For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാബേജ് ഒരാഴ്ച ഉപ്പിലിട്ടു കഴിയ്ക്കൂ, അപ്പോള്‍...

എന്നാല്‍ അച്ചാറുകളെപ്പോലെ ക്യാബേജ് ഉപ്പിലിട്ടു കഴിച്ചാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ, ആരോഗ്യഗുണങ്ങള്‍

|

ക്യാബേജിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ഇലക്കറി വിഭാഗത്തില്‍ പെടുന്നതു കൊണ്ടുതന്നെ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും ചെയ്യും.

ക്യാബേജ് സാലഡിലിട്ടും പാകം ചെയ്തുമെല്ലാം കഴിയ്ക്കാം. ഓരോ തരം പാചകരീതിയ്ക്കും ഓരോ തരം ഗുണങ്ങളുണ്ടാകും.

എന്നാല്‍ അച്ചാറുകളെപ്പോലെ ക്യാബേജ് ഉപ്പിലിട്ടു കഴിച്ചാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ, ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല.

സോര്‍ക്രോട്ട് എന്നാണ് ഉപ്പിലിട്ട ക്യാബേജ് അറിയപ്പെടുന്നത്. ഫെര്‍മെന്റഡ് ക്യാബേജ് എന്നു പറയാം. അച്ചാറുകള്‍ ഇടുന്ന പോലെ ഉപ്പിലിട്ടു വയ്ക്കുന്ന ക്യാബേജ്. മസാലകള്‍ ചേര്‍ക്കേണ്ടതില്ലെന്നു മാത്രം. അച്ചാറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കില്‍ ഉപ്പിലിട്ട ക്യാബേജ് ആരോഗ്യത്തിന് ഏറെ മികച്ചതാണ്. വജൈനല്‍ ഷേവിംഗ്‌ സെക്‌സിന്‌ ദോഷം!!

മലബന്ധം

മലബന്ധം

സോര്‍ക്രോട്ട് അഥവാ ഫെര്‍മെന്റഡ് ക്യാബേജ് ദഹനവ്യവസ്ഥയ്ക്ക് ഏറെ നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരം.

ക്യാബേജ് ഒരാഴ്ച ഉപ്പിലിട്ടു കഴിയ്ക്കൂ, അപ്പോള്‍

ദിവസവും ഇത് അല്‍പം വീതം കഴിയ്ക്കുന്നത് വയറ്റിലും കുടലിലും വരാനിടയുള്ള ക്യാന്‍സറുകളെ തടയും.

അയേണ്‍

അയേണ്‍

ഇതില്‍ അയേണ്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

സോര്‍ക്രോട്ടില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ശ്വേതാണുക്കളുടേയും കൊളാന്റേയും ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഫെര്‍മെന്റഡ് ക്യാബേജില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്.

വീക്കവും നീരും

വീക്കവും നീരും

ഇതില്‍ അടങ്ങിരിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ആന്റിഇന്‍ഫഌമേറ്ററി ഏജന്റുകളായാണ് പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ഇത് ശരീരത്തിലുണ്ടാകുന്ന വീക്കവും നീരും വേദനയുമെല്ലാം തടയാന്‍ ഉപകാരപ്രദമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ മികച്ചതാണ്.

കാഴ്ച

കാഴ്ച

ചര്‍മരോഗ്യത്തിനും കണ്ണിന്റെ കാഴ്ചയ്ക്കും ഈ രീതിയില്‍ തയ്യാറാക്കുന്ന ക്യാബേജ് ഏറെ ഗുണകരമാണ.് കാരണം ഇതില്‍ വൈറ്റമിന്‍ എ ധാരാളമുണ്ട്. തിമിരത്തിനും കണ്ണിലുണ്ടാകുന്ന ചുവപ്പിനും ചുളിവുകള്‍ക്കുമെല്ലാം മികച്ചത്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് അരിയുക. ഇതിനു മുകളില്‍ അല്‍പം ഉപ്പു വിതറുക. ഒരു മീഡിയം ക്യാബേജ് മുഴുവനുമെങ്കില്‍ 1-3 ടേബിള്‍ സ്പൂണ്‍ ഉപ്പിടാം. ഇത് ഒരു മരത്തവി കൊണ്ട് നല്ലപോലെ അടിയ്ക്കാം. പെട്ടെന്ന് മിശ്രിതങ്ങള്‍ ചേരാനും അലിയാനും ഇത് നല്ലതാണ്.

ക്യാബേജ്

ക്യാബേജ്

ഇത് ഒരു ഗ്ലാസ് ജാറില്‍ ഇട്ടുവയ്ക്കുക. അല്‍പം വെള്ളമൊഴിയ്ക്കാം. ക്യാബേജ് വെള്ളത്തിനടിയില്‍ വരത്തക്ക വിധം മാത്രം മതി. ഇത് കാറ്റു കടക്കാത്ത രീതിയില്‍ അടച്ചു സൂക്ഷിയ്ക്കുക. രണ്ടാഴ്ച റൂംടെംപറേച്ചറില്‍ സൂക്ഷിച്ച ശേഷം ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കാം.

ക്യാരറ്റ്‌,ബീറ്റ്‌റൂട്ട്

ക്യാരറ്റ്‌,ബീറ്റ്‌റൂട്ട്

ക്യാരറ്റ്‌,ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികളോ വെളുത്തുള്ളിയോ ഇതില്‍ സ്വാദിനായി അരിഞ്ഞു ചേര്‍ക്കാം. ആരോഗ്യഗുണവും ഇരട്ടിയ്ക്കും.

English summary

Health Benefits Of Eating Fermented Cabbage

ക്യാബേജ് സാലഡിലിട്ടും പാകം ചെയ്തുമെല്ലാം കഴിയ്ക്കാം. ഓരോ തരം പാചകരീതിയ്ക്കും ഓരോ തരം ഗുണങ്ങളുണ്ടാകും.
X
Desktop Bottom Promotion