For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് ക്യാന്‍സര്‍ കാരണം

വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ച ശേഷം പാകം ചെയ്തു കഴിയ്ക്കരുത്. ആരോഗ്യമല്ല, അനാരോഗ്യമായി

|

ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫ്രിഡ്ജില്‍ നാം സൂക്ഷിയ്ക്കാറ്. പ്രത്യേകിച്ചു പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം. ദീര്‍ഘനാള്‍ പുതുമ നില നിര്‍ത്താം എന്നതു തന്നെ ഗുണം.

ഇതു വാസ്തവമാണ്. എന്നാല്‍ എല്ലാ ഭക്ഷണവസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നതു നല്ല പ്രവണതയാണെന്നും പറയാനാകില്ല.

ഉരുളക്കിഴങ്ങിന്റെ കാര്യമെടുക്കാം. പച്ച ഉരുളക്കിഴങ്ങ്, അതായത് വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ച ശേഷം പാകം ചെയ്തു കഴിയ്ക്കരുത്. ആരോഗ്യമല്ല, അനാരോഗ്യമായിരിയ്ക്കും ഫലം.

എ്ന്തുകൊണ്ടാണ് ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതെന്നു പറയുന്നതെന്നറിയൂ,

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തില്‍ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് ഷുഗറായി മാറും. ഇതുകൊണ്ട് ഉരുളക്കിഴങ്ങിന്റെ രുചി മാറും, കാഠിന്യമേറുും, ഈ ഉരുളക്കിഴങ്ങ് പ്രമേഹസാധ്യയുമേറ്റും.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

സ്റ്റാര്‍ച്ച് ഷുഗറായി മാറുമ്പോള്‍ പാചകത്തിലൂടെ ഇത് ദോഷകരമായ കെമിക്കല്‍ റിയാക്ഷനുകളുണ്ടാക്കും. ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

അക്രിലമൈഡ് ജെനോടോക്‌സിക് കാര്‍സിനോജനാണ്. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ഇതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചു കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഉരുളക്കിഴങ്ങ് ഇരുണ്ട, അധികം സൂര്യപകാശമില്ലാത്ത സ്ഥലത്ത് പേപ്പര്‍ ബാഗില്‍ സൂക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷഇയ്ക്കുന്നത് ഒഴിവാക്കുക.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഇതുപോലെ കഴിവതും പച്ചനിറത്തിലുള്ളതും മുള പൊട്ടിയതുമായ ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കുന്നതും ഒഴിവാക്കുക.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് അപകടം

വേവിക്കാത്ത ഉരുളക്കിഴങ്ങേ ഈ പ്രശ്‌നമുണ്ടാക്കുന്നുള്ളൂ. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്ക്കാം.

English summary

Side Effects Of Using Refrigerated Potatoes

Side Effects Of Using Refrigerated Potatos
Story first published: Tuesday, January 31, 2017, 23:20 [IST]
X
Desktop Bottom Promotion