Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബ്രെഡിന്റെ ദോഷം നീക്കാന്‍ ഒലീവ് ഓയില്‍....
ബ്രെഡില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ത്തു കഴിച്ചാലോ, ഇതു കൊണ്ടുള്ള ഗുണങ്ങളേറെയാണ്.
ബ്രെഡ് പലരും ബ്രേക്ഫാസ്റ്റിനുപയോഗിയ്ക്കുന്ന ഭക്ഷണവസ്തുവാണ്. എളുപ്പം, സ്വാദമുണ്ട് എന്നതാണ് ഇതിന്റെ പ്രയോജനം.
എന്നാല്‍ വൈറ്റ്ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൈദ കൊണ്ടുണ്ടാക്കുന്ന ഇത് വീറ്റ് ബ്രെഡിനേക്കാള്‍ സ്വാദില്‍ മുന്പിലെങ്കിലും ആരോഗ്യപരമായ പല ദോഷങ്ങളും വരുത്തുന്ന ഒന്നാണ്.
പ്രാതലിനു ബ്രെഡ് കഴിയ്ക്കുമ്പോള്‍ മലബന്ധം, തടി കൂടുക തുടങ്ങിയ പ്രശ്നങ്ങളും സാധാരണം.
എന്നാല്‍ ബ്രെഡില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ത്തു കഴിച്ചാലോ, ഇതു കൊണ്ടുള്ള ഗുണങ്ങളേറെയാണ്.

ബ്രെഡില്‍ ഒലീവ് ഓയില്‍
ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ ശരീരത്തിനാവശ്യമാ പല ഘടകങ്ങളും, അതായത് കാര്ബോഹൈഡ്രേറ്റുകല്, വൈറ്റമിന്‍ ബി1, ബി2, ബി6, ബി9 തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് ലഭിയ്ക്കും. പ്രാതലിന് ഇവ ശരീരത്തില്‍ എത്തുന്നത് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ബ്രെഡ്-ഒലീവ് ഓയില്‍ കോമ്പിനേഷന്‍. ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നീക്കം ചെയ്യുന്നു.

ഒലീവ് ഓയില്‍ ബ്രെഡ് കോമ്പിനേഷന്‍
ഒലീവ് ഓയില്‍ ബ്രെഡ് കോമ്പിനേഷന്‍ വൈറ്റമിന്‍ ഇ ഓയില്‍ കൊണ്ടു സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഏറെ ഉത്തമം. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ആര്‍ട്ടീരിയോക്ലീറോസിസ് ഒഴിവാക്കാനും ഏറെ ഗുണകരമാണ് ബ്രെഡിനൊപ്പം ഒലീവ് ഓയില്‍.

ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബ്രെഡിനൊപ്പം ഒലീവ് ഓയില്‍ കഴിയ്ക്കുകയെന്നത്

സാധാരണ ബ്രെഡ്
സാധാരണ ബ്രെഡ് മലബന്ധമുണ്ടാക്കുന്ന ഒന്നാണ്. ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ക്കുമ്പോള്‍ നല്ല ശോധനയുണ്ടാകുമെന്നതാണ് ഗുണം. നല്ല ദഹനം നടക്കുന്നതിലാണ് ഇതു സാധിയ്ക്കുന്നത്.

വയറ്റിലെ ആസിഡ്
വയറ്റിലെ ആസിഡ് ഉല്പാദനം കുറയ്ക്കാന്‍ ബ്രെഡ്-ഒലീവ് ഓയില്‍ കോമ്പിനേഷന്‍ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കു പരിഹാരം.

ഒലീവ് ഓയിലിലെ പോളിഫിനോളുകള്‍
ഒലീവ് ഓയിലിലെ പോളിഫിനോളുകള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ഡിപ്രഷന് തടയാനും നല്ല മൂഡിനുമെല്ലാം നല്ലതാണ്.

ബ്രെഡ്-ഒലീവ് ഓയില്‍
ബ്രെഡ്-ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ലിവര്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ബ്രെഡിന്റെ ദോഷം നീക്കാന്‍ ഒലീവ് ഓയില്‍....
കോശങ്ങളിലെ ഓക്സിഡേഷന് കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. കോശാരോഗ്യത്തിനും ഗുണകരം.
രാവിലെ ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതിനു സമാനമാണ് ബ്രെഡ്-ഒലീവ് ഓയില്‍ മിശ്രിതമെന്നാണ് പറയപ്പെടുന്നത്



Click it and Unblock the Notifications
