Latest Updates
-
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? ഇന്നത്തെ സമയവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഇതാ -
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം
വായില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ, നേരത്തേയറിയാം
വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രധാന പ്രശ്നം
ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ഇത് ഗുരുതരാവസ്ഥയിലേക്ക് എത്താന്‍ കാരണം. ഇന്നത്തെ കാലത്ത് ഏറ്റവും ഗുരുതരാവസ്ഥയില്‍ കാണപ്പെടുന്നതും വായിലെ ക്യാന്‍സര്‍ തന്നെയാണ്.
ഓരോ വര്‍ഷവും ഇന്ത്യയില്‍ 43000 പേര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ബാധിയ്ക്കുന്നുണ്ട്. തടിയും വയറും പോവും ഉറപ്പുള്ള അത്ഭുതക്കൂട്ട്
കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതും രോഗത്തെക്കുറിച്ച് അറിവില്ലാത്തതുമാണ് പലപ്പോഴും അവസ്ഥ ഗുരുതരമാക്കുന്നത്. ആറുമാസത്തിലൊരിക്കല്‍ നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് തന്നെ ഓറല്‍ ക്യാന്‍സറിനെ കണ്ടെത്താം.

ലക്ഷണങ്ങള്‍
വായിലെ ക്യാന്‍സറിന് ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാക്കുന്നത്. താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത്സ തേടുക.

ചുണ്ടിലും വായിലും ചുവന്ന നിറം
ചുണ്ടിന് സ്വാഭാവികമായും ചുവന്ന നിറം തന്നെയായിരിക്കും. എന്നാല്‍ ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍ അതല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്.

തൊണ്ടയില്‍ കുടുങ്ങിയ പോലെ
ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയ പോലെ തോന്നുന്നുണ്ടെങ്കിലും അല്പം ശ്രദ്ധിക്കാം. അത് നിങ്ങളുടെ തോന്നലായിരിക്കും. എന്നാല്‍ വായിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്.

മോണയില്‍ വീക്കം
മോണവീക്കം ദന്തരോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാം. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കാം.

നാവിലെ വേദന
നാവില്‍ വരെ വേദന തോന്നുന്ന അവസ്ഥയാണെങ്കിലും ശ്രദ്ധിക്കാം. സാധാരണയായി നാവില്‍ മുറിവോ മറ്റോ ഉണ്ടാവുമ്പോളാണ് വേദന അനുഭവപ്പെടുക. എന്നാല്‍ ഇതൊന്നും ഇല്ലാതെ നാവില്‍ വേദന തോന്നുന്നുവെങ്കില്‍ കാര്യം ഉടന്‍ അറിയേണ്ടതാണ്.

കീഴ്ത്താടി പ്രയാസം
കീഴ്ത്താടി അനക്കാനുള്ള ബുദ്ധിമുട്ട്. സംസാരിയ്ക്കുമ്പോഴും മറ്റും വേദന തോന്നുന്ന അവസ്ഥയാണെങ്കിലും അതല്ല ഭക്ഷണം കഴിയ്ക്കുമ്പോള്‍ ചവയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ശ്രദ്ധിക്കാം.

പല്ല് കൊഴിയുന്നത്
യാതൊരു കാരണവും ഇല്ലാതെ ദന്തരോഗങ്ങളൊന്നും ഇല്ലാതെ തന്നെ പല്ല് കൊഴിയുന്ന അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

ഡോക്ടറെ സമീപിച്ച ശേഷം
ഡോക്ടറെ കണ്ട ഉടന്‍ തന്നെ ഡോക്ടര്‍ ഓറല്‍ ക്യാന്‍സര്‍ ആണെന്ന് വിലയിരുത്തില്ല. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലുള്ള ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

ഓറല്‍ ക്യാന്‍സര്‍ തടയാന്‍
ഓറല്‍ ക്യാന്‍സര്‍ തടയാനും അതിനു ചില മുന്‍കരുതലുകള്‍ എടുക്കാനും നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.

സുരക്ഷിതമായ സെക്സ്
ഓറല്‍ സെക്സിലൂടെ ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ രീതിയിലുള്ള സെക്സ് ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

ആരോഗ്യകരമായ ഡയറ്റ്
ആരോഗ്യകരമായ ഡയറ്റ് ആണ് മറ്റൊന്ന്. ജങ്ക് ഫുഡുകളും മറ്റ് ഡ്രിങ്ക്സും മദ്യവും എല്ലാം ക്യാന്‍സര്‍ സാധ്യത ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പുകയില ഉത്പ്പന്നങ്ങള്‍
പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ഓറല്‍ സെക്സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്.

അള്‍ട്രാവയലറ്റ് രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. ഇവ നേരിട്ട് ചുണ്ടിലും മുഖത്തും തട്ടാതെ സൂക്ഷിക്കണം.



Click it and Unblock the Notifications
