡ്നി 13 എന്നാണ് ഈ പ്രത്യേക പോയന്റ് അറിയപ്പെടുന്നത്. ഈ പോയന്റില്‍ തള്ളവിരല്‍ കൊണ്ട് ഒരു മിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുക. ഇതു ചെയ്യുമ്പോള്‍ ദീര്‍ഘമായി ശ്വാസം ഉള്ളിലേയ്ക്കെടുക്കുകയും വേണം. ഒരു മിനിറ്റ് ഒരു കാലില്‍ മര്ദമേല്പ്പിച്ച ശേഷം പിന്നീട് അടുത്ത കാലില്‍ മര്‍ദമേല്‍പ്പിയ്ക്കുക. ഇത് ഉദ്ധാരണത്തിനു മാത്രമല്ല, ശീഘ്രസ്ഖലനത്തിനും തളര്യ്ക്കും കിടക്കയിലെ ക്ഷീണത്തിനുമെല്ലാം ഏറെ നല്ലൊരു പരിഹാരവഴിയാണ്. സെക്സ് പ്രശ്നങ്ങള്‍ക്കു മാത്രമല്ല, തലവേദന, പല്ലുവേദന, ചുമ, ആസ്തമ, ഉറക്കക്കുറവ്, പ്രമേഹം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത് നല്ലതാണ്.
കാല്‍മുട്ടിനു താഴെയുളള ഈ ഭാഗവും
കാല്‍മുട്ടിനു താഴെയുളള ഈ ഭാഗവും ലൈംഗികപ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ചും ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള അക്യുപ്രഷര്‍ പോയന്റാണ്. എസ്ടി 36 അല്ലെങ്കില്‍ സ്റ്റൊമക് 36 എന്നാണ് ഈ പ്രത്യേക പോയന്റ് അറിയപ്പെടുന്നത്. കാല്‍മുട്ടില്‍ നിന്നും താഴെയായി മുട്ടില്‍ നിന്നും ഏതാണ്ടു ചൂണ്ടുവിരല്‍ അകലത്തിലാണ് ഇതുണ്ടാകുക. ഇവിടെ ദീര്‍ഘമായി ശ്വാസമെടുത്ത് ഒരു മിനറ്റ് അമര്ത്തിപ്പിയ്ക്കാം. ഇത് ലൈംഗികാവയവങ്ങളുടെ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഗ്യാസ്,ദഹനപ്രശ്നങ്ങള്‍, ഡിപ്രഷന്, മലബന്ധം തുടങ്ങിയ ഒരു പിടി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.
പൊക്കിളിന് താഴെ
പൊക്കിളിന് താഴെയായി ഈ ഭാഗത്തും അക്യുപ്രഷര്‍ ഏല്‍പ്പിയ്ക്കുന്നത് നല്ലതാണ്. ഏതാണ്ട് നാലിഞ്ചു താഴെയായി ലൈംഗികാവയവത്തിനു മുകളിലായാണ് ഇതു വരുന്നത്. സിവി4 അഥവാ കണ്സെപ്ഷന് വെസല്‍ 4 എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഉദ്ധാരണത്തിനും പുരുഷവന്ധ്യതയ്ക്കുമുള്ള നല്ലൊരു പോയന്റാണ് ഈ ഭാഗം. ദീര്‍ഘമായി ശ്വസിച്ചു കൊണ്ട് ഒരു മിനിറ്റു നേരം മര്ദമേല്പ്പിയ്ക്കാം. ഇത് ആവര്‍ത്തിയ്ക്കാം. ലൈംഗികപ്രശ്നങ്ങള്‍ക്കു പുറമേ ഇടുപ്പുവേദന, തളര്‍ച്ച, വയറിളക്കം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇതു പരിഹാരമാണ്.
ഇടുപ്പിന്റെ രണ്ടുഭാഗത്തുമായി
ഇടുപ്പിന്റെ രണ്ടുഭാഗത്തുമായികാലും ശരീരവും ചേരുന്ന പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും പുരുഷന്മാരുടെ ശീഘ്രസ്ഖലന, ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്സഹായകമാണ്.. എസ്ബി13 അഥവാ സ്പ്ലീന്‍ 13 എന്നാണ് ഈ പ്രത്യേക ഭാഗം അറിയപ്പെടുന്നത്. ഇത് മാന്ഷണ് കോട്ടേജ് എന്ന പേരിലും അറിയപ്പെടുന്ന ഒന്നാണ്. ലൈംഗിക പ്രശ്നങ്ങള്‍ക്കു പുറമേ തുടയിലെ വേദന, ഹെര്‍ണിയ, സ്ത്രീകളില്‍ ഫൈബ്രോയ്ഡ്, സിസ്റ്റ് പ്രശ്നങ്ങള്‍്ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഇടുപ്പിന്റെ രണ്ടുഭാഗത്തുമായി
പൊക്കിളിന് താഴെ ഈ ഭാഗത്തായി ഇടുപ്പിന്റെ രണ്ടുഭാഗത്തുമായി അമര്ത്തിപ്പിയ്ക്കുന്നതും ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.മര്‍ദമേല്‍പ്പിയ്ക്കുന്നതും നല്ലതാണ്. എസ്ബി12 അഥവാ സ്പ്ലീന്‍ 12 എന്ന ഈ പ്രത്യക പോയന്റ് പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരവഴിയാണ.അഞ്ചു വിരലുകളും ചേര്‍ത്ത് ഇവിടെ അമര്‍ത്തുന്നതാണ് നല്ലത്. വിരലുകളുടെ അറ്റം കൊണ്ട്. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം. ഹെര്‍ണിയ, മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
പൊക്കിളിന് താഴെ
പൊക്കിളിന് താഴെ ഈ ഭാഗത്തായി മര്‍ദമേല്‍പ്പിയ്ക്കുന്നതും നല്ലതാണ്.CV4 എന്ന ഈ പ്രത്യക പോയന്റ് പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരവഴിയാണ.് അഞ്ചു വിരലുകളും ചേര്‍ത്ത് ഇവിടെ അമര്‍ത്തുന്നതാണ് നല്ലത്. വിരലുകളുടെ അറ്റം കൊണ്ട്. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം. ഹെര്‍ണിയ, മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
പുറംഭാഗത്ത്
പുറംഭാഗത്ത് നടുവിന് ഇരുഭാഗത്തുമായി ബി23, ബി 47 എന്നിങ്ങനെ ര്ണ്ട് അക്യുപ്രഷര്‍ പോയന്റുകളുണ്ട്. ഇവ പുരുഷവന്ധ്യത, ഉദ്ധാരണ പ്രശ്നങ്ങള്‍, മറ്റു സെക്സ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള ന്ല പ്രതിവിധിയാണ്. ഈ ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കാം. ഈ ഭാഗത്ത് അല്പം അമര്‍ത്തി പതുക്കെ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.
ഇടുപ്പിന്റെ രണ്ടുഭാഗത്തുമായി അമര്ത്തിപ്പിയ്ക്കുന്നതും ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. എസ്ബി13 അഥവാ സ്പ്ലീന്‍ 13 എന്നാണ് ഈ പ്രത്യേക ഭാഗം അറിയപ്പെടുന്നത്. ഇത് മാന്ഷണ് കോട്ടേജ് എന്ന പേരിലും അറിയപ്പെടുന്ന ഒന്നാണ്. ലൈംഗിക പ്രശ്നങ്ങള്‍ക്കു പുറമേ തുടയിലെ വേദന, ഹെര്‍ണിയ, സ്ത്രീകളില്‍ ഫൈബ്രോയ്ഡ്, സിസ്റ്റ് പ്രശ്നങ്ങള്‍്ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.