Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ആയുര്‍വേദ പ്രകാരം 5 ബദാം ദിവസവും...
ഡ്രൈ നട്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല രോഗങ്ങളും ചെറുക്കാന്‍ കഴിയുന്നവയാണ് ഡ്രൈ നട്സ്.
ഡ്രൈ നട്സില്‍ തന്നെ ബദാം അഥവാ ആല്മണ്ട്സിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. നല്ല കൊളസ്ട്രോളിന്റെ ഉറവിടമായ ഇത് ഹൃദയാരോഗ്യത്തിനും തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.
ആയുര്‍വേദ പ്രകാരവും ദിവസവും 5 ബദാം വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നു പറയപ്പെടുന്നു.
ബദാം ആയുര്‍വേദപ്രകാരം ഏറെ ഉത്തമമാണെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ

ആയുര്‍വേദപ്രകാരം
ആയുര്‍വേദപ്രകാരം ബദാമിന് വാതഹാര എന്ന ഗുണമുണ്ട്. വാതദോഷസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുവഴി മലബന്ധം, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യും.

രക്തപിത്തദോഷമകറ്റാന്
ബദാം മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്, ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നാണെന്നും ആയുര്‍വേദം പറയുന്നു. രക്തപിത്തദോഷമകറ്റാന് എന്നാണു പറയപ്പെടുന്നത്.

ഹൃദയത്തിന്
ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

കൊളസ്ട്രോള്‍
വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

അല്‍ഷീമേഴ്സ്
തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന റൈബോഫ്ളേവിന്‍, എല്‍-കാല്‍നിറ്റൈന്‍ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്സ് രോഗം തടയാനും നല്ലതാണ്.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്
ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ക്യാന്‍സര്‍
ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

ബിപി
ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

ഇന്‍സുലിന്‍ തോത്
ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്.

മസിലുകള്‍
വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

ദഹനപ്രക്രിയ
ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്.

ഊര്‍ജം
ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
