For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്‌

ഏതെല്ലാം വിധത്തിലാണ് സെക്‌സ് രോഗസംഹാരിയാകുന്നതെന്നറിയൂ,

|

സെക്‌സ് കേവലം ശാരീരിക സുഖത്തിനും സന്താനോല്‍പാദത്തിനും വേണ്ടിയുള്ളതാണെന്ന ധാരണകള്‍ അവിടെ നില്‍ക്കട്ടെ, പലതരം രോഗങ്ങള്‍ക്കുള്ള ഒരു സംഹാരി കൂടിയാണ് സെക്‌സ്. ആരോഗ്യകരമായ സെക്‌സ് എന്ന് എടുത്തു പറയണം.

സെക്‌സ് സമയത്തെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനൊരു കാരണം. നല്ലൊരു വ്യായാമം കൂടിയാണിത്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം.

ഏതെല്ലാം വിധത്തിലാണ് സെക്‌സ് രോഗസംഹാരിയാകുന്നതെന്നറിയൂ,

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. സെക്‌സ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതുതന്നെ കാരണം.

മൈഗ്രേന്‍

മൈഗ്രേന്‍

മൈഗ്രേന്‍ ഏതാണ്ട് 30 ശതമാനവും കുറയ്ക്കാന്‍ സെക്‌സ് സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വാതം

വാതം

സന്ധികള്‍ക്ക് ഉറപ്പു നല്‍കുന്നതിനുള്ള നല്ലൊരു വഴിയാണിത്. വാതം മാറാനും വാതത്തിന് ശമനം ലഭിയ്ക്കാനുമുള്ള നല്ലൊരു വഴി. സെക്‌സിലൂടെ ശരീരത്തിന്റെ വിവിധ സന്ധികള്‍ക്ക് നല്ലൊരു വ്യായാമമാണ് ലഭിയ്ക്കുന്നത്.

പല്ലുകളുടെ ആരോഗ്യത്തിന്

പല്ലുകളുടെ ആരോഗ്യത്തിന്

പല്ലുകളുടെ ആരോഗ്യത്തിന് ഓറല്‍ സെക്‌സ് നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തു പുറപ്പെടുവിയ്ക്കുന്ന ഉമിനീര്‍ പല്ലുകളുടെ കറുപ്പകറ്റാന്‍ നല്ലതാണ്.

ഹാംങ്ങോവര്‍

ഹാംങ്ങോവര്‍

ഓക്‌സിടോസിനുകളും എന്‍ഡോര്‍ഫിനുകളും സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ നല്ല മൂഡിനു മാത്രമല്ല, മദ്യപാനശേഷമുള്ള ഹാംങ്ങോവര്‍ മാറാനും സെക്‌സ് ഏറെ നല്ലതാണ്.

ചര്‍മത്തിനും ചര്‍മത്തിന്റെ പ്രായക്കുറവിനും

ചര്‍മത്തിനും ചര്‍മത്തിന്റെ പ്രായക്കുറവിനും

സെക്‌സ് സമയത്ത് പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ചര്‍മത്തിനും ചര്‍മത്തിന്റെ പ്രായക്കുറവിനും ഏറെ നല്ലതാണ്. സെക്‌സ് സമയത്ത് പുറപ്പെടുവിയ്ക്കുന്ന ചില ഘടകങ്ങള്‍ ചര്‍മത്തിന് മുറുക്കം നല്‍കുന്ന കോളാജനുകളുടെ ഉല്‍പാദനത്തെ സഹായിക്കുന്നു. ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നു.

 ആന്റിഡിപ്രസന്റാണ്

ആന്റിഡിപ്രസന്റാണ്

സെക്‌സ് നല്ലൊരു ആന്റിഡിപ്രസന്റാണ്. അതായത് ഡിപ്രഷനുള്ള നല്ലൊരു മരുന്ന്. ഈ സമയത്തുല്‍പാദിപ്പിയ്ക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകളാണ് നല്ലത്.

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

ഹൃദയാരോഗ്യത്തിനും സെക്‌സ് ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം സെക്‌സെങ്കില്‍ ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ബ്രെയിന്‍

ബ്രെയിന്‍

ബ്രെയിന്‍ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് സെക്‌സ് നല്ലൊരു മരുന്നാണ്. പ്രത്യേകിച്ചു രചനാത്മകമായ കാര്യങ്ങള്‍. സര്‍ഗാത്മകത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

ഊര്‍ജം

ഊര്‍ജം

ക്ഷീണമകറ്റി ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള ഒരു വഴി കൂടിയാണിത്.

English summary

Intercourse Is One Remedy For These Health Issues

Intercourse Is One Remedy For These Health Issues, Read more to know about,
Story first published: Monday, February 13, 2017, 16:37 [IST]
X
Desktop Bottom Promotion