Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
11 വഴികള്‍, വയര്‍ മുഴുവന്‍ പോകും
ജിമ്മില്‍ പോകാതെ, കഠിനവ്യായമങ്ങള് ചെയ്യാതെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ
വയറാണ് കൊഴുപ്പേറ്റവും കൂടുതല്‍ വന്നടിയുന്ന ഒരു ഭാഗം. ഏറ്റവും അപകടകരമായ കൊഴുപ്പും പോകാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പും.
എന്നു കരുതി വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ പറ്റില്ലെന്നു കരുതരുത്. ഇതിന് പല വഴികളുമുണ്ട്.
ജിമ്മില്‍ പോകാതെ, കഠിനവ്യാായമങ്ങള് ചെയ്യാതെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ശരിയായ ഭക്ഷണം
ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ ഉദരത്തിലെ കൊഴുപ്പ് 80 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആരോഗ്യദായകവും സന്തുലിതവുമായ ഭക്ഷണക്രമം പാലിക്കുക. ഫാസ്റ്റ് ഫുഡുകള്‍ കഴിവതും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക. സമയം കുറവാണെങ്കില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ തിരഞ്ഞെടുക്കുക.

വിറ്റാമിന്‍ സി
കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന സംയുക്തമായ കാര്‍നിറ്റൈന്‍ സ്രവിക്കുന്നതിന് വിറ്റാമിന്‍ സി ആവശ്യമാണ്. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം സ്രവിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ പ്രതിരോധിക്കാനും ഇത് സഹായിക്കും. കോര്‍ട്ടിസോളിന്റെ അളവിലുണ്ടാകുന്ന വര്‍ധനയാണ് ഉദരത്തിലെ കൊഴുപ്പിനുള്ള പ്രധാന കാരണം.

ആരോഗ്യദായകമായ കൊഴുപ്പ്
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ശ്രമിക്കണം. അവൊക്കാഡോ എണ്ണ, വെളിച്ചെണ്ണ , അണ്ടി പരിപ്പുകള്‍ എന്നിവ നല്ല കൊളസ്ട്രോളിന്റെ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ നേരെ മറിച്ചായിരിക്കും ഫലം. ഇത് വയറ് വീര്‍ക്കാന്‍ കാരണമാവുകയും ശരീരത്തെ ആഹാരമില്ലാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്യും.

കൊഴുപ്പ് ദഹിപ്പിക്കുന്ന ഭക്ഷണം
കൊഴുപ്പ് കുറയ്ക്കാന്‍ പ്രകൃതി ദത്തമായ നിരവധി വഴികളുണ്ട്. വെളുത്തുള്ളി, ഉള്ളി, ഇഞ്ചി, ചുവന്ന മുളക്, കാബേജ്, തക്കാളി, കറുവപ്പട്ട, കടുക് എന്നിവ കൊഴുപ്പ് കുറയക്കാന്‍ സഹായിക്കും. വെളുത്തുള്ളിയുടെ ഏതാനം അല്ലികളും ഒരു കഷ്ണം ഇഞ്ചിയും എല്ലാ ദിവസവും രാവിലെ കഴിക്കുന്നത് കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

സോഡിയം കുറയ്ക്കുക
ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ സോഡിയം ഉപ്പിന് പകരം പൊട്ടാസ്യം, നാരങ്ങ, കടല്‍ ഉപ്പുകള്‍ പരിഗണിക്കുക. പുറമെ കുരുമുളകും ചില ഔഷധങ്ങളും ചേര്‍ക്കുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാര കുറയ്ക്കുക
ദിവസവുമുള്ള ഉപയോഗത്തില്‍ നന്നായി കുറയ്ക്കേണ്ട ഒന്നാണ് പഞ്ചസാര. പല ഭക്ഷണത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ടാവും അതിനാല്‍ നേരിട്ടുള്ള പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. പകരം തേന്‍, പനഞ്ചക്കര, ഇരട്ടി മധുരം സത്ത എന്നിവ ഉപയോഗിക്കുക.

ചെറു വ്യായാമങ്ങള്‍
ഉദരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഏറെ ദൂരം നടക്കുന്നതിലും മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നതിലും ഫലപ്രദം ചെറുവ്യായാമങ്ങളാണന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്. ഉദാഹരണത്തിന് ട്രെഡ്മില്ലില് നിങ്ങള്‍ നടക്കുകയാണെങ്കില്‍ ഇടയ്ക്കിടെ കുറച്ച് സമയത്തേക്ക് വേഗത കൂട്ടുകയും പിന്നീട് നടത്തത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.

വെള്ളം കുടിക്കുക
വിശപ്പാണോ ദാഹമാണോ എന്ന് തിരിച്ചറിയാതെ ധാരാളം ഭക്ഷണം കഴിക്കുന്ന നിരവധി പേരുണ്ട്. എപ്പോഴും വെള്ളം കയ്യില്‍ കരുതുക. ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ശരീര ഭാരത്തിനും ജീവിത ശൈലിക്കും അനുസരിച്ച് ദിവസം 6- 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

നാരങ്ങ നീരും തേനും
ചൂട് വെള്ളത്തില്‍ നാരങ്ങ നീരും
തേനും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

കുറേശെ വീതം ഭക്ഷണം
കുറേശെ വീതം ഭക്ഷണം ഇടയ്ക്കു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ ഏറെ പ്രധാനമാണ്.



Click it and Unblock the Notifications
