Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
ഉലുവയിട്ട വെള്ളം രാവിലെ കുടിച്ചാല്‍
ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിയ്ക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നു തന്നൊണ് ഉലുവ.
ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അവശ്യമായ ഘടകം തന്നെയാണ്. ഉലുവ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉലുവക്കുണ്ട് എന്ന് നോക്കാം.
ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ പല രൂപത്തിലും കഴിയ്ക്കാം. പ്രസവിച്ച സ്ത്രീകള്‍ക്ക് ഉലുവ ലേഹ്യം ഉണ്ടാക്കിക്കൊടുക്കുന്നതു സാധാരണയാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണന്നതാണ് കാരണം. ഇതിലെ ഈസ്ട്രജനെന്ന ഹോര്‍മോണാണ് ഈ ഗുണം നല്‍കുന്നതും.
ഉലുവയിലുള്ള ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും, ഹോട്ട് ഫ്ളാഷിനും ഈ ഘടകങ്ങള്‍ ഫലപ്രദമാണ്. ആര്‍ത്തവം ആരംഭിക്കുന്ന കാലത്തും, ഗര്‍ഭകാലത്തും, മുലകുടിപ്പിക്കുന്ന കാലത്തും സ്ത്രീകള്‍ക്ക് ഇരുമ്പിന്‍റെ അപര്യാപ്തത അനുഭവപ്പെടാറുണ്ട്. ഉലുവ പോലുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരുമ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ സഹായിക്കും.
ഉലുവയ്ക്ക് പല ആരോഗ്യുഗുണങ്ങളുമുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു മാത്രമല്ല, വെള്ളം തിളപ്പിച്ചും കുടിയ്ക്കാം. രാത്രി ഇത് വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം. കുതിര്‍ത്തിയ ഉലുവ കയ്പ്പാണെങ്കിലും കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതല്ലെങ്കില്‍ ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഉലുവയിട്ട വെള്ളം ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

തടി
തടി കുറയാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ ലേശം തേനും നാരങ്ങാനീരും ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. തേനും നാരങ്ങാനീരും തടി സ്വാഭാവികമായി കുറയ്ക്കുന്ന ഒന്നാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പു പുറന്തള്ളാനുമെല്ലാം സഹായകമാണ്. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.ഒരു സ്പൂണ്‍ നാരങ്ങ നീര്, തേന്‍, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തില്‍ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ഉലുവയിലെ പശ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഫലപ്രദമാകും.

ദഹനപ്രശ്‌നങ്ങള്‍ക്ക്
ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബര്‍ നല്ല തീരിയില്‍ ദഹനം നടക്കാന്‍ സഹായിക്കും. ഈ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.

ഹൃദയാരോഗ്യത്തിനും
ഉലുവയിട്ട വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിലെ ഗ്യാലക്ടോമന്‍ എന്ന ഘടകം ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ധാരാളം പൊട്ടാസ്യം അടങ്ങിരിയിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

സ്തനവലുപ്പം
സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും.

ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും
ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ് ഉലുവ. ഉലുവയിലെ ഡയോസ്‌ജെനിന്‍ എന്ന ഘടകം മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഉലുവ അമിതമായി കഴിക്കുന്നത് ഗര്‍ഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍
രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഉലുവയിട്ട വെള്ളം ഏറെ നല്ലതാണ്. ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും സംരക്ഷണം നല്‍കും.

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം
മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതാണ് ഉലുവയിട്ട വെള്ളം. ശരീരത്തിലെ ടോക്‌സുകള്‍ അകറ്റുന്നതു കൊണ്ട് ചര്‍മാരോഗ്യത്തിന് നല്ത്. മുടി വളരാന്‍ സഹായിക്കുന്ന ഘടകങ്ങളും ഉലുവയിട്ട വെള്ളത്തിലുണ്ട്.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.



Click it and Unblock the Notifications











