Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
നടപ്പു പറയും ആരോഗ്യരഹസ്യം
നടപ്പ് ഏതു വിധത്തിലാണ് ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്നതെന്നറിയൂ,
നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഓരോരുത്തരും നടക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. ചിലര്‍ വേഗം നടക്കും, ചിലര്‍ വളഞ്ഞുകുത്തി, ചിലര്‍ പതുക്കെ എന്നിങ്ങനെ പോകുന്ന വ്യത്യാസം.
നടക്കുന്നതു നോക്കി ആരോഗ്യകാര്യങ്ങളെക്കുറിച്ചു പലതും പറയാം. നടത്തത്തിന്റെ ചില രീതികള്‍ ചില രോഗസാധ്യതകളുടെ ലക്ഷണം കൂടിയാണ്.
നടപ്പ് ഏതു വിധത്തിലാണ് ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്നതെന്നറിയൂ,

ഇളകിയ നടത്തം
കാഠിന്യമേറിയ കാല് മസിലുകള്‍ - പാദം നിലത്ത് കുത്താനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വിരലുകളിലാണ്. ഈ പ്രശ്നമുണ്ടെങ്കില്‍ കാലിലെ പേശികള്‍ക്ക് ശരീരത്തെ മുന്നോട്ട് ചലിപ്പിക്കുന്നതിന് തടസ്സമാവും. മുറുകിയ പേശികള്‍ക്ക് ഇത് ചെയ്യാനാവില്ല. കാലിലെ പേശികള്‍ മുറുകുന്നതിന് തെറ്റായ വിധത്തിലുള്ള പാദമൂന്നല്, ഹൈ ഹീല്‍ ഷൂ പതിവായി ധരിക്കുക, വ്യയാമത്തിന് മുമ്പ് ആവശ്യത്തിന് സ്ട്രെച്ചിഗ് ചെയ്യാതിരിക്കുക എന്നിവയൊക്കെ കാരണമാകും.

കൈചലനം കുറവ്
നടുവിന്റെ പ്രശ്നം - നിങ്ങള്‍ കൈകള്‍ ചലിപ്പിക്കാതെ, ഇടുപ്പിലും കാലുകളിലുമാണ് മുന്നോട്ട് നടക്കാന്‍ ഊന്നല്‍ നല്കുന്നതെങ്കില് ഏറെ അധ്വാനം ആവശ്യമായി വരും. കൈകള്‍ വീശി നടക്കുന്നത് ചലനം എളുപ്പമാക്കുകയും നിങ്ങളുടെ കാലിന്റെ ഭാരം ബാലന്‍സ് ചെയ്ത് നടത്തം സുഗമമാക്കുകയും ചെയ്യും. കൈകള്‍ കഴുത്തിനൊപ്പവും ഇടുപ്പുവരെയും എതിര് ദിശയില്‍ ചലിപ്പിക്കുന്നത് കൈകളുടെ ചലനം എളുപ്പമാക്കും. നടുവിന് പ്രശ്നമുണ്ടെങ്കില്‍ കൈവീശലിന്‍ തടസ്സമുണ്ടാവും.

ഫ്ലാറ്റായ നടപ്പ്
വിരല്‍ വീക്കം - ഫ്ലാറ്റായ നടത്തം കാല് നിലത്ത് കുത്തുമ്പോള്‍ വിരലുന്നാന് സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകും. ഇതിന് കാരണം വിരലിലെ വീക്കമാകാം. പാദത്തിന്റെ സന്ധികളില്‍ ഭാരം ക്രമരഹിതമായി വര്‍ദ്ധിക്കുമ്പോള്‍ ഈ വീക്കം സംഭവിക്കാം. സമ്മര്‍ദ്ദം സന്ധികളെ അസ്ഥിരമാക്കുകയും പാദത്തിന്റെ ആകൃതി സാധാരണയില്‍ കവിഞ്ഞ് ഉന്തി നില്‍ക്കുകയും ചെയ്യും.

കവച്ച് നടക്കാന്‍ പ്രയാസം
പിന്തുടഞരമ്പിന്റെ മുറുക്കം - നിങ്ങളുടെ പാദം തറയില്‍ സ്പര്‍ശിക്കുമ്പോള്‍ മുട്ട് കീഴ്ക്കാലിലെ അസ്ഥിയും തുടയുമായി ഒരേ രീതിയിലായിരിക്കണം. പിന്‍തുടയിലെ ഞരമ്പുകളുടെ മുറുക്കം (കാലിന്റെ പിന്‍വശത്ത് വലിച്ചില് അനുഭവപ്പെടുന്നുണ്ടെങ്കില്‍)നിങ്ങളുടെ മുട്ടിന് നടക്കുമ്പോള്‍ ചെറിയ വളവുണ്ടാക്കുകയും കവച്ച് നടക്കുമ്പോളുള്ള ദൂരം പകുതിയായി കുറയ്ക്കുകയും ചെയ്യും.

പാദം കൂട്ടിയിടിക്കുന്ന നടത്തം
ഞരമ്പ് തകരാറ് - നടത്തത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. നിങ്ങള്‍ മുന്നോട്ട് നടക്കുന്നതിന് ആയിരക്കണക്കിന് സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്ന് സുഷുമ്നയിലൂടെ പാദത്തിലെത്തുന്നുണ്ട്.

നിങ്ങള്‍ നടക്കുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുവെങ്കില് ശ്രദ്ധിക്കണം. ഇത് തലച്ചോറിനും കാലില്‍ അവസാനിക്കുന്ന ഞരമ്പുകള്‍ക്കും ഇടയിലുള്ള പേശികളുടെ ഏകോപനത്തിലെ തകരാറാണ് കാണിക്കുന്നത്.

കാല് വിറയല്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ ലക്ഷണമാണ് - ശരീരത്തിന്റെ ഒരു വശത്തെ ഭാരം മറ്റേ കാലിലേക്ക് ഊന്നുകയാണെങ്കില്‍(ഓസിലേറ്റിങ്ങ് പെന്‍ഡുലത്തിലെ ചലനത്തിന് സമാനമായി)നിങ്ങള്‍ക്ക് ഓസ്റ്റിയോ ആര്ത്രൈറ്റിസുള്ള കാല്മുട്ടുണ്ടാവും. കാല്‍മുട്ടിലെ തരുണാസ്ഥി പ്രായമേറുന്നതിനുസരിച്ച് തേയും. ശരീരഭാരം കുറയ്ക്കുന്നത് വിറയല്‍ കുറയ്ക്കുകയും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
