Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സന്ധിവേദനക്ക് പരിഹാരം നല്‍കും എണ്ണകള്‍
സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കും ചില എണ്ണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
സന്ധിവേദന പ്രാമായവരില് മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാവുന്നു. വേദന വരുമ്പോള്‍ എണ്ണയിട്ട് തിരുമ്മുന്നു എന്നതാണ് നമ്മള് ചെയ്യുന്ന കാര്യം. പക്ഷേ ഏതെണ്ണയിട്ട് തിരുമ്മിയാലും വേദന മാറണം എന്നില്ല. സന്ധിവേദനയെ ഇല്ലാതാക്കുന്ന ചില പ്രത്യേക എണ്ണകള്‍ ഉണ്ട്.സന്ധിവേദനക്ക് ആശ്വാസം നല്കുന്ന ഇത്തരം എണ്ണകളെക്കുറിച്ച് അറിയില്ല പലര്‍ക്കും.
കാല് വീങ്ങുന്നതും സന്ധിവേദനയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക തരം എണ്ണകള്‍ ഉണ്ട്. സന്ധിവേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രത്യേക എണ്ണകള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ല. അവയെക്കുറിച്ച് ചില കാര്യങ്ങള്‍.

യ്ലാങ് ഓയില്‍
പേര് കേട്ട് ഞെട്ടണ്ട, വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് വരുന്ന എണ്ണകളില്‍ ഒന്നാണ് യ്ലാങ് ഓയില്‍. ഇതിന്റെ സൗരഭ്യം ഒന്ന് വേദനയുള്ള ഭാഗത്ത് തൊട്ടാല്‍ മതി അത് എല്ലാ വേദനയേയും ഇല്ലാതാക്കുന്നു. പേശീവേദനയെ നല്ല രീതിയില്‍ കുറക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നു.

കര്‍പ്പൂര തുളസിയെണ്ണ
കര്‍പ്പൂര തുളസിയെണ്ണയാണ് പേശീവേദനയെ ഇല്ലാതാക്കുന്ന മറ്റഒരു ഔഷധം. ഇത് ദഹനപ്രശ്നങ്ങളേയും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. വേദനയുള്ള ഭാഗത്ത് അല്പം കര്‍പ്പൂരതുളസിയെണ്ണ ചേര്‍ത്ത് തേച്ചാല്‍ മതി. ഇത് വേദനയെ വളരെയധികം കുറക്കുന്നു.

ലാവന്‍ഡര്‍ ഓയില്‍
ലാവന്‍ഡര്‍ ഓയിലാണ് പേശീവേദന കുറക്കുന്ന മറ്റൊരു എണ്ണ. ഇത് വേദനയുള്ള ഭാഗത്ത് തണുപ്പും, ആശ്വാസവും വളരെയധികം നല്കുന്നു. ഇത് പേശീവേദന കുറക്കുന്നതോടൊപ്പം നല്ലൊരു വേദനസംഹാരിയും കൂടിയാണ് എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

ഗെരാനിയം എണ്ണ
മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന് എന്നീ മാനസികമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും മികച്ചതാണ് ഗെരാനിയം എണ്ണ. മാത്രമല്ല ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ പേശീവേദന. മുട്ടുവേദന, സന്ധിവേദന എന്നീ ഗുരുതരാവസ്ഥകളെയെല്ലാം പ്രതിരോധിക്കാനും കഴിയും.

റോസ്മേരി ഓയില്‍
മുടി വളരാന്‍ പലരും ആശ്രയിക്കുന്നത് റോസ്മേരി ഓയിലിനെയാണ്. ഒരു സംശയവുമില്ലാതെ നമുക്ക് പറയാം പേശീവേദനക്കും സന്ധിവേദനക്കും റോസ്മേരി ഓയില്‍ ഉപയോഗിക്കാമെന്ന്. ആര്‍ത്രൈറ്റിസ് വേദന വരെ ഇല്ലാതാക്കാന്‍ റോസ്മേരി ഓയിലിന് കഴിയും



Click it and Unblock the Notifications
