Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര്
രാവിലെ ഒരു സ്പൂണ്‍ അല്ലെങ്കില്‍ ഒരു ബൗള്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു
തൈരിന് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും തൈര് മുന്നില്‍ തന്നെയാണ്. എന്നാല്‍ തൈര് കഴിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കാരണം രാത്രി സമയത്ത് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ്. എന്നാല്‍ തൈര് പൊതുവേ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പാലിനേക്കാള്‍ ഗുണം തൈരിനാണ് എന്നതാണ് സത്യം. പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ തൈരിന് കഴിയുന്നു. ധാതുലവണങ്ങളാല്‍ സമ്പുഷ്ടമാണ് തൈര്.
തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. നിത്യ ജീവിതത്തില്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യം കൂടിയാണ് ഉണ്ടാക്കുന്നത്. തൈരിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല. പക്ഷേ തൈര് കഴിക്കുമ്പോള്‍ രാത്രി സമയങ്ങളില്‍ അല്പം ശ്രദ്ധിക്കണം എന്ന് മാത്രം. ദിവസവും രാവിലെ ഒരു സ്പൂണ്‍ തൈര് കഴിക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. രാവിലെ ഒരു സ്പൂണ്‍ തൈര് ദിവസവും ശീലമാക്കി നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തൈര് രാവിലെ കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നമ്മളെ വെല്ലുവിളിക്കുന്ന പല പ്രശ്നത്തിനും പരിഹാരമാണ് ഇത്. ദിവസവും ഒരു സ്പൂണ്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദഹന പ്രശ്നത്തിന് പരിഹാരം
ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് വയറു വീര്‍ക്കല്‍ മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്കുന്നു. അതുകൊണ്ട് തന്നെ ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പാലിനേക്കാള്‍ മികച്ചത്
ആരോഗ്യസംരക്ഷണത്തിനായാണ് നമ്മളില്‍ പലരും പാല് കുടിക്കുന്നത്. എന്നാല്‍ പാലിനേക്കാള്‍ മികച്ച രീതിയില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി തൈര് ഉപയോഗിക്കാം. ഇതിലുള്ള ഉയര്‍ന്ന അളവിലെ കാല്‍സ്യത്തിന്റെ അളവ് പാലിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്.

ഹാങ്ഓവര്‍ മാറ്റാന്‍
ഹാങ് ഓവര്‍ പലരേയും പ്രശ്നത്തിലാക്കുന്നു. അതി ശക്തമായ തലവേദനയാണ് മറ്റൊ രു പ്രധാന പ്രശ്നം. ഇതിനെ രണ്ടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഹാങ്ഓവര്‍ മാറുന്നതിനായി ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ ഒരു കപ്പ് തൈരോ കഴിക്കാവുന്നതാണ്.

ഊര്‍ജ്ജം നല്കുന്നു
ഊര്‍ജ്ജം നല്കുന്ന കാര്യത്തിലും മികച്ച് നില്ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്ക്കാന് തൈര് സഹായിക്കുന്നു. അതിനായി രാവിലെ അല്പം തൈര് കഴിക്കുന്നത് നല്ലതാണ്.

തടിയെ ഒതുക്കാന്‍
തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നു തൈര്. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനെപ്പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ ജീവിത ശൈലിയും ബാക്കിപത്രമാണ് മാനസിക സമ്മര്‍ദ്ദം. അതിനെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു തൈര്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊഴുപ്പിന്റെ നല്ല രൂപം
കൊഴുപ്പിന്റെ നല്ല രൂപമാണ് തൈര്. എന്നാല്‍ ഇതിലുള്ളത് നല്ല കൊഴുപ്പാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നല്ല കൊഴുപ്പ്. അതുകൊണ്ട് തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു.

വിറ്റാമിന്‍ ആഗിരണം ചെയ്യുന്നു
വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.

കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് തൈര്. ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വയറിനുള്‍ഭാഗം. എന്നാല്‍ തൈര് കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും കുടലിനുള്ഭാഗം സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications