Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെറുംവയറ്റില്‍ 1 സ്പൂണ്‍ നെയ്യും ചൂടുവെള്ളവും
നെയ്യ് ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നുമാണ്.
പല ആയുര്‍വേദ മരുന്നുകളിലേയും ചേരുവയാണ് നെയ്യ്. കുഞ്ഞുങ്ങള്‍ക്കു പ്രത്യേകിച്ചും നല്കുന്ന ഭക്ഷണവസ്തു.
ആയുര്‍വേദപ്രകാരം ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നെയ്യും ചൂടുവെള്ളവും. ശരീരത്തില്‍ നിന്നും കൊഴുപ്പിന്റെ രൂപത്തിലുള്ള ടോക്സിനുകള്‍ പുറന്തള്ളാനുള്ള എളുപ്പ വഴി. നെയ്യു വഴിയും ആയുര്‍വേദത്തില്‍ എനിമ കൊടുക്കാറുണ്ട്.
നെയ്യ് പല രൂപത്തിലും പല രീതിയിലും കഴിയ്ക്കാം. ഓരോ രീതികളില്‍ ഇതിന് ഓരോ തരം ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്നു വേണം, പറയാന്‍.
ചൂടുവെള്ളവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. തടി കുറയ്ക്കുന്നതുള്‍പ്പെടെ പലതരം ഗുണങ്ങള്‍ നല്കുന്ന ഒന്ന്. നെയ്യും ചൂടുവെള്ളവും കൂടിയാകുമ്പോള്‍ ഗുണങ്ങള്‍ ഏറും.
രാവിലെ വെറുംവയറ്റില്‍ നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

തടി
ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളി തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ചൂടുവെള്ളവും നെയ്യും. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചും തടി കുറയ്ക്കാന്‍ സഹായിക്കും.

പിത്തരസം
ശരീരത്തിലെ പഴയ പിത്തരസം പുറന്തള്ളി പുതിയ പിത്തരസം ഉല്പാദിപ്പിയ്ക്കാന് ഇത് ഏറെ നല്ലതാണ്. ഇത് പുതിയ പിത്തരസം ഉല്പാദിപ്പിയ്ക്കാന് ഏറെ നല്ലതാണ്.

ചര്‍മത്തിന് മൃദുത്വം
വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറുംവയറ്റില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യു കഴിച്ചു നോക്കൂ.ഒപ്പം ചെറുചൂടുവെള്ളവും. ചര്‍മത്തിന് മൃദുത്വം ലഭിയ്ക്കും.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യു കഴിയ്ക്കുന്നത്.

മലബന്ധമൊഴിവാക്കാനുള്ള നല്ലൊരു വഴി
മലബന്ധമൊഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. നെയ്യു കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് ശോധന സുഗമമായി നടക്കാന്‍ സഹായിക്കും.

ഊര്‍ജവും ഓജസും
നെയ്യ് വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും പുത്തനുണര്‍വു ലഭിയ്ക്കും. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഊര്‍ജവും ഓജസും നല്‍കാനും ഇത് സഹായിക്കും.

കുട്ടികള്‍ക്ക്
കുട്ടികള്‍ക്കു വെറുംവയറ്റില്‍ നെയ്യു നല്‍കുന്നത് ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു 10 വയസു വരെയുള്ള കുട്ടികള്‍ക്ക്.

സന്ധികള്‍ക്ക്
ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാ്ക്കാന് സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

ദഹനം മെച്ചപ്പെടും
വെറുംവയറ്റില്‍ നെയ്യു ഒപ്പം ചെറുചൂടുവെള്ളവും
കഴിയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്പാദനത്തിന് ഏറെ നല്ലതാണ് ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ദഹനം മെച്ചപ്പെടും.

5-10 മില്ലി വരെ
5-10 മില്ലി വരെ നെയ്യു കഴിയ്ക്കാം. വെള്ളം കുടിയ്ക്കുക. ഇതു വെറുംവയറ്റില്‍ കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ശുദ്ധമായ നെയ്യുപയോഗിയ്ക്കുക. ഇതാണ് ഗുണങ്ങള്‍ നല്‍കുക.



Click it and Unblock the Notifications
