Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദിവസവും 2 ഈന്തപ്പഴം, 2 ബദാം, 1 മാസം
ഈന്തപ്പഴവും ബദാമുമെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്സില്‍ പെടുന്നവയാണ് ഇവ.
ഈന്തപ്പഴവും ബദാമും ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാക്കുന്നത് ഏറെ നല്ലതാണെന്നു പറയാം. ദിവസവും ഇവ കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും.
ദീവസവും രണ്ട് ഈന്തപ്പഴുവും 2 ബദാമും രാവിലെ വെറുംവയററില് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍
ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

ബിപി
ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

ഇന്‍സുലിന്‍ തോത്
ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്.

മസിലുകള്‍
വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

തടി കുറയ്ക്കാനും
ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്.തടി കുറയ്ക്കാനും നല്ലതാണ്.

കൊളസ്ട്രോള്‍
വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

ഹൃദയത്തിന്
ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

ഊര്‍ജം
ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്
ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

രോഗപ്രതിരോധ ശേഷി
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

കൊള്സട്രോള്‍
ഈന്തപ്പഴം നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കും. കൊള്സട്രോള്‍ ഇല്ലാതാക്കി നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ലൈംഗികാരോഗ്യത്തിന്
ഉണക്കിയ ഈന്തപ്പഴം ആട്ടില്പാലിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന് ഏറെ നല്ലതാണ്. സാധാരണ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത്.

ചര്‍മാരോഗ്യത്തിനും
ചര്‍മാരോഗ്യത്തിനും ഇത് നല്ലതാണ്. ചര്‍മകോശങ്ങളുടെ നാശം തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 5 ആണ് ഈ ഗുണം നല്‍കുന്നത്.

കാല്‍സ്യത്തിന്റെ അളവ്
കാല്‍സ്യത്തിന്റെ അളവ് ഇതില്‍ ഏറെ കൂടുതലാണ്. എല്ലുതേയ്മാനം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
