Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ഒരു സ്പൂണ്‍ തേനും
കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്പം തേന്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്.
കശുവണ്ടിപ്പരിപ്പ് കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ആരോഗ്യ ഗുണത്തേക്കാള്‍ അതിന്റെ രുചി തന്നെയാണ് കശുവണ്ടിപ്പരിപ്പിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു ചെറിയ കശുവണ്ടിപ്പരിപ്പില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അത്ഭുതമായിരിക്കും. എന്നാല്‍ കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്പം തേന്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. 2 ഈന്തപ്പഴം ഒരുപിടി എള്ള്: മാറ്റം അനുഭവിച്ചറിയാം
കശുവണ്ടിപരിപ്പ് പൊടിച്ച ശേഷം തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ ഇത്രയും നല്ലൊരു സിദ്ധൗഷധം വേറെ ഇല്ലെന്നു തന്നെ പറയാം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് കശുവണ്ടിപ്പരിപ്പില്‍ ഉള്ളത്. നമ്മളെ അത്ഭുതപ്പെടുത്തുന്ന എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് നോക്കാം.

തടി കുറയ്ക്കണോ?
തടി കുറയ്ക്കാന്‍ കാലങ്ങളായി കഷ്ടപ്പെടുന്നവരാണോ എന്നാല്‍ ഇനി അതിന്റെ കാര്യമാലോചിച്ച് വിഷമിക്കണ്ട. കാരണം തടി കുറയ്ക്കാന്‍ ഏറ്റവും നല്ല ഒറ്റമൂലിയാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിപ്പരിപ്പ് പൊടിച്ച് അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് കഴിച്ചാല്‍ മതി അമിത വണ്ണം എന്നന്നേക്കുമായി ഇല്ലാതാകും. എന്നും രാത്രി കിടക്കാന്‍ നേരം മാത്രം കഴിയ്ക്കാം.

വയറു കുറയ്ക്കാന്‍
ശരീരത്തില്‍ മൊത്തത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും കുടവയര്‍ എന്ന പ്രശ്നത്തെ എന്നന്നേക്കുമായി നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു മിശ്രിതമാണ് തേന്‍ കശുവണ്ടിപ്പരിപ്പ്. എന്നാല്‍ ഒരു സ്പൂണില്‍ കൂടുതല്‍ കഴിയ്ക്കരുത് എന്നതാണ് സത്യം.

ഹൃദയാരോഗ്യം
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് കശുവണ്ടിപ്പരിപ്പ്. രക്തക്കുഴലുകളിലുളഅള കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു.

അമിത വിശപ്പിനെ കുറയ്ക്കുന്നു
അമിത വിശപ്പിനെ ഇല്ലാതാക്കുന്നതിനും കശുവണ്ടിപ്പരിപ്പും തേനും സഹായിക്കുന്നു. അമിത വിശപ്പ് കുറച്ച് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിനകത്ത് കുടികൊള്ളുന്ന ടോക്സിനെ ഇല്ലാതാക്കുന്നതിനും തേനും കശുവണ്ടിപ്പരിപ്പും സഹായിക്കുന്നു. ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കാം.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ആരോഗ്യത്തെ സ്ഥിരമായി നിലനിര്‍ത്താന്‍ കശുവണ്ടിപ്പരിപ്പും തേനും സഹായിക്കും.



Click it and Unblock the Notifications
