For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യഗ്രഹണസമയത്ത് ഭക്ഷണം അരുത്, കാരണം

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ പാടില്ലെന്നു പറയുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചറിയൂ,

|

സൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്ന പ്രകൃതിസംബന്ധമായ ഒന്നാണ്. പ്രകൃതിയും ഗ്രഹങ്ങളും മനുഷ്യരാശിയുമായി ബന്ധപ്പെട്ടിട്ടുള്ളതുകൊണ്ടുതന്നെ പൗരാണികകാലം മുതല്‍ ഇതു സംബന്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്‍തുടര്‍ന്നുവരുന്നവരാണ് ഇന്ത്യക്കാന്‍.

ഇതിലൊന്നാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഒന്ന്. സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കാന്‍പാടില്ലെന്നത് ആചാരവുമായി ബന്ധപ്പെടുത്തിയാണ് പണ്ടുകാലത്തു കണ്ടിരുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രസംബന്ധിയായ വെളിപ്പെടുത്തലുമുണ്ടെന്നതാണ് വാസ്തവം.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ പാടില്ലെന്നു പറയുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചറിയൂ,

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ഇൗ പ്രക്രിയക്കിടയില്‍ ചില ദോഷകരമായ വികിരണങ്ങള്‍ ഭൂമിയിലേയ്ക്കു പതിയ്ക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനു ദോഷകരമാണ്. ഭക്ഷണത്തെ വിഷമയമാക്കാനുള്ള കഴിവുള്ള ഒന്നാണിത്. ഈ വികിരണങ്ങള്‍ പതിയ്ക്കുമ്പോള്‍ ഭക്ഷണങ്ങള്‍ കേടു വരുത്തുന്ന ബാക്ടീരിയകള്‍ പതിന്മടങ്ങു ശക്തിയില്‍ ഇരട്ടിയ്ക്കും. ഇത് ആ സമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിയ്ക്കും.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

ഈ സമയത്തു ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അന്തരീക്ഷത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ശരീരത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഇതു കാരണം ദഹനേന്ദ്രിയത്തിന് ശക്തി കുറവുമാകും.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണത്തില്‍ പതിയ്ക്കുന്ന വികിരണങ്ങള്‍ ഭക്ഷണത്തെ വിഷമയമാക്കാന്‍ കഴിവുള്ളവയാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് ഇതുകൊണ്ടുതന്നെ ഭക്ഷണം കഴിയ്ക്കുന്നതു മാത്രമല്ല, പാചകവും ഒഴിവാക്കണമെന്നു പറയുന്നതിന്റെ കാരണം ഇതാണ്. പാകം ചെയ്തു വച്ച ഭക്ഷണങ്ങള്‍ നല്ലപോലെ അടച്ചു സൂക്ഷിയ്ക്കുകയും വേണം.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹസമയത്ത് 10 മണിക്കൂറിന് മുന്‍പു തന്നെ ഇത്തരം മാറ്റങ്ങള്‍ അന്തരീക്ഷത്തില്‍ സംഭവിച്ചു തുടങ്ങുമെന്നും പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഇതിനു മുന്‍പായോ ശേഷമോ ഭക്ഷണം പാകം ചെയ്യുന്നതും കഴിയ്ക്കുന്നതുമാണ് നല്ലത്. ഏറ്റവും ഉത്തമം ശേഷം പാചകം ചെയ്യുകയെന്നതാണ്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം മാത്രമല്ല, കഴിവതും വെള്ളവും ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളവും മലിനമാകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ജാറുകളിലും മറ്റും സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന വെള്ളവും ഒഴിവാക്കുക.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍....

ഈ സമയത്ത് പുറത്തിറങ്ങി നടക്കുന്നതും കഴിവതും ഒഴിവാക്കുക. ഈ വികിരണങ്ങള്‍ ശരീരത്തില്‍ പതിയ്ക്കുന്നതു ദോഷകരമാകുന്നതാണ് കാരണം. നഗ്നനേത്രങ്ങള്‍ കൊണ്ടു സൂര്യനെ നോക്കാനും പാടില്ല. ഇതിനായുള്ള പ്രത്യേക ഗ്ലാസുകള്‍ ലഭ്യമാണ്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം അരുത്, കാരണം

സൂര്യഗ്രഹണസമയത്ത് ഭക്ഷണം അരുത്, കാരണം

ദര്‍ഭപ്പുല്ല് പാകം ചെയ്ത ഭക്ഷണങ്ങളിലും വെള്ളത്തിലുമിട്ടു വയ്ക്കുന്നത് ബാക്ടീരിയകള്‍ വര്‍ദ്ധിയ്ക്കുന്നതു തടയും പ്രത്യേകിച്ച് ബാക്ടീരിയകള്‍ പെട്ടെന്നു വളരാന്‍ സാധ്യതയുള്ള മാവു പോലുള്ള പുളിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം അരുത്, കാരണം

സൂര്യഗ്രഹണസമയത്ത് ഭക്ഷണം അരുത്, കാരണം

സൂര്യഗ്രഹണ സമയം കഴിഞ്ഞാല്‍ കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് ശരീരത്തില്‍ പതിച്ച വികിരണങ്ങളുടെ ദൂഷ്യം മാററും.

English summary

Why Indians Do Not Consume Food During An Eclipse

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ പാടില്ലെന്നു പറയുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചറിയൂ,
X
Desktop Bottom Promotion