Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
അരക്കെട്ടൊതുക്കും പാനീയം ഇതൊക്കെയാണ്
ചില പാനീയങ്ങള്‍ക്ക് ഇതിനുള്ള കഴിവുണ്ട്. ഏതൊക്കെയെന്ന് നോക്കാം
ഒതുങ്ങിയ അരക്കെട്ടാണ് പെണ്ണിന്റെ സൗന്ദര്യം. എന്നാല്‍ പലപ്പോഴും അമിത വണ്ണവും തടിയും ഉണ്ടാക്കുന്ന പ്രശ്നം കാരണം അരക്കെട്ടിന്റെ കാര്യത്തില്‍ പല വിധത്തില്‍ നിങ്ങളെ നിരാശരാക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. മാര്‍ഗ്ഗങ്ങള്‍ എന്ന് പറയുമ്പോള്‍ കഠിന വ്യായാമവും ഡയറ്റും ഒന്നുമല്ല. ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം.
ഇനി അഴകൊഴുകും അരക്കെട്ടിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം എന്ന് നോക്കാം. ചില പാനീയങ്ങളാണ് ഇത്തരത്തില്‍ അരക്കെട്ടിന്റെ ഒതുക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ എങ്ങനെയെല്ലാം അരക്കെട്ട് ഒതുക്കാം എന്ന് നോക്കാം.

ഐസിട്ട പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് ടീ ഒരിക്കലും തടി കൂട്ടുകയോ കുറക്കുകയോ അല്ല ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ അസിഡിറ്റി കുറക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മെറ്റബോളിസം റേറ്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് പെപ്പര്‍മിന്റ് ടീ. ഭക്ഷണത്തിന് മുന്‍പ് ഇത് കഴിക്കുന്നത് എന്തുകൊണ്ടും ശീലമാക്കാം.

പൈനാപ്പിള്‍ ജ്യൂസ്
തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം അന്വേഷിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. അത്രത്തോളം ആരോഗ്യപരമായി മുന്നില്‍ നില്ക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അമിത കൊഴുപ്പ് ഇല്ലാതാക്കുന്നു.

തണ്ണിമത്തന് സ്മൂത്തി
തണ്ണിമത്തന് സ്മൂത്തി കൊണ്ട് അരക്കെട്ടൊതുക്കാവുന്നതാണ്. ഇത് നിങ്ങളെ എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. അതിലുപരി കുറഞ്ഞ കലോറിയായതു കൊണ്ട് തന്നെ തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പാനീയം. ഇത് തടിയും വയറും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ച ആപ്പിള്‍ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യവും ഫലവും നല്കുന്നു.

സിട്രസ് അടങ്ങിയ പാനീയം
സിട്രസ് അടങ്ങിയ പാനീയം കഴിക്കുന്നതും നല്ലതാണ്. ഇതും അരക്കെട്ട് ഒതുക്കാന്‍ സഹായിക്കുന്നു. നാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയെല്ലാം ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
