Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
രാവിലെ ഉണര്‍ന്നയുടന്‍ കിടക്ക വൃത്തിയായി വിരിയ്ക്കുക വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്....
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പലരും ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരിയ്ക്കും, കിടക്ക തട്ടിക്കുടഞ്ഞു വിരിയ്ക്കുകയെന്നത്. നല്ല ശീലങ്ങളിലൊന്നെന്ന് അടിവരയിട്ടു പറയേണ്ടതുമാണ്.
എന്നാല്‍ ശീലം നല്ലതെങ്കിലും ആരോഗ്യസംബന്ധമായി എടുക്കുമ്പോള്‍ ഇതത്ര നല്ല ശീലമെന്നു പറയാനാകില്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രാവിലെ ഉണര്‍ന്നയുടന്‍ കിടക്ക വൃത്തിയായി വിരിയ്ക്കുക വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് വരുന്നതെന്നാണ് സയന്‍സ് പറയുന്നത്.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
കിടക്കയ്ക്കും കിടക്കവിരിയ്ക്കുമിടയിലായി ദശലക്ഷക്കണക്കിന് പൊടിയുടെ സൂക്ഷ്മകണങ്ങളുണ്ട്, ഇവയിലെ സൂക്ഷ്മാണുക്കളുണ്ട്. രാവിലെ എഴുന്നേറ്റയുടന്‍ കിടക്ക വൃത്തിയാക്കുമ്പോള്‍ ഇവ ശരീരത്തിലേയ്ക്കു കടക്കുകയാണ് ചെയ്യുന്നത്.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
ഈ സൂക്ഷ്മകണങ്ങള്‍ ശരീരത്തിലേയ്ക്കു കടന്ന് അലര്‍ജിയും, ആസ്തമയുമുണ്ടാക്കാന് കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
ഈ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് അധികമാകാനും ഇല്ലാത്തവര്‍ക്കു വരാനും കാരണമാകുന്ന ഒരു ശീലമാണിത്.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
ഉറങ്ങുമ്പോള്‍ കിടക്കവിരപ്പിലെ ഈര്‍പ്പവും വിയര്‍പ്പുമെല്ലാം സൂക്ഷ്മാണുക്കള്ക്കുള്ള നല്ലൊരു വളമാണ്. മാത്രമല്ല, ശരീരത്തിലെ മൃതചര്മകോശങ്ങളും ഇവ ഭക്ഷണമാക്കും. ഇവ ഈ അന്തരീക്ഷത്തില്‍ ഇരട്ടിയാകും.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
ഈ സൂക്ഷ്മാണുക്കളല്ല, പ്രശ്നം, ഇവ ശരീരത്തില്‍ ഉപേക്ഷിയ്ക്കുന്ന വേസ്റ്റാണ്. ഇതാണ് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
അല്പസമയം കഴിയുമ്പോള്‍, അതായത് കിടക്കയില്‍ വായുവും ചൂടുമെല്ലാമേറ്റു കഴിയുമ്പോള്‍ ഇവയ്ക്കു ഡീഹൈഡ്രേഷന് സംഭവിയ്ക്കും. ഇവ ചാവും. അതോടെ അപകടം ഒഴിവാകുകയും ചെയ്യും.

ഉണര്‍ന്നയുടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കരുത്...
ഇതുകൊണ്ടുതന്നെ കിടപ്പുമുറിയില്‍ സൂര്യവെളിച്ചവും കാറ്റും അത്യാവശ്യമാണെന്നു മാത്രമല്ല, ഉണര്‍ന്നാലുടന്‍ കിടക്ക വിരിയ്ക്കുകയും ചെയ്യരുത്.



Click it and Unblock the Notifications
