Latest Updates
-
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും!
സിക്സ് പാക് ഉണ്ടാവും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
മസില് വര്‍ദ്ധിപ്പിക്കുന്നതിനും ചെയ്യേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആരോഗ്യമുള്ള ശരീരത്തിലാണ് ഒരു ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. എന്നാല്‍ പുതുതലമുറക്ക് ഇന്ന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മസിലും വര്‍ദ്ധിപ്പിക്കണം എന്നതാണ് ആവശ്യം. അതിനായി എത്രയൊക്കെ കഷ്ടപ്പെട്ടായാലും മസില് വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും. എന്നാല്‍ പലപ്പോഴും വിചാരിക്കുന്ന അത്രയും വേഗത്തില്‍ മസിലുണ്ടാക്കാനും ശരീരത്തില്‍ ബില്‍ഡ് അപ് നടത്താനും പലര്‍ക്കും കഴിയുകയില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രതിസന്ധിയെ നേരിടാവുന്നതാണ്.
സിക്സ് പാക്കും ഉറച്ച മസിലുകളും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതുണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ പലര്‍ക്കും ഇത്തരമൊരു കാര്യം എങ്ങനെ നടക്കും എന്നത് മാത്രം അറിയില്ല. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് നോക്കാം. മസിലിന്റെ ആരോഗ്യത്തേക്കാള്‍ അത് എങ്ങനെ ശരീരത്തെ ബാധിക്കും എന്നാണ് നോക്കേണ്ടത്. ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായകമാകുന്ന രീതിയില്‍ മസില് പെരുപ്പിക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നടക്കുന്നത് ശീലമാക്കുക
എന്നും നടക്കുന്നതും മസിലിന്റെ ആരോഗ്യത്തിന് നല്ലതാണ്. അഥുകൊണ്ടു തന്നെ എല്ലാ ദിവസവും രാവലെ നടക്കുന്നത് മസിലിനെ പവര്‍ഫുള്‍ ആക്കും. മാത്രമല്ല ഇതിലൂടെ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാവും എന്നതാണ് സത്യം. എന്നും നടക്കുന്നതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പും ഇല്ലാതാവുന്നു.

യോഗ ചെയ്യുന്നത്
യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. യോഗ ചെയ്യുന്നതിലൂടെ മസിലിന്റെ ആരോഗ്യം സംരക്ഷിക്കാം. അതിലുപരി ഉറപ്പും ദൃഢതയും മസിലിന് നല്‍കാവുന്നതാണ്.

വ്യായാമം ചയ്യുന്നത്
വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ മസിലിന്റെ ആരോഗ്യത്തിനായി പ്രത്യേകം വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ഈ വ്യായാമത്തിലൂടെ ഉറപ്പുള്ള മസിലുകള്‍ ലഭിയ്ക്കും എന്നും ചെയ്യുന്നതില്‍ നിന്ന് അല്പസമയം മസിലിന്റെ ആരോഗ്യത്തിനായി മാത്രം മാറ്റി വെയ്ക്കുക. ഇത് മസിലിന്റെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

പൊണ്ണത്തടി കുറക്കുക
പൊണ്ണത്തടിയാണ് കുറക്കേണ്ടത് അല്ലാതെ തടി കുറയ്ക്കുക എന്നാല്‍ പാടേ കുറയ്ക്കുക എന്നതല്ല. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള തടിയാണ് നല്ലത്. അതുകൊണ്ടു തന്നെ അമിതവണ്ണം എന്നത് മസിലിനും നല്ലതല്ല എന്നതാണ് സത്യം.

അമിത വ്യായാമം
ചെയ്യാന്‍ പാടില്ലാത്ത വ്യായാമമുറകള്‍ ധാരാളം ഉണ്ട്. അതുകൊണ്ടു തന്നെ മസിലിന്റെ ആരോഗ്യത്തിനായി നാം ചെയ്യുന്ന വ്യായാമങ്ങളില്‍ പലതും തെറ്റായിരിക്കും. അതിനാല്‍ നല്ലൊരു വിദഗ്ധനില്‍ നിന്ന് ഉപദേശം സ്വീകരിച്ച ശേഷം മാത്രം വ്യായാമത്തിലേര്‍പ്പെടുക. ഇത് മാത്രമേ ആരോഗ്യത്തിന് ഉതകുകയുള്ളൂ. അല്ലാത്തത് ആരോഗ്യത്തിന് വളരെ ദോഷകരമായി മാറുന്ന ഒന്നാണ്.

വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. പലപ്പോഴും ഡീഹൈഡ്രേഷന് ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും. ഇത്തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് ആരോഗ്യത്തേയും മോശമായി ബാധിയ്ക്കുന്നു. ചൂടു വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ
പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയ പോഷകങ്ങള്‍ കഴിക്കുക. അല്ലാത്തത് പലപ്പോഴും പല വിധത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തണം. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തത് മസിലിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്.

പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കാം. വ്യായാമങ്ങള്‍ ചെയ്യുന്നത് പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ക്കെല്ലാം വളരെയധികം പ്രാധാന്യം നല്‍കണം.

മുട്ട കഴിക്കാം
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. മുട്ടയില്‍ മസില് പെരുപ്പിക്കാനുള്ള വഴികളുണ്ട്. അതിലുപരി മസിലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളും ധാരാളം ഉണ്ട്. മുട്ട ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഓട്സ്
ഓട്സ് ശീലമാക്കുന്നതും നല്ലതാണ്. ഓട്സ് ഫാറ്റ് കുറക്കാനും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി പേശികള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കാനും സഹായിക്കുന്നു.

വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയാണ് മസിലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. അതുകൊണ്ടു തന്നെ സൂര്യപ്രകാശം ഏല്‍ക്കുന്നത് വളരെ നല്ലതാണ്. ഇത് മസിലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications