2 ഈന്തപ്പഴം ഒരുപിടി എള്ള്: മാറ്റം അനുഭവിച്ചറിയാം

Posted By:
Subscribe to Boldsky

ശരീരഭാരം വര്‍ദ്ധിച്ച് പ്രതിസന്ധിയിലായവര്‍ക്ക് തടി കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഭക്ഷണ നിയന്ത്രണം, വ്യായാമം, യോഗ തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ തടി കുറഞ്ഞവര്‍ അത് വര്‍ദ്ധിപ്പിക്കാന്‍ പെടുന്ന പാട് നിസ്സാരമല്ല. അമിതവണ്ണവും പ്രശ്‌നമാണ് എന്നാല്‍ തടി കുറയുന്നതും ഒരു വലിയ പ്രശ്‌നമാണ്.

വളരെ അപകടകരം ഈ 10 തലവേദനകള്‍

പക്ഷേ ആവശ്യത്തിന് തടിയും ആരോഗ്യവും തൂക്കവും ലഭിയ്ക്കാന്‍ നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ദിവസവും ഒരു രണ്ടാഴ്ചയെങ്കിലും മുടങ്ങാതെ ഇത് ചെയ്താല്‍ ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് വീണ്ടെടുക്കാം. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്നതാണ് സത്യം.

ഈന്തപ്പഴവും കറുത്ത എള്ളും

ഈന്തപ്പഴവും കറുത്ത എള്ളും

രണ്ടോ മൂന്നോ ഈന്തപ്പഴവും ഒരു പിടി കറുത്ത എള്ളും എന്നും രാവിലെ ആഹാരത്തിനു മുന്‍പ് കഴിയ്ക്കാം. ഇത് കഴിച്ച ശേഷം അല്‍പം പാലും കുടിയ്ക്കണം. ഇത് ശരീരം വണ്ണം വെയ്ക്കാനും ആരോഗ്യം നല്‍കാനും സഹായിക്കുന്നു.

അമുക്കുരം

അമുക്കുരം

അമുക്കുരം നമുക്കെല്ലാം പരിചയമുള്ള ഒന്നാണ്. ആയുര്‍വ്വേദ വിധിപ്രകാരം നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അമുക്കുരം വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഈ പൊടി ഓരോ ടീസ്പൂണ്‍ വീതം വെണ്ണയില്‍ കുഴച്ച് കഴിയ്ക്കാം. ഇതിനു ശേഷവും പാല്‍ കുടിയ്ക്കണം.

 സവാളയും ശര്‍ക്കരയും

സവാളയും ശര്‍ക്കരയും

സവാളയും ശര്‍ക്കരയും ചേര്‍ത്ത് ദിവസേന കഴിയ്ക്കാം. ഇങ്ങനെ തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരം വണ്ണം വെയ്ക്കും. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിയ്ക്കാം. അപ്പോള്‍ തന്നെ മാറ്റം മനസ്സിലാക്കാം.

കടലപ്പൊടിയും ഈന്തപ്പഴവും

കടലപ്പൊടിയും ഈന്തപ്പഴവും

കടലപ്പൊടിയും ഈന്തപ്പഴവും അരച്ചെടുത്ത് അതില്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് പാലില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരം വണ്ണം വെയ്ക്കും.

 അമുക്കുരവും പാലും

അമുക്കുരവും പാലും

അമുക്കുരം പൊടി പാലില്‍ തിളപ്പിച്ച് ദിവസവും കുടിച്ചാലും ആരോഗ്യത്തിന് ഉത്തമമാണ്. തടിയില്ലാത്തതിനാല്‍ വിഷമിക്കുന്ന പലര്‍ക്കും ഇതൊരുത്തമ പരിഹാരമാണ്.

 ഭക്ഷണം പെട്ടെന്ന് കഴിയ്ക്കാം

ഭക്ഷണം പെട്ടെന്ന് കഴിയ്ക്കാം

ഇനി ഭക്ഷണ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് ഭക്ഷണം കഴിയ്ക്കുകയാണ് ഒരു വഴി. എന്നാല്‍ വാരി വലിച്ച് കഴിയ്ക്കണം എന്നല്ല അര്‍ത്ഥം. മാത്രമല്ല ശരീരം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഭക്ഷണം കഴിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വിഭവസമൃദ്ധമായ ഉച്ചയൂണ്

വിഭവസമൃദ്ധമായ ഉച്ചയൂണ്

പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. രാവിലെ ഭക്ഷണം ഒഴിവാക്കരുതെന്ന്, എന്നാല്‍ രാവിലെ മാത്രമല്ല ഉച്ചഭക്ഷണവും ഒരു കാരണം കൊണ്ടും കഴിയ്ക്കാതിരിയ്ക്കരുത്. കാരണം ഉച്ചയ്ക്ക് കഴിയ്ക്കുന്ന ഭക്ഷണമായിരിക്കും പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തൈരും തോരനും എല്ലാം കൂട്ടി വിഭവസമൃദ്ധമായ സദ്യ തന്നെ കഴിയ്ക്കാം.

English summary

How to Gain Weight for Skinny Guys

Here’s how to gain weight for skinny guys read on...
Story first published: Saturday, March 11, 2017, 12:45 [IST]
Subscribe Newsletter