Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തേന്‍ ചേര്‍ത്ത കരിക്കിന് വെള്ളം, ഒരാഴ്ച
കരിക്കിന് വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിവ ശര
കരിക്കിന്‍വെള്ളത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ദാഹം മാറ്റാന്‍ മാത്രമല്ല, ശരീരത്തിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണിത്. ധാരാളം ഇലക്ട്രോളൈറ്റുകളുള്ള പ്രകൃതിദത്ത പാനീയമെന്നു പറയാം.
കരിക്കിന് വെള്ളം വെറുതെ കുടിയ്ക്കുന്നതു തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ ഇതില്‍ അല്പം തേന്‍ ചേര്‍ത്തു കുടിച്ചാലോ, ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

തേന്‍ ചേര്‍ത്ത കരിക്കിന് വെള്ളം, ഒരാഴ്ച
കരിക്കിന് വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിവ ശരീരത്തിനു ലഭ്യമാക്കാന്‍ സഹായിക്കുന്നു. കോശങ്ങളുടെ ഫ്രീ റാഡിക്കല്‍ ഇഫക്ട് തടയുന്നു. ഇത് ചര്‍മത്തിനു ചെറുപ്പം നല്‍കും.

തേന്‍ ചേര്‍ത്ത കരിക്കിന് വെള്ളം, ഒരാഴ്ച
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊരു വഴിയാണിത്. വയറ്റില്‍ ആസിഡ് ഉല്പാദനം തടയാനുള്ള നല്ലൊരു മാര്‍ഗം. വയറിനെ ആല്‍ക്കലൈന്‍ മീഡിയമാക്കുകയും ചെയ്യും.

തേന്‍ ചേര്‍ത്ത കരിക്കിന് വെള്ളം, ഒരാഴ്ച
ശരീരത്തിലെ അണുബാധകള്‍ തീര്‍ക്കാനുള്ള പ്രകൃതിദത്ത ഔഷധമാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്ന്. തേന്‍ പ്രകൃതിദത്ത പ്രതിരോധശേഷി നല്കുന്ന ഒന്നാണ്.

കൊളസ്ട്രോള്‍
രക്തത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാനുള്ള പ്രകൃതിദത്ത വഴിയാണിത്. രക്തധമനികളില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പു നീക്കം ചെയ്ത് ഹൃദയപ്രശ്നങ്ങളേയും തടയുന്ന ഒന്ന്.

പ്രതിരോധശേഷി
ശരീരത്തിലെ പ്രതിരോധശേഷി സ്വാഭാവിക വഴിയില്‍ ഇരട്ടിപ്പിയ്ക്കുന്ന വഴിയാണ് തേന്‍, കരിക്കിന്വെള്ളമിശ്രിതം.

കിഡ്നിയിലെ ടോക്സിനുകള്‍
കിഡ്നിയിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ഇതുവഴി ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളും അകറ്റാന്‍ സാധിയ്ക്കും.

മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്
മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ് കരിക്കിന് വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഇത് ഒരാഴ്ച പരീക്ഷിച്ചു നോക്കൂ, ഗുണമുണ്ടാകും.

ഊര്‍ജം
വെറുംവയറ്റില്‍ തേന്‍, കരിക്കന്‍ വെള്ള മിശ്രിതം കുടിയ്ക്കുന്നത് ശരീരത്തിന് ധാരാളം ഊര്‍ജം നല്‍കും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന് സഹായിക്കും.

തടി
തടിയും വയറുമെല്ലാം കുറയാനുള്ള നല്ലൊരു വഴി കൂടിയാണിത്.



Click it and Unblock the Notifications
