കുടവയര്‍ കുറക്കാന്‍ 3അല്ലി വെളുത്തുള്ളി ടെക്‌നിക്

വെളുത്തുള്ളി കൊണ്ട് എങ്ങനെയെല്ലാം തടി കുറക്കാം എന്ന് നോക്കാം.

വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കുടവയര്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കുടവയര്‍ കാരണമാകുന്നുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് കുടവയര്‍. അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് എന്ന് തിരഞ്ഞ് നടക്കുന്നവരാണ് നമ്മളില്‍ പലരും. പണ്ടൊക്കെ പ്രായമായവരില്‍ മാത്രം കണ്ടു വരുന്ന ഒന്നായിരുന്നു കുടവയര്‍. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും ബാധിക്കുന്നു കുടവയര്‍.

വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കുടവയര്‍. നമ്മുടെ ചുറ്റും കൊഴുപ്പിന്റേയും അന്നജത്തിന്റേയും അമിതമായ പ്രവര്‍ത്തനമാണ് കുടവയറിന്റെ പ്രധാന കാരണം. എന്നാല്‍ കുടവയര്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് കുടവയറിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ വെറും വെള്ളം മാത്രം കുടിക്കുന്നത് കൊണ്ട് വയര്‍ ഇല്ലാതാവുന്നില്ല. ഇന്നത്തെ കാലത്ത് നമ്മുടെ മുഖമുദ്രയാണ് കുടവയര്‍. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് വെളുത്തുള്ളി ഉപയോഗിച്ചുള്ളത്. അമിത വ്യായാമവും പട്ടിണിയും ഇല്ലാതെ വയര്‍ കുറക്കാനും തടി കുറയാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. കൊഴുപ്പിനെ പെട്ടെന്ന് കത്തിച്ച് കളയാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വയറു കുറക്കാന്‍ ദിവസവും മൂന്ന് അല്ലി വെളുത്തുള്ളി മതിയാവും. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

വെളുത്തുള്ളി- മൂന്ന് അല്ലി, ചെറു നാരങ്ങ- ഒന്ന്, വെള്ളം- ഒരു കപ്പ്, ഇഞ്ചി- ഒരു ചെറിയ കഷ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ വഴി കൊണ്ട് നമുക്ക് കുടവയറിനെ പിടിച്ച് കെട്ടാം. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഈ പാനീയം. എങ്ങനെ നമുക്ക് വെളുത്തുള്ളി കൊണ്ട് തടി കുറക്കാം എന്ന് നോക്കാം. ഒരു കപ്പ് വെള്ളത്തില്‍ ചെറു നാരങ്ങ നീര് ചേര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ചേര്‍ക്കാം. പാനീയം തയ്യാര്‍. ഇത് രണ്ടാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുക. ഇത് അമിതവണ്ണവും തടിയും കുറക്കുന്നതാണ്.

വെളുത്തുള്ളി ചതച്ച്

വെളുത്തുള്ളി ചതച്ച്

വെളുത്തുള്ളി ചതച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല വെളുത്തുള്ളി ചതച്ച് ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാം. ഇതും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് തന്നെ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

വെളുത്തുള്ളി കൊണ്ട് കുടവയറിനെ ഇല്ലാതാക്കുകയും തടി കുറക്കുകയും ചെയ്യാം. എന്നാല്‍ അതിന് വെളുത്തുള്ളിയല്ലാതെ വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. ഇത്തരത്തില്‍ കുടവയറിനെ കുറക്കുന്ന ആറു മാര്‍ഗ്ഗങ്ങള്‍ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് തടിയും വയറും കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലം ലഭിക്കുന്നു.

ഇഞ്ചിച്ചായ

ഇഞ്ചിച്ചായ

ഇഞ്ചിച്ചായ കൊണ്ടും തടി കുറക്കാവുന്നതാണ്. ചായയില്‍ ഇഞ്ചി ചതച്ച് തിളപ്പിച്ച് ഇത് കുടിക്കാവുന്നതാണ്. ഇഞ്ചി ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഇത് ശീലമാക്കാവുന്നതാണ്. ഇതിലൂടെ തടി കുറക്കുകയും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബദാം കുതിര്‍ത്ത് കഴിക്കുന്നത്

ബദാം കുതിര്‍ത്ത് കഴിക്കുന്നത്

ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് മറ്റൊന്ന്. ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുക. മൂന്ന് ബദാമെങ്കിലും ദിവസവും കുതിര്‍ത്ത് കഴിക്കുക. ബദാമില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 പയര്‍

പയര്‍

വിവിധ തരത്തിലുള്ള പയര്‍ നമ്മള്‍ ഭക്ഷ്യയോഗ്യമാക്കാറുണ്ട്. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് പയര്‍. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കുകയും കുടവയര്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനാണ് മറ്റൊന്ന്. തണ്ണിമത്തന്‍ ധാരാളം ജലാംശം അടങ്ങിയ ഒന്നാണ്. ഇത് സ്ഥിരമായി കഴിച്ചാല്‍ തടിയും വയറും കുറക്കുന്നു. മാത്രമല്ല ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇത് സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് വേണം തണ്ണിമത്തന്‍ കഴിക്കേണ്ടത്.

തക്കാളി

തക്കാളി

തക്കാളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തക്കാളിയില്‍ കലോറി കുറവാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കുക വഴി കുടവയര്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ തക്കാളി കഴിക്കുന്നത് ശീലമാക്കുക. ഇത് തടിയും അമിതവണ്ണവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Story first published: Saturday, December 16, 2017, 11:53 [IST]
X
Desktop Bottom Promotion