Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
വയറ്റിലെ കൊഴുപ്പ് 7 ദിവസം കൊണ്ട്കുറക്കും ഷേക്ക്
ഏത് വിധേനയെങ്കിലും തടിയും വയറും കുറഞ്ഞാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും
കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഏറ്റവും സാധ്യതയുള്ളത് വയറ്റിലാണ്. ഇത് പിന്നീട് കുടവയര്‍, അമിത വണ്ണം എന്ന അവസ്ഥയിലേക്കെല്ലാം നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. പലപ്പോഴും അമിതവണ്ണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക വിഷമം ചില്ലറയല്ല. ഇത് പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകുന്നു. വയറു ചാടി തടി കൂടുമ്പോള്‍ നമ്മളില്‍ പലരും ഭക്ഷണ നിയന്ത്രണത്തിന് ശ്രമിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ നിയന്ത്രണം നടത്തുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.
അതില്‍ തന്നെയാണ് വ്യായാമവും അമിതമായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി വ്യായാമവും ഭക്ഷണ നിയന്ത്രണവും കൂടാതെ തന്നെ തടി കുറച്ച് കൊഴുപ്പകറ്റി വയറിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്. ഇത് കഴിക്കുന്നതിലൂടെ വെറും ഏഴ് ദിവസം കൊണ്ട് തന്നെ വയറ്റില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാവുന്നു.
ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് പലപ്പോഴും തടിയും വയറും കൂടാനുള്ള പ്രധാന കാരണങ്ങള്‍. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കൃത്യമായ അറിവില്ലാതെയും കൃത്യമായി ചെയ്യാതെയും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇനി പറയുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഷേക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ നാലെണ്ണം, ഇഞ്ചി ഒന്ന്, കര്‍പ്പൂരതുളസിയുടെ ഇല പത്തെണ്ണം, കുക്കുമ്പര്‍ ഒന്ന്, രണ്ട് ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് തടിയും കൊഴുപ്പും കുറക്കാന്‍ സഹായിക്കുന്ന ഷേക്ക് തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ സ്ലൈസുകളായി മുറിക്കുക. പിന്നീട് ഒരു നാരങ്ങയും ഇത് പോല തന്നെ കഷ്ണങ്ങളാക്കുക. ബാക്കി വരുന്ന 3 നാരങ്ങ കുക്കുമ്പര്‍, ഇഞ്ചി, ലെമണ്‍ ജ്യൂസ് കര്‍പ്പൂര തുളസി വെള്ളം എന്നിവ നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ആറ് മണിക്കൂറോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ആറ് മണിക്കൂറിനു ശേഷം ഇത് ഉപയോഗിക്കാം.

നാരങ്ങ ഉപയോഗിക്കുമ്പോള്‍
വിറ്റാമിനുകള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇതില്‍ വിറ്റാമിന്‍ സി നിറയെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയും ബി 1 നാരങ്ങയിലുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ധാരാളം ഇതില്‍ ഉണ്ട്.

നാരങ്ങയുടെ ഗുണങ്ങള്‍
ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നു, ടോക്‌സിനെ പുറന്തള്ളുന്നു തുടങ്ങി നിരവധി ഗുണങ്ങള്‍ നാരങ്ങക്കുണ്ട്.

ഇഞ്ചി
സര്‍വ്വരോഗ സംഹാരിയാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗങ്ങലെ നേരിടുന്നതിന് യാതൊരു വിധത്തിലും ചിന്തിക്കേണ്ട ആവശ്യം ഇഞ്ചി ഉപയോഗിക്കുമ്പോള്‍ ഇല്ല എന്നതാണ് സത്യം. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, തലവേദന, ആര്‍ത്രൈറ്റിസ് എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.

കര്‍പ്പൂര തുളസി
കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അമിതവിശപ്പിനെ പിടിച്ച് നിര്‍ത്തി ദഹനത്തിനും മറ്റും സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്.

കുക്കുമ്പര്‍
കുക്കുമ്പര്‍ കൊണ്ട് തടി കുറക്കാം. തടി മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ശരീരത്തിലെ നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡ് ലെവലിനെ കുറക്കുകയും ചെയ്യുന്നു.

ഷേക്കിന്റെ ആരോഗ്യ ഗുണങ്ങള്‍
ഇവയെല്ലം കൂടി ചേരുന്ന ഷേക്ക് കഴിക്കുമ്പോള്‍ ആരോഗ്യഗുണങ്ങളും വളരെ വലുതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ കഴിയുന്നത് എന്ന് നോക്കാം. പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം.

തടിയും കൊഴുപ്പും കുറക്കുന്നു
തടിയും കൊഴുപ്പും കുറക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈ ഷേക്ക്. ശരീരത്തില്‍ പ്രത്യേകിച്ച് വയറിനു കീഴെ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ ഷേക്ക്. മാത്രമല്ല കലോറി കുറച്ച് ശരീരത്തിനെ ഫിറ്റ് ആക്കാനും ഈ പാനീയത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ പാനീയം. ഇത് നെഞ്ചെരിച്ചില്‍, ഗ്യാസ് മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

മലബന്ധത്തെ ഇല്ലാതാക്കുന്നു
മലബന്ധം പലരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പാനീയമാണ് ഇത്. ഇത് മലബന്ധത്തെ ഇല്ലാതാക്കി ശോധന നല്ല രീതിയില്‍ ആക്കുന്നു.



Click it and Unblock the Notifications











