Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയുന്നതിനു പിന്നിലെ അപകടം ഇതാണ്
ഭക്ഷണ നിയന്ത്രണമില്ലാതേയും വ്യായാമമില്ലാതേയും തടി കുറയുന്നുണ്ടെങ്കില് അതിനു പിന്നില്
തടി കുറയാന് വേണ്ടി ഓരോ നിമിഷവും ശ്രദ്ധിക്കുന്നവരാണ് നമ്മളില് പലരും. എന്നാല് തടി കുറയുന്നത് നല്ലതാണെങ്കിലും യാതൊരു വിധത്തിലുള്ള കഷ്ടപ്പാടുകളും ഡയറ്റും ഇല്ലാതെ തടി കുറയുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ പ്രശ്നങ്ങള് ഉണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള് ഉണ്ടാവുന്നത്. എന്നാല് ആരോഗ്യ പ്രശ്നങ്ങള് എന്തൊക്കെയെന്ന് നമുക്ക് തുടക്കത്തില് മനസ്സിലാവില്ല.
എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് തടി കുറയാന് കാരണമാവുന്നത് എന്ന് നോക്കാം. വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള് അല്പം ശ്രദ്ധിക്കണം. എന്തൊക്കെ കാരണങ്ങള് കൊണ്ടാണ് ഇത്തരത്തില് സംഭവിക്കുന്നതെന്ന് നോക്കാം.

പ്രമേഹം
തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില് ഒന്നാണ് പ്രമേഹം. മെറ്റബോളിക് ഡിസോര്ഡര് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില് മാറ്റം വരുത്തുന്നു. കൃത്യമായ അളവില് ഇന്സുലിന് ഉത്പ്ാദിപ്പിക്കാന് കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുന്നു. ഇത് തടി കുറയുന്നതിന് കാരണമാകുന്നു.

ഹൈപ്പോതൈറോയ്ഡിസം
ഹൈപ്പോതൈറോയ്ഡിസമാണ് തടി കുറയുന്നതിന്റെ മറ്റൊരു ലക്ഷണം. തൈറോയ്ഡ് പ്രശ്നമുണ്ടെങ്കില് ഭക്ഷണത്തില് കാര്യമായ മാറ്റമുണ്ടാവില്ല എന്നാല് തടി കുറയുമെന്നതാണ് ഇതിന്റെ രോഗലക്ഷണം.

വയറ്റിലെ അള്സര്
വയറ്റിലെ അള്സര് പലരും തുടക്കത്തില് മനസ്സിലാക്കാന് ബുദ്ധിമുട്ടുള്ള കാര്യമാണ്. വയറ്റിലെ അള്സര് കാരണവും തടി കുറയുന്നു. തടി കുറയുന്നു എന്ന് മാത്രമല്ല അസാധാരണമായ വയറു വേദനയും വിശപ്പില്ലായ്മയും ഉണ്ടാവുന്നു.

വിരകളുടെ ഉപദ്രവം
വിരകളുടെ ഉപദ്രവമാണ് മറ്റൊന്ന്. ഇത് പെട്ടെന്നുള്ള തടി കുറയാനും ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു. നിരവധി തരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തില് കുടിയേറി പാര്ക്കുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുന്നു.

ഡിപ്രഷന്
ഡിപ്രഷനാണ് മറ്റൊരു പ്രശ്നം. ഡിപ്രഷന് എന്ന മാനസികാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് പലപ്പോഴും ഭക്ഷണത്തോടും ഉറക്കത്തോടും വിരക്തി തോന്നുന്നു. ഇത് തടി അകാരണമായി തടി കുറക്കുന്നു.

കാന്സര്
കാന്സര് പോലുള്ള മഹാമാരികളുടെ ലക്ഷണമാണ് തടി കുറയുന്നത്. പല തരത്തിലുള്ള കാന്സറുകളാണ് ഉള്ളത്. സ്തനാര്ബുദം, ശ്വാസകോശാര്ബുദം, പ്രോസ്റ്റേറ്റ് കാന്സര് എന്നിവയുടെയെല്ലാം പ്രധാന ലക്ഷണങ്ങളാണ് ശരീരഭാരം കുറയുന്നത്.

കുടലിലെ പ്രശ്നങ്ങള്
കുടലിലെ പ്രശ്നങ്ങള് കൊണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് തടി കുറയുന്നത്. കുടലിലെ വ്രണങ്ങള് ഉണ്ടാക്കുന്ന പ്രശ്നങ്ങള് കൊണ്ട് തടി കുറയും എന്ന കാര്യത്തില് സംശയം വേണ്ട.

ക്ഷയം
ക്ഷയമുണ്ടെങ്കിലും ശരീരഭാരം കുറയുന്നു. ക്ഷയത്തിന്റെ പ്രധാന ലക്ഷണങ്ങളില് ഒന്നാണ് ശരീരഭാരം കുറയുന്നത്. ഭക്ഷണത്തില് നിയന്ത്രണം വെക്കാതെയും മറ്റും ശരീരഭാരം കുറയുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കാം. ഉടന് തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

അല്ഷിമേഴ്സ്
അല്ഷിമേഴ്സിന്റെ പ്രാരംഭലക്ഷണങ്ങളില് ഒന്നാണ് ശരീരഭാരം കുറയുന്നത്. അല്ഷിമേഴ്സ് കാരണം പലപ്പോഴും ശരീരഭാരം കുറയുന്നു. മാത്രമല്ല ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാവുന്നു.

എയ്ഡ്സ്
എച്ച് ഐ വി എന്ന് പറയുന്നത് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നു. മാത്രമല്ല രോഗം ശരീരഭാരം കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഭക്ഷണത്തോടുള്ള വിരക്തിയും ഉണ്ടാവുന്നു.



Click it and Unblock the Notifications
